കോൺക്രീറ്റ് കൊണ്ട് നിർമിച്ചതാണെങ്കിലും മൊത്തത്തിൽ ഒരു പഴയ ശൈലിയാണ് ആ വീടിന്.
ഗെയ്റ്റ് കടക്കുമ്പോഴെ ആദ്യം കണ്ണുകൾ പോയത് പുറത്ത് ഗാർഡനിൽ ്് ഇരുന്നിരുന്ന അവളുടെ അടുത്തേക്ക് ആണ്.
“ആ , കിച്ചേട്ടാ , വാ” വായിച്ചുകൊണ്ടിരുന്ന പുസ്തകം ബെഞ്ചിൽ വച്ചുകൊണ്ട് അവൾ അവന്റെ അടുത്തേക്ക് ചെന്നു.
“ന്താ മകളെ , പരീക്ഷയാണോ?”
“ഏയ് , ചുമ്മാ വായിച്ചിരുന്നതാ”
“ഉം” ഞാൻ ചിരിച്ചു.
“വേറാരും ഇല്ലേ?” വരാന്തയിലേക്ക് കയറുന്നതിനിടെ ഞാൻ അവളെ നോക്കി.
“അച്ഛൻ പുറത്ത് പോയതാ , അമ്മ അകത്തുണ്ട്”
“ആഹ് , സിസ്റ്റം എവിടാ ഇരിക്കുന്നേ?”
“മേളിലാ”
ഞങ്ങളുടെ സംസാരം കേട്ടുകൊണ്ടാണ് മായാന്റി അങ്ങോട്ട് വരുന്നത്.
“ആഹ് , കിച്ചൂ , ഇവള് പറഞ്ഞിരുന്നു വരുമെന്ന്” ഞാൻ ആന്റിയെ നോക്കി ചിരിച്ചു.
അപ്പോഴാണ് ആന്റിയുടെ ഫോൺ റിങ്ങ് ചെയ്യുന്നത്.
“ഡാ സിസ്റ്റം മോളിലുണ്ടേ” അതും പറഞ്ഞ് മായാന്റി ഫോണെടുക്കാൻ റൂമിലേക്ക പോയി.
മുകളിലേക്ക് കയറാനായി ഞാൻ സ്റ്റെയറിന് അടുത്തേക്ക് നടന്നു.
“കിച്ചേട്ടാ”
അവളുടെ വിളി കേട്ട് ഞാൻ തിരിഞ്ഞുനോക്കി.
“ചായ കുടിച്ചിട്ട് പോ”
“ഞാൻ കുടിച്ചിട്ടാ ശ്രീക്കുട്ടി ഇറങ്ങിയേ” ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞത് കേട്ട് അവളുടെ മുഖം വാടി.
“ന്തേ?” എനിക്ക് കാര്യം മനസിലായില്ല.
“വേണ്ടെങ്കി അത് പറഞ്ഞാ പോരെ. ന്തിനാ കള്ളം പറയണെ?” അവളുടെ മുഖം ഇപ്പോഴും ഇരുണ്ട് തന്നെയാണ്.
“ഹാ , കള്ളമല്ലെടോ. അത് പോട്ടെ , നീ കുടിച്ചോ?”
“ല്ലാ” അവൾ തലയാട്ടി.
“ന്നാ പോയി കുടിക്ക്”
“പിന്നേയ് , എടുക്കുമ്പോ രണ്ടാൾക്കും എടുത്തോ” അതും പറഞ്ഞ് ഞാൻ തിരികെ ഇറങ്ങി.
ഒന്ന് സംശയിച്ച് നിന്നെങ്കിലും പെട്ടന്ന് തന്നെ ആളുടെ മുഖം വിടർന്നു. മനോഹരമായ ഒരു പുഞ്ചിരി എനിക്ക് തന്ന ശേഷം അവൾ അടുക്കളയിലേക്ക് നടന്നു. അതും നോക്കി ഒരു ചിരിയോടെ അവനും നിന്നു 🙂
ഹാളിലും ഒഴിവുള്ള മിക്ക ചുവരുകളിലും പലതരം ചിത്രങ്ങൾ കൊണ്ട് അലങ്കരിച്ച ആ വീടിനോട് എന്നും ഒരു കൗതുകമായിരുന്നു.
ഉള്ളതിൽ കുറെ ശ്രീക്കുട്ടിയുടെ ഫോട്ടോകൾ ആണ്. പൊടി പരുവം മുതൽ ഇപ്പോൾ ഉള്ള രൂപം വരെ മനോഹരമായി പകർത്തിയ ആ ഫ്രെയിമുകളിലൂടെ കണ്ണോടിച്ച് ഞാൻ എത്ര നേരം അങ്ങനെ നിന്നു എന്ന് ഓർമയില്ല 😁.