എന്നും എന്റേത് മാത്രം 3
Ennum Entethu Maathram Part 3 | Author : Robinhood
Previous Part
ഹായ് ഫ്രണ്ട്സ്
ഈ ഭാഗം ഇത്രയും വൈകിയതിൽ ആദ്യമേ സോറി.
പ്രതീക്ഷിക്കാതെ കുറച്ച് തിരക്കുകളിൽ പെട്ടുപോയി.
ഒഴിവ് സമയത്ത് എഴുതിയതാണ് പോസ്റ്റ് ചെയ്യുന്നത്.
ആഹ് പിന്നെ കഴിഞ്ഞ പാർട്ടിന് ആദ്യത്തേതിന്റെ അത്ര റീച്ച് കണ്ടില്ല. കഥ ബോറാണോ?
നിങ്ങളുടെ സപ്പോർട്ടിന്റെ ബലത്തിൽ മാത്രമാണ് ഈ കഥ ഇതുവരെ എത്തിയത്. അതുകൊണ്ട് ലൈക്കിലും , കമന്റിലും പിശുക്ക് കാട്ടല്ലേ സപ്പോർട്ട് മുഖ്യം ബിഗിലേ
ഇനി മുഷിപ്പിക്കുന്നില്ല. നമുക്ക് കഥയിലേക്ക് കടക്കാം
എന്നും എന്റേത് മാത്രം
* * * * *
അവളെ കൊണ്ടുവിടാം എന്ന് സമ്മതിച്ചപ്പോൾ ഇങ്ങനെ ഒന്ന് നടക്കും എന്ന് കരുതിയിരുന്നില്ല.
വേറെ എങ്ങും പോയില്ല.
വർക്ക് പ്രഷർ തന്നെ താങ്ങാൻ ്് ആവുന്നതിലും എത്രയോ അധികമാണ്. കൃത്യമായി ഉറക്കം നടന്ന നാളുകൾ മറന്നിരിക്കുന്നു.
ബാൽക്കണിയിൽ ചെന്ന് കുറച്ച് നേരം ഇരുന്നു. അവസാനം ഇല്ലാതെ അപ്പോഴും വാഹനങ്ങൾ ഒന്നിന് പിറകെ ഒന്നായി താഴെ റോഡിലൂടെ പോകുന്നുണ്ട്. ഇവിടെ വന്നത് മുതലുള്ള ഒരു പതിവാണ് ഈ ബഹളം.
അവിടേയും നിൽക്കാൻ പറ്റിയില്ല. ടെറസിൽ ചെന്നു. എനിക്ക് പത്ത് നിലകൾ താഴെ തെരുവ് വിളക്കുകൾ കത്തിച്ച് മുംബൈ മഹാനഗരം നീണ്ട് നിവർന്ന് കിടന്നു. ദൂരെ എവിടെയോ കടിപിടി കൂടുന്ന നായ്ക്കളുടെ ശബ്ദം ്് വിട്ട് വിട്ട് കേൾക്കാം. അകലെ കേട്ട തീവണ്ടിയുടെ നിലവിളി കാറ്റ് കൊണ്ടുപോയി. ആരോ രണ്ട് പേര് കുറച്ച് മാറി തറയിൽ കിടന്ന് കൂർക്കം വലിക്കുന്ന ശബ്ദത്തിൽ മുകളിലൂടെ പോയ ഫ്ളൈറ്റിന്റെ ശബ്ദം പോലും മുങ്ങിപ്പോയി.
അതിന്റെ പിന്നാലെ ആകാശത്ത് കണ്ണ് ്് ചിമ്മിക്കൊണ്ടിരുന്ന നക്ഷത്രങ്ങളെ നോക്കി ്് പാരപ്പെറ്റിൽ ചാരി ഞാൻ ഇരുന്നു.
ഓഫീസിൽ വൈകിയാണ് എത്തിയത്. ഞാൻ എത്തുമ്പോഴേക്കും എത്തുന്ന റിയയും , ഐശ്വര്യയും ഇന്നെന്തോ എത്തിയിട്ടില്ല!.