” ഞാൻ ആര് ഹരികൃഷ്ണൻസിലെ ജൂഹി ചൗവ്ലയെ…. ഞാറുകിട്ട് തീരുമാനിക്കാൻ. നിങ്ങൾ രണ്ടുപേരും ഇങ്ങനെ സയാമീസ് ഇരട്ടകളെ പോലെ ഒട്ടി അല്ലെ നടത്തം . നിങ്ങളെ ഒറ്റക്ക് ഒറ്റക്ക് ഞാൻ കണ്ടിട്ടില്ല. നിങ്ങളുടെ കൂടെ നടക്കുമ്പോൾ ഞാൻ സേഫ് ആണെന്ന് തോന്നാറുണ്ട്. പക്ഷെ ആരോടും പ്രേതേകിച്ച് ഒരു അടുപ്പം ഉള്ളതായി തോന്നിയിട്ടില്ല ”
” നീ കോളേജിൽ ആദ്യം ആയി വന്നപ്പോൾ എന്നെ ഒറ്റക്ക് കണ്ടിട്ടില്ലേ ”
ഞാൻ ചോദിച്ചു.
” അത് കോളേജിലെ എന്റെ ആദ്യ ദിവസം ആയിരുന്നില്ലേ ഞാൻ ക്ലാസ്സിലെ ആ ഇൻസിഡന്റ് വെച്ചുള്ള ഓർമയിൽ നിന്നോട് സംസാരിച്ചതാ.. പക്ഷെ അന്നും അലിയുടെ പേര് നിന്റെ പേരിന്റെ കൂടെ ഞാൻ കേട്ടിരുന്നു ”
” ഒക്കെ അപ്പോൾ നിനക്ക് ഒരു ഉത്തരം ഇല്ല……. അത് വീട്…. ഇനി അഥവാ ഉത്തരം ഉണ്ടെങ്കിലും നിന്റെ വീട്ടുകാരെ എതിർത്തു നീ ഇറങ്ങി വരുമോ….. നിന്റെ ഉപ്പാക്ക് ഉള്ള പിടിപാട് നമുക്ക് അറിയാം അയാളെ എതിർക്കാൻ ഉള്ള കപ്പാസിറ്റി ഒന്നും ഞങ്ങൾക്ക് ഇല്ല…… ആ സബ്ജെക്ട് വീട് ”
അതിന് ശേഷം നമ്മൾ നിശബ്ദം ആയി നടന്നു. ബസ് സ്റ്റോപ്പിൽ എത്തിയിട്ടും ആരും മിണ്ടിയില്ല. ഞങ്ങൾ സ്ഥിരം കേറുന്ന ബസ്സിലും ആരും കേറിയില്ല. ബസ്സ് സ്റ്റോപ്പിൽ ആളുകൾ കുറഞ്ഞപ്പോൾ സുഹാന പറഞ്ഞു.
” എന്റെ ഫാമിലി വളരെ ഓർത്തിഡോസ് ആണ്. ഡിഗ്രികഴിഞ്ഞാൽ അല്ലെങ്കിൽ കഴിയുന്നതിന് മുൻപ് തന്നെ എന്റെ കല്യാണം കാണും. അത് കഴിഞ്ഞാൽ എന്റെ ലൈഫ് എങ്ങനെ ആയിരിക്കും എന്ന് എനിക്ക് ഊഹിക്കാൻ പറ്റും. ഞാൻ സ്റ്റിരം കാണുന്നത് അല്ലെ…….. അങ്ങനെ ഒരു ലൈഫ് ജീവിക്കാൻ എനിക്ക് താല്പര്യം ഇല്ല…….. നിങ്ങളിൽ ഒരാളുടെ കൂടെ ജീവിച്ചാൽ കൊള്ളാം എന്നുണ്ട്…. പക്ഷെ രണ്ടുപേരെയും സ്വികരിക്കാൻ എന്നെകൊണ്ട് പറ്റില്ലല്ലോ……… നിങ്ങൾ ഒരച്ച ഒരു തീരുമാനം എടുത്താൽ എന്റെ വീട്ടുകാരെ എതിർത്തു ഞാൻ വരും ”
അപ്പോയെക്കും ഒരു ബസ് വന്നു നിന്നു. അവൾ ബസിൽ കേറി ഫുട്ബോർഡ്ഇൽ നിന്ന് കൊണ്ട് പറഞ്ഞു.