നിഷ ഞങ്ങളെ വിളിച്ചു അകത്ത് കൊണ്ടുപോകുന്നതിനിടക്ക് ഓരോന്ന് പറന്നു കൊണ്ടേ ഇരിന്നു. എന്റെ കണ്ണുകൾ സുഹാനയെ പരതി പക്ഷെ അവളെ അവിടെ ഒന്നും കണ്ടില്ല. ആണുങ്ങൾ അവിടെ ചെറിയ വെള്ളമടി സെറ്റപ്പ് ഒക്കെ ആയി കുടിട്ടുണ്ട്. അവിടെ എല്ലാവരും ഒരുപോലുള്ള ഡ്രസ്സ് ആണ് ഇട്ടിരുന്നത് വെള്ളയിൽ പല നിറത്തിൽ ഉള്ള പൂക്കൾ ഉള്ള പ്രിന്റ്റ് ഷർട്ടും ത്രീഫോർത്തും ആണ് ആണുങ്ങളുടെ വേഷം പെണ്ണുങ്ങൾ സെയിം ഡിസൈൻ ഉള്ള ഗൗണും.ഞങ്ങൾ ഓരോരുത്തരെയും കണ്ട് പരിജയം പുതുക്കി.
” ഡി അവളുടെ ബോഡിഗർഡ്‌സ് എത്തിയിട്ടും അവളെ കാണുന്നില്ലല്ലോ….. നീ ഒന്ന് വിളിക്ക് ”
നിഷ സുഹാനയെ ഫോണിൽ വിളിച്ചു സംസാരിച്ചു.
” അവൾ വരാൻ പറ്റില്ല എന്ന പറയുന്നത്….. എന്ത് ചെയ്യും ”
” നിങ്ങള് രണ്ട് പേര് ചെന്ന് വിളിച്ചോണ്ട് വാ ”
നിഷയും വേറെ രണ്ടുപേരും കൂടി സുഹാനയെ വിളിക്കാൻ പോയി.
അരമണിക്കൂർ കയിഞ്ഞ് അവർ അവളുമായി എത്തി.
സുഹാനയെ കണ്ടതും എല്ലാവരും അവളുടെ ചുറ്റും കൂടി.
” ഡി അവൾക്ക് ഡ്രസ്സ് കൊടുക്ക് ”
നിഷ സുഹാനയുടെ കയ്യിൽ അവർ ഇട്ടിരുന്നപ്പോലുള്ള ഗൗൺ കൊടുത്ത് പറഞ്ഞു.
” ഇന്ന ഇത് ഇട്ടിട്ട് വാ”
” വേണ്ട ഞാൻ മരുന്നില്ല …. എനിക്ക് പെട്ടെന്ന് പോണം ”
” അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ ”
അവർ എല്ലാവരും കൂടി നിർബന്ധിച്ചു അവളെ ആ ഡ്രസ്സ് ഇടിപ്പിക്കാൻ ഒരു റൂമിനുള്ളിൽ കയറി.
ഇതിനിടക്ക് ഞങ്ങൾക്കും അവർ മാറാൻ ഡ്രസ്സ് തന്നു.
ഞങ്ങൾ ഡ്രസ്സ് മറി വന്നപ്പോൾ. സുഹാന അവരുടെ കൂടെ നിൽപ്പുണ്ട്. ആ ഗൗണിൽ അവൾ കുറച്ചു കൂടി സുന്ദരി ആയത് പോലെ തോന്നി. അവൾ എന്നെയും അലിയെയും നോക്കി ചിരിച്ചു.
പാട്ടും ഫുഡും ഡ്രിങ്‌സും ഒക്കെ ആയി പാർട്ടി കൊഴുത്തു. ഞങ്ങൾ സുഹാനയെ ഒറ്റക്ക് കിട്ടാൻ കാത്തിരുന്നു. അതിനിടയിൽ ഞങ്ങളും രണ്ട് മൂന്ന് പെഗ് അടിച്ചു സമയം ഏറെ ആയപ്പോൾ ഓരോരുത്തരായി പിരിഞ്ഞു പോകാൻ തുടങ്ങി.