ലിവിംഗ് ടുഗെതർ [Danmee]

Posted by

” ഡാ   കഥ  ഒക്കെ പിന്നെ പറയാം  നീ  നടന്നെ….. ഓട്  ഓട് ”

ഞാൻ അവനെ  ഉന്ദി തള്ളി കുളിപേരയിൽ ആക്കി.  അവന്റെ ഉമ്മ കടയിൽ ഇരുന്ന് കൊണ്ട് ഞങ്ങളെ  ശ്രെദ്ധിക്കുന്നുണ്ടായിരുന്നു. ഞാൻ കടയിലേക്ക് ചെന്ന് അവരോടൊപ്പം ഇരുന്നു.

” ഡാ  പെട്ടെന്ന്  നടക്കട ”

” നിനക്ക് എന്ത് മൈരേ  ഒന്ന്  പതുക്കെ  പോടാ ”

” 8.35 ന്റെ  ബസ് ഇപ്പോൾ പോകും  ”

” അത് പോണേൽ  പോകട്ടെ  നമ്മുക്ക് അടുത്തതിൽ  പോകാമല്ലോ ”

” ഇല്ലടെ നമ്മുക്ക്  അതിൽ തന്നെ  പോണം  ഒരു കാര്യം ഉണ്ട് ”

” എന്ത് കാര്യം ”

” അതെക്കെ  പറയാം   നീ   പെട്ടെന്ന് നടക്ക് ”

സുഹാനയോട് ഞാൻ പറഞ്ഞ ബസ്സിൽ കേറാൻ ആയിരുന്നു  ഈ  തത്രപാട് മുഴുവൻ  പക്ഷെ ഞങ്ങൾ  ബസ് സ്റ്റോപ്പിൽ  എത്തും മുൻപേ അത്  പോയിരുന്നു.

” ഡാ  ബസ്  പോയി ”

” ഹഹ  സന്തോഷം  ആയി …. എന്തായിരുന്നു  നിന്റെ  ധൃതി  ….. അല്ല  എന്താ  നിനക്ക് അതിൽ തന്നെ  പോണം എന്ന്  തോന്നാൻ ”

” ഇളിക്കാതെ പോടാ  ”

എനിക്ക് ചെറിയ  നിരാശ  തോന്നിയത് കൊണ്ട് അലിയോട് ഞാൻ ഒന്നും മിണ്ടിയില്ല.

അടുത്ത  ബസ്സിൽ കേറി കോളേജിൽ എത്തുമ്പോഴേക്കും ഫസ്റ്റ് ബെൽ അടിച്ചിരുന്നു.

ഞങ്ങൾ ക്ലാസ്സിൽ  കേറുമ്പോൾ സുഹാന  അവിടെ  ഇരിപ്പുണ്ടായിരുന്നു. ഞാൻ  അവളെ  നോക്കി ചിരിച്ചു കൊണ്ട് ക്ലാസിനുള്ളിലേക്ക് കേറി.

” നേരത്തെ എത്തിയോ ”

” ഇല്ല…. ഇയാൾ പറഞ്ഞ  ബസിലാ ഞാൻ വന്നത് ”

” മ്മ്മ് ”

” ഇതാണോ  അലി ”

” അതെ  …..

ഞാൻ അലിയെടെ കൈയിൽ പിടിച്ചു കൊണ്ട് സംസാരിച്ചു തുടങ്ങുമ്പോൾ ആണ്‌ ഞാൻ അവനെ ശ്രെദ്ധിക്കുന്നത്.  അവൻ പന്തം കണ്ട  പെരുച്ചഴിയെ പോലെ  നോക്കി  നിൽക്കുക ആണ്‌.

“ഡാ ”

ഞാൻ സ്വരം തഴ്ത്തി അവനെ  വിളിച്ചു. അപ്പോയെക്കും  സെക്കന്റ്‌ ബെൽ അടിച്ചു വെളിയിൽ നിന്ന പിള്ളേർ എല്ലാം ക്ലാസ്സിൽ കേറാൻ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *