” അങ്ങനെ ആണെങ്കിൽ ഷാജി ഇക്കയോട് പറഞ്ഞ് നിനക്കും ഒരു വിസ റെഡി ആക്കാം….. നമ്മുടെ ചിലവിൽ ഇവളെ പുറത്ത് എവിടെ എങ്കിലും വിട്ട് പഠിപ്പിക്കാം….. പിന്നെ നമ്മുടെ ലീവ്ന് അനുസരിച്ചു ഇവൾക്ക് നമ്മളെ രണ്ടാളെയും ഒറ്റക്ക് കാണാനും അവൾക്ക് ഒരു തീരുമാനം എടുക്കാനും പറ്റും ”
” നിങ്ങൾ പറയുന്നത് ഒന്നും എനിക്ക് മനസിലാവുന്നില്ല ”
സുഹാന ചോദിച്ചു.
“ഡി നീ നേരത്തെ പറഞ്ഞത് സീരിയസ് ആയിട്ട് ആണെങ്കിൽ ഇപ്പോൾ വീട്ടിൽ ചെന്ന് സർട്ടിഫിക്കേറ്റുകൾ മാത്രം എടുത്തു എങ്ങനെ എങ്കിലും പുറത്ത് ചാടാൻ നോക്ക്…… ബാക്കി ഞാൻ പറയാം ”
” നിന്റെ വീട്ടിൽ നിന്നെ ആരെങ്കിലും സഹായിക്കുമോ ”
” ഉമ്മ …..പക്ഷെ അവർക്ക് ഒന്നും ചെയ്യാൻ പറ്റില്ല ”
” അപ്പോൾ തൽക്കാലം അവരോട് ഒന്നും പറയണ്ട ”
ഞാൻ ഒരുവിധം അലിയെയും സുഹാനയെയും കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി.
സുഹാനയെ ഷിബ ടീച്ചർ ഒളിവിൽ താമസിപ്പിച്ചു. ആ സമയത്ത് നാട്ടിൽ നിന്നും കാണാതായ ഒരു പയ്യനും ആയി സുഹാന ഒളിച്ചോടി എന്ന് നാട്ടിൽ പാട്ടായി. പക്ഷെ എന്നെ ഞെട്ടിച്ചത് സുഹാനയുടെ വാപ്പയുടെ തീരുമാനം ആയിരുന്നു. പുകഞ്ഞകൊള്ളി പുറത്ത് നമ്മളെ വിട്ടുപോയവളെ നമുക്കും വേണ്ട എന്ന് തീരുമാനിച്ചു അവളെ ഒന്ന് തിരക്കാൻ പോലും കൂട്ടാക്കിയില്ല. അലി അവന്റെ കട മാത്രം ബാക്കി നിർത്തി അവന്റെ വിട് വിറ്റു. ആ പൈസക്ക് ടൗണിൽ ഒരു കട തുടങ്ങി. സുഹാനയെ അവൻ ഇടക്ക് ചെന്ന് കണ്ട് അവളുടെ കാര്യങ്ങൾ എല്ലാം നോക്കി. ഷിബ ടീച്ചർന്റെ സഹായത്തോടെ അവൾക്ക് ഊട്ടിയിൽ ഒരു കോളേജിൽ അഡ്മിഷൻ ശെരി ആയി. പതിയെ അലി ഊട്ടിയിലേക്ക് താമസം മറി.
ഞാൻ മാമാ പറഞ്ഞത് പോലെ ഗൾഫിൽ പോയി. ആദ്യ ശമ്പളം കിട്ടിയപ്പോൾ മാമക്ക് കുറച്ചു പൈസ അയച്ചു കൊടുത്തു. പിന്നീട് മാമയെ വിളിച്ചപ്പോൾ എനിക്ക് ഇപ്പോൾ പൈസക്ക് ആവിശ്യം ഒന്നും ഇല്ല വേണമെങ്കിൽ പറയാം എന്ന് പറഞ്ഞു. അത് മൂലം എനിക്ക് കൂടുതൽ ക്യാഷ് അലിക്ക് അയക്കാൻ പറ്റി.