കോളേജിലും നമ്മൾ ഒരുമിച്ച് ആയിരുന്നു. പണച്ചക്കുകളുടെ മക്കൾ ആയിരുന്നു നമ്മുടെ ക്ലാസ്സിൽ കുടുതലും. യൂണിഫോം ഒക്കെ ഉണ്ടെങ്കിലും അവർ കളർ ഡ്രെസ്സിൽ ആയിരുന്നു വന്നുകൊണ്ടിരുന്നത്. പതുക്കെ മറ്റ് കുട്ടികളും യൂണിഫോം ഉപേക്ഷിച്ചു. ക്ലാസിൽ ഞങ്ങൾ മാത്രം ആയിരുന്നു പിന്നെ യൂണിഫോം ഇട്ട് വന്നിരുന്നത്. മാറിയിടാൻ അതികം ഡ്രസ്സ് ഇല്ലാത്തത് കൊണ്ട് ഞങ്ങൾ അങ്ങനെ തന്നെ തുടർന്നു. പക്ഷെ കളിയാക്കലുകൾ കൂടി വന്നപ്പോൾ ഞങ്ങളും കളർ ഡ്രസ്സ് ഇട്ട് വരാൻ തുടങ്ങി. കുട്ടികാലം മുതൽ ഞാനും അലിയും സാധനങ്ങൾ കൈമാറി ഉപയോഗിക്കാറുണ്ടെങ്കിലും. അത് മറ്റുള്ളവർ ശ്രെദ്ധിക്കുന്നതും നമ്മളെട് ചോദിക്കുന്നതും ആദ്യം ആയിരുന്നു. കോളേജിലേക്ക് പോകൻ തന്നെ മടിച്ചിരുന്ന സമയം. പക്ഷെ കിട്ടിയ ചാൻസ് നഷ്ട പെടുത്തണ്ട എന്നോർത്ത് ഞങ്ങൾ കോളേജിലേക്ക് പോകൊണ്ടിരുന്നു.
ഒരു ദിവസം കോളേജിലേക്ക് പോകാൻ വേണ്ടി ഞാൻ അലിയുടെ വീട്ടിൽ ചെന്നു.
” ഡാ നീ പൊക്കോ ഞാൻ വരുന്നില്ല ”
” നീ എവിടെ പോണ് ”
” ഡാ ഉമ്മാടെ കൂടെ ടൗൺ വരെ ഒന്ന് പോണം …… നീ പൊക്കോ ”
” നീ വരുന്നില്ലേൽ ഞാനും പോണില്ല ……. ഞാൻ കടയിൽ ഇരുന്നോളാം ”
” ഇല്ലെടാ സ്ഥിരം വരുന്നവരോട് ഇന്ന് കട അവധി ആണെന്ന് ഉമ്മ പറഞ്ഞിട്ടുണ്ട് ആരും വരാൻ ചാൻസ് ഇല്ല ”
‘ അപ്പോൾ ഞാനും നിങ്ങളൂടെ കൂടെ വരാം ”
” ഡാ ഞാൻ രവി അണ്ണന്റെ ബൈക്ക് വെടിച്ചിട്ടുണ്ട് നമ്മൾ അതില പോകുന്നത് ”
” പുല്ല് …. ഇനി വീട്ടിലോട്ട് ചെല്ലാനും പറ്റില്ലാലോ…… ആ ഞാൻ എന്തെങ്കിലും ചെയ്തോളാം നിങ്ങൾ പൊക്കോ ”
അലി ഇല്ലാതെ ആദ്യം ആയിട്ട് ആണ് ഞാൻ കോളേജിൽ പോകുന്നത്.
മനസില്ലമനസോടെ ഞാൻ ക്ലാസ്സിലേക്ക് കേറി അവിടെ കുറച്ചു പെൺപിള്ളേർ മാത്രം ഉണ്ട്. ഞാൻ ബോയ്സ്ന്റെ സൈഡിൽ ഫ്രണ്ട് ബെഞ്ചിൽ ബാഗ് വെച്ച് അവിടെ ഇരുന്നു . ഫ്രണ്ട് ബെഞ്ച് എന്ന് കേട്ട് തെറ്റിദ്ധരിക്കണ്ട ബാക്ക് ബെഞ്ച് ഒക്കെ റീസെർവിഡ് ആയതോണ്ട് ഞങ്ങൾ ഫ്രണ്ടിലേക്ക് ഇരിക്കുന്നതാ.