“മോൻ ദേ .. ഈ മുറിയിൽ കിടന്നോ.. ” ഒരു മുറിയിലെ ലൈറ്റ് ഇട്ടുകൊണ്ട് പ്രമോദേട്ടൻ പ്രണവിനോട് പറഞ്ഞു.
“ഏട്ടത്തി ദേ .. അവിടെ കിടന്നോ.. അത്യാവശ്യം സൗകര്യങ്ങൾ ഉള്ള മുറിയാ .. ”
അങ്ങനെ എല്ലാം ഒന്ന് റെഡിയാക്കിയിട്ട് പ്രമോദ് പറഞ്ഞു, “എങ്കിൽ ഞാൻ പോയിട്ട് നാളെ വരാം.. പിന്നെ നിങ്ങളുടെ ഫോൺ എല്ലാം ഞാൻ കൊണ്ടുപോവാം .. പോലീസ് ചിലപ്പോ ട്രാക്ക് ചെയ്യും..”
ശെരിയാണെന് ആലോചിച്ചപ്പോ പ്രണവിന് തോന്നി.
“ഇതാ എന്റെ ഫോൺ… ” പ്രണവ് തന്റെ ഫോൺ പ്രമോദിന് കൊടുത്തു, “‘അമ്മ ഫോണെടുത്തതായിരുന്നോ..?”
“ഓ…ഇല്ല മോനെ.. ഞാനതങ്ങു മറന്നു..” ആലീസ് പറഞ്ഞു.
“പിന്നെ അത്യാവശ്യം വേണ്ട ഭക്ഷണ സാധനങ്ങൾ ഒക്കെ ഇവിടുണ്ട്.. പോരാത്തതിന് ഞാൻ നാളെ വരുമ്പോ വേറെയും കൊണ്ടുവരാം..” പ്രമോദ് ഇറങ്ങാൻ തുടങ്ങി.
“നാളെ പോയാ പോരെ, പ്രമോദേ.. ഇന്നിനി രാത്രിയിൽ പോണോ..” ആലീസ് ചോദിച്ചു.
“വേണം ഏട്ടത്തി, നാളെ പോലീസ് വരുമ്പോ എന്നെയും കണ്ടില്ലെങ്കിൽ സംശയിക്കും.. ഞാൻ നാളെ കാര്യങ്ങളൊക്കെ അറിഞ്ഞിട്ടു വരാം…നിങ്ങൾ കതകടച്ചു കിടന്നോ.. പിന്നെ ഒരു കാര്യം.. പകലൊന്നും അധികം പുറത്തേക്കിറങ്ങണ്ട .. പരമാവധി വാതിലും ജനലും ഒക്കെ അടച്ചു അകത്തിരുന്നോ..” പ്രമോദ് പറഞ്ഞു.
“ശെരി പ്രമോദേട്ടാ ..” പ്രണവ് പറഞ്ഞു.
“എന്നാ ശെരി പ്രമോദേ..” ആലീസും യാത്രയാക്കി.
—
യാത്ര ക്ഷീണം ഉണ്ടായിരുന്നുകൊണ്ടു ആലീസും നേരെ കേറി കിടന്നു.. ഓരോന്നൊക്കെ ആലോചിച്ചു പ്രണവും കിടന്നു. എപ്പോഴോ അവനും നീണ്ട ഉറക്കത്തിലായി . .
പിറ്റേന്ന് പ്രഭാതമായി. 8 മണിയായപ്പോ പ്രണവും എണീറ്റു . അടുക്കളയിൽ ആലീസ് എന്തോ ഉണ്ടാക്കുന്നുണ്ട്.
“എന്താ അമ്മേ ഉണ്ടാക്കുന്നേ … ” പ്രണവ് അങ്ങോട്ട് ചെന്നു .
“ആ.. മോനെണീറ്റോ .. ഇരിക്ക് , ‘അമ്മ ഭക്ഷണമെടുക്കാം..”
അങ്ങനെ അവർ ഒരുമിച്ചിരുന്നു ഭക്ഷണം ഒക്കെ കഴിച്ചു.
സമയം കടന്നുപോയി. അവർക്ക് ആ വീട്ടിൽ ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല. പുറത്തേക്കിറങ്ങാൻ രണ്ടാൾക്കും ഭയം. അങ്ങനെ ചുമ്മാ ഇരുന്നും കിടന്നും ഉറങ്ങിയും ടിവി കണ്ടും അവർ സമയം കളഞ്ഞു.