ഏകദേശം വൈകിട്ട് ഇരുട്ട് ആയപ്പോ പ്രമോദ് എത്തി.
“നിങ്ങൾ മാറിയത് ഏതായാലൂം നന്നായി. പോലീസ് വന്നു ആകെ പ്രശ്‍നം .. എന്നെയൊക്കെ ഒരുപാടു ചോദ്യം ചെയ്‌തു .. ഏതായാലും അവർക്കൊന്നും കിട്ടിയിട്ടില്ല..” പ്രമോദ് പറഞ്ഞു.
“ഹോ.. ദൈവം കാത്തു.. ” ആലീസ് ആശ്വസിച്ചു..
“അച്ഛന്റെ ഏതെങ്കിലും വിവരം..?” പ്രണവ് ചോദിച്ചു.
“ഒരു അറിവുമില്ല മോനെ.. ഏതു ജയിലിലാണെന്നു പോലും അറിയില്ല.. ഇനിയിപ്പോ ജയിലിലാണോ അതോ അവരുടെ കൈയിലാണോ എന്നും അറിയില്ല. പാത്രത്തിലോ ടീവിയിലോ ഒരു വാർത്ത പോലുമില്ല.. എല്ലാം അവരുടെ കൂടെയല്ലേ..” പ്രമോദ് നെടുവീർപ്പിട്ടു.
ഇതുകേട്ട ആലീസ് ഒന്നു വിതുമ്പി. “നമുക്കൊന്നും ചെയ്യാനാവുന്നില്ലല്ലോ പ്രമോദേ…”
“ഏട്ടത്തി കരഞ്ഞു വെറുതെ ഇവനെ കൂടി വിഷമിപ്പിക്കാതെ.. എന്തെങ്കിലും ഒരു വഴി ദൈവം കാണിക്കും.. ” പ്രമോദ് പറഞ്ഞു.
അന്ന് പ്രമോദ് ആ വീട്ടിലാണ് കിടന്നത്. രാവിലെ പോവുകേം ചെയ്‌തു ..
ഇടയ്ക്കിടെ പ്രമോദ് സന്ധ്യയാവുമ്പോ വരും.. അത്യാവശ്യം പച്ചക്കറിയും സാധനങ്ങളും കൊണ്ടുവരും.. പിറ്റേന്ന് രാവിലെ പോവുകേം ചെയ്യും.. ഇതൊരു പതിവായ് .. ദിവസങ്ങൾ കടന്നുപ്പോയി.. അവരിപ്പോഴും ആ വീട്ടിൽ തന്നെ. ഏകദേശം ഒരു മാസത്തോളം അങ്ങനെ കടന്നുപോയി.
—–
അന്നൊരിക്കൽ നല്ല മഴയുണ്ടായിരുന്ന ഒരു ദിവസം രാത്രി. അന്ന് പ്രമോദ് ആ വീട്ടിൽ ഉള്ള ദിവസമായിരുന്നു. അതിശക്തമായ മഴ. പ്രണവ് നല്ല ഉറക്കത്തിലായിരുന്നു. എപ്പോഴോ എന്തോ ശബ്ദം കേട്ട് പ്രണവ് കണ്ണ് തുറന്നു. അവൻ ജനലിലൂടെ പുറത്തേക്ക് നോക്കി. അതിശക്തമായ മഴ. അവൻ ചുമ്മാ മഴയും നോക്കി അങ്ങനെ കിടന്നു. ഉറക്കം വരുന്നില്ല. അവൻ ചുമ്മാ മുറിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.
“ക്ർ ക്ർ ക്ർ …” വളരെ ചെറിയൊരു ഞെരുക്കം പ്രണവിന്റെ ചെവിയിലെത്തി. അവൻ അവിടെനിന്ന് ശ്രദ്ധിച്ചു. തന്റെ തോന്നലാണോ… അവൻ വീണ്ടും ചെവിയോർത്തു. മഴയുടെ ശബ്ദത്തിൽ ഒന്നും വ്യക്തമാവുന്നില്ല. അവൻ തന്റെ റൂമിൽ നിന്നും പുറത്തേക്ക് ഹാളിലേക്ക് പതുക്കെ നടന്നു.
ഇപ്പൊ ശബ്ദം കുറച്ചുകൂടി വ്യക്തമാണ്. എന്തോ ജനലോ കട്ടിലോ എവിടെയോ ഉലയുകയോ ഉരയുകയോ ചെയ്യുന്ന ശബ്ദം..