ഞാൻ : ഇതെന്ന ഇങ്ങനെ നടക്കുന്നെ…
അവൾ ദേഷ്യത്തോടെ എന്നെ നോക്കിട്ട്..
അവൾ : എന്നെ കൊണ്ട് ഒന്നും പറയിക്കല്ലേ…ഓരോന്ന് ചെയ്തു വെച്ചിട്ട്.. നടക്കാൻ വയ്യ.. നീറുന്നു..
അവളോട് കൂടുതൽ ചോദിച്ചു.. അവളുടെ മൂഡ് മാറ്റാൻ എനിക്ക് തോന്നിയില്ല..
ഞാൻ : നീ ഇരിക്ക് ഞാൻ പോയി എടുത്തിട്ട് വരാം..
അവൾ : ഇത്രേം ഉപകാരം ചെയ്തത് മതിയെ…ഞാൻ തന്നെ പൊക്കോളാം…
തിരിച്ചു എന്തേലും പറഞ്ഞാൽ എനിക്ക് പണി ആവും എന്ന് തോന്നിയത് കൊണ്ട് ഞാൻ മിണ്ടിയില്ല.. ഞാൻ വേഗം കഴിച്ചു എണിറ്റു.. പാത്രം കഴുകി വെച്ചു വന്നു ടീവി ഓൺ ആക്കി ഇരുന്നു….മഴ അപ്പോഴേക്കും തോർന്നിരുന്നു..
അവളും കഴിച്ചു എന്റെ അടുത്ത വന്നു ഇരുന്നു…ഞാൻ അവളെ നോക്കി…മുഖത്തു ദേഷ്യം ഒന്നും ഇല്ലാ എനിക്ക് ആശ്വാസം ആയി…
അവൾ : എന്താ നോക്കുന്നെ..
ഞാൻ തോൾ കുലുക്കി ഒന്നും ഇല്ലാ എന്ന് കാണിച്ചു ദൈവമേ ഇവൾ വീണ്ടും കലിപ്പ് ആയോ ഞാൻ മനസ്സിൽ ഓർത്തു…
അവൾ ചിരിച്ചിട്ട് എന്റെ അടുത്തു വന്നു എന്റെ കൈയിൽ കെട്ടിപിടിച്ചു ഇരുന്നു…
അവൾ : പേടിച്ചോ….
അവൾ ചിരിച്ചോണ്ട് എന്നെ നോക്കി ചോദിച്ചു …
ഞാൻ : കുറച്ചു….
ഞാൻ ചിരിച്ചോണ്ട് അവളോട് പറഞ്ഞു..
അവൾ : അത് ആ മുഖത്തു ഞാൻ കണ്ടാരുന്നു…
ഞങ്ങൾ സംസാരിച്ചു ഇരുന്നപ്പോളേക്കും അമ്മയും അച്ഛനും വന്നു…അവൾ വാതിൽ തുറന്നു വെളിയിൽ ഇറങ്ങി അവരെ സ്വീകരിച്ചു..
അമ്മ : ഇവൻ എവിടേലും പോയോ മോളെ..
അമ്മ എന്നെ നോക്കി ചിരിച്ചു അവളോട് ചോദിച്ചു.
ഞാൻ : ഞാൻ ഈ മഴയത്തു എവിടെ പോകാനേ…
ഞാൻ ഒരു പൂച്ച ഭാവത്തിൽ പറഞ്ഞു…
അമ്മയും അച്ഛനും റൂമിലേക്ക് പോയി…ഞാൻ ടീവി ഓഫ് ചെയ്തു മുകളിലേക്കും…അവളും എന്റെ പുറകെ കയറി വന്നു..
“അമ്മ ചോദിച്ച കേട്ടില്ലേ…മോനെ എവിടേലും പോയോ എന്ന്…ഇവിടെ മോൻ എന്നാ പരിപാടി ആരുന്നു എന്ന് ഞാൻ പറയട്ടെ…?? ”
അവൾ പുറകിൽ നിന്നും ചോദിച്ചു..
ഞാൻ ചിരിച്ചിട്ട് അവളെ നോക്കി അവിടെ നിന്നു. അവൾ അടുത്ത് വന്നപ്പോൾ ഞാൻ അവളുടെ കൈയിൽ പിടിച്ചു നിർത്തി…