ഞാൻ : കഴിഞ്ഞോ..?
ഞാൻ തടിക്ക് കൈ വെച്ചു ചോദിച്ചു.. അവൾ ഒന്ന് ചിരിച്ചിട്ട് സാരീ എന്റെ കൈയിൽ തന്നിട്ട്…
“ബില്ല് പേ ചെയ്തേക്ക്..”
ഇനി ചത്താലും ഇവളുടെ കൂടെ ഡ്രസ്സ് വാങ്ങാൻ ഞാൻ ഇല്ല.. എന്ന് മനസ്സിൽ ഓർത്തു അവളുടെ പുറകെ നടന്നു…
ബില്ല് പേ ചെയ്തു അവളുടെ കൈയിൽ പാക്കറ്റ് കൊടുത്ത്.. ഞാൻ ബൈക്ക് എടുത്തു..
അവൾ : നേരം ഒത്തിരി ആയി അല്ലെ..
ഞാൻ : ഏയ് ഇല്ലാ…രണ്ട് മണിക്കൂർ ആയിട്ടേ ഒള്ളു സാരീ നോക്കാൻ തുടങ്ങിട്ട്..
അവൾ : അപ്പച്ചി നോക്കുമ്പോൾ ഇഷ്ട്ടപെട്ടില്ലേ എനിക്ക് അല്ലെ നാണക്കേട്
ഞാൻ : ഓ..
ഞാൻ വണ്ടി വീട് ലക്ഷ്യമാക്കി ഓടിച്ചു…നേരം വൈകിയിരുന്നു…മഴക്കാർ മുടിയാ അന്തരീഷം..നല്ല തണുത്ത കാറ്റ്.അവളുടെ കൂടെ ഉള്ള ഈ യാത്ര എന്നെ ഏതോ മായാലോകത്തു എത്തിച്ചിരുന്നു
മഴ പയ്യെ ചാറൻ തുടങ്ങിയിരുന്നു…പയ്യെ അതിന്റെ ശക്തി വർധിച്ചു..
ഞാൻ : എടി എവിടേലും കയറി നിന്നാലോ…
അവൾ : ആടാ…അല്ലെ നമ്മൾ മുഴുവനും നനയും
വഴി അരുകിൽ കണ്ട ഒരു ബജി കടയിൽ ഞങ്ങൾ വണ്ടി നിർത്തി…വണ്ടിയിൽ നിന്നും ഇറങ്ങി.. കടയിലെ ബെഞ്ചിൽ ഇരുന്നു…
ഞാൻ : ചേട്ടാ..രണ്ടു ചായ..
ചായ പറഞ്ഞിട്ട് അവളുടെ മുഖത്തേക്ക് നോക്കി…അവളുടെ മുഖത്തു മഴത്തുള്ളികളുടെ നനവ് ഉണ്ട്..അവൾ നനഞ്ഞ മുഖം ഷാൾ കൊണ്ട് തുടിക്കുന്നു..അവളുടെ മുടിയിൽ നിന്നും ഇറ്റ് ഇറ്റ് ആയി വെള്ളം താഴേക്ക് വീഴുന്നു..അവളുടെ മുഖത്തു ഇരിക്കുന്ന മഴത്തുള്ളികൾക് പോലും ഭംഗി ഉള്ളതായി തോന്നി …
“ചേട്ടാ.. ചായ റെഡി..”
കടക്കാരന്റെ ശബ്ദമാണ് എന്നെ ആ നോട്ടത്തിൽ നിന്നും പിന്തിരിപ്പിച്ചതു..ഒരു സ്വപ്നത്തിൽ എന്നെ പോലെ ഞാൻ ഞെട്ടി ഉണർന്നു.. ഞാൻ എണിറ്റു പോയി ആ ചായ വാങ്ങി തിരിച്ചു വന്നു ഇരുന്നു…
ഞാൻ : നിനക്ക് എന്താ കഴിക്കാൻ വേണ്ടേ..
അവൾ : മുളക് ബജി…
ഞാൻ ചിരിച്ചോണ്ട് അവളെ നോക്കി…മഴയത് മുളക് ബജിയ്യും ചായയും…പിന്നെ കൂടെ എന്റെ എല്ലാം എല്ലം ആയവളും.. ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവാൻ ഞാൻ തന്നെ…