മഴയുടെ ശക്തി കുടി നല്ല തണുത്ത കാറ്റും…ഞാൻ അവളിലേക്ക് കൂടുതൽ ചേർന്ന് ഇരുന്നു…അവളുടെ ചൂട് എനിക്ക് ഒരു ആശ്വാസം ആയി..
ഞാൻ അവളുടെ തോളിലൂടെ കൈ ഇട്ടു അവളെ എന്നിലേക്ക് ചേർത്ത്.. ചായ കുടിച്ചു മഴ ആസ്വദിച്ചു..
അവൾ : ഡാ.. സമയം പോകുന്നു…
ഞാൻ : മഴ മാറാതെ എങ്ങനാ.. ഇനി കുറച്ചു ദൂരമേ ഒള്ളു…മഴ തോർന്നിട്ട് പോകാം…
അവൾ : മ്മ്…
ഞാൻ : എടി…ഞാൻ ഇപ്പോൾ ആണു ഓർത്തെ…അവർക്ക് ഒരു കേക്ക് വാങ്ങണ്ടേ…
അവൾ : അത് ചേച്ചിയൊക്കെ വരുമ്പോൾ കൊണ്ട് വരും..
ഞാൻ : ആഹ്ഹ എല്ലാരും ഉണ്ടോ…എല്ലാരും പ്ലാൻ ചെയ്തുള്ള പരുപാടി ആണ് അല്ലെ..ഞാൻ മാത്രം ഒന്നും ഓർത്തും ഇല്ലാ അറിഞ്ഞും ഇല്ലാ …
അവൾ : നാണം ഇല്ലല്ലോ പറയാൻ…ശേ…ഇനി മറക്കല്ല് കേട്ടല്ലോ..
ഞാൻ : ഇനി മറന്നാലും നീ ഉണ്ടല്ലോ ഓർമിപ്പിക്കാൻ…
ഞാൻ ഒരു കള്ളചിരി ചിരിച്ചു അവളോട് പറഞ്ഞു.. അതിനു മറുപടി പറഞ്ഞെ അവളുടെ കണ്ണുകൾ ആരുന്നു….
മഴ അപ്പോളേക്കും തോർന്നിരുന്നു…ഞങ്ങൾ വീട്ടിലെക്ക് പുറപ്പെട്ടു..മഴയുടെ തണുപ്പും നനഞ്ഞ ഡ്രെസ്സും എല്ലാം…എന്നെ കുടു കുട വിറപ്പിച്ചു…അവളിൽ നിന്നു ഉള്ള ചൂട് മാത്രം ആരുന്നു.. ഏക ആശ്വാസം…
ഞങ്ങൾ വീട്ടിൽ എത്തിയപോളേക്കും എല്ലാരും അവിടെ ഉണ്ടാരുന്നു…അമ്മാവൻമാരും അച്ഛനും വാതുക്കൽ എന്തെക്കെയോ സംസാരിച്ചു ഇരിക്കുവാരുന്നു…. ഞങ്ങൾ അകത്തേക്ക് കയറി.. ചേച്ചി എന്നെ കണ്ടപ്പോളേ ഓടി വന്നു..
ചേച്ചി : നിന്നെ കല്യാണത്തിനു കണ്ടിട്ടു പിന്നെ കണ്ടിട്ടേ ഇല്ലല്ലോ ചെറുക്കാ…
ഞാൻ ഒരു ചിരി സമ്മാനിച്ചു..
ഞാൻ : തിരക്കായി പോയി ചേച്ചി.. അളിയൻ എവിടെ..
ചേച്ചി : വെളിയിൽ ഉണ്ട് കണ്ടില്ലേ…ആരെയോ കാൾ വിളിക്കുവാ..
അപ്പോളേക്കും അമ്മ അവിടെ എത്തിയിരുന്നു..
അമ്മ : എവിടെ ആരുന്നു രണ്ടു പേരും..എത്ര നേരം ആയി പോയിട്ട്…
മറുപടി പറഞ്ഞത് അവൾ ആരുന്നു…
അവൾ : നല്ല മഴ ആരുന്നു അപ്പച്ചി..
അമ്മ : നിങ്ങൾ പോയി റെഡി ആയി വാ..
അവൾ കവർ അമ്മക്ക് നേരെ നീട്ടിയിട്ട്…