ഞാൻ : എന്താ നിനക്ക് പേടി ഉണ്ടോ….
അവളുടെ മുഖത്തെ പരിഭ്രമം കണ്ടിട്ടു ഞാൻ ചോദിച്ചു..
അവൾ അതിനു മറുപടി ആയി ചിരിച്ചു…കാറ്റിന്റെ ശക്തി വർധിച്ചു…അവളു പറഞ്ഞപോലെ കറന്റ് പോയി…
അവളുടെ മുഖത്തു ഭയം നിഴലിച്ചു…
ഞാൻ അവളോട് ചേർന്ന് ഇരുന്നു അവളുടെ തോളിലൂടെ കൈ ഇട്ടു ഞാൻ അവളെ എന്നിലേക്ക് ചേർത്ത് ഇരുത്തി.. അവൾ എന്റെ തോളിൽ ചാരി ഇരുന്നു…
ഞാൻ : നമ്മൾക്ക് മുകളിൽ പോയി ഇരുന്നാലോ…ഇപ്പോൾ മഴ പയ്യും.. ബാൽക്കണിയ്യിൽ നിന്നാൽ പാടത്തു മഴ പെയ്യുന്നത് കാണാൻ നല്ല രസമാണ്…
അവൾ എന്റെ തോളിൽ നിന്നും തല എടുത്തു…ഞാൻ എണിറ്റു മുകളിലേക്ക് നടന്നു…അവൾ എന്റെ പുറകിലും…
ഞങ്ങൾ ബാൽക്കണിയ്യിൽ എത്തിയപോളേക്കും മഴ പയ്യൻ തുടങ്ങിയിരുന്നു…ഞാൻ അവളെ എന്നോടു ചേർത്ത് നിർത്തി ഞങ്ങൾ മഴ ആസ്വദിച്ചു നിന്നു…
ഞാൻ അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തിട്ട് പറഞ്ഞു..
“താങ്ക്സ് യു…”
അവൾ കണ്ണ് മിഴിച്ചു എന്നെ നോക്കിയിട്ട്
“ എന്തിനാ??”
ഞാൻ : എനിക്ക് ഇതുവരേം എന്റെ അച്ഛനും അമ്മയും ആയി ഒരു അറ്റാച്ച്മെന്റും തോന്നിയിട്ടില്ല…അവരുടെ ജീവിതത്തിലെ പ്രധാനപെട്ട ഒരു ദിവസവും എനിക്ക് അറിയൂല ….
ഇന്നലെ നീ വന്നപ്പോൾ ആണ് ഞാൻ അവരുടെ മുഖത്തെ സന്തോഷം കാണുന്നെ…നീ അമ്മക്ക് ആ സാരീ കൊടുത്തപ്പോൾ.. അമ്മയുടെ സന്തോഷം അതു എന്റെ കണ്ണിൽ നിന്നും പോകുന്നില്ല…
ഒരു മകൻ എന്നാ നിലക്ക് ഞാൻ ഒരു പരാജയം ആണ് അല്ലേടി..
ഇത്രേം പറയുമ്പോൾ എന്റെ കണ്ണ് നിറഞ്ഞിരുന്നു..അവൾ എന്റെ നേരെ തിരിഞ്ഞു എന്റെ മുഖം അവളുടെ കൈയിൽ എടുത്ത്..
“നീ ഇനി പഴയതു പോലെ ആവരുത് …അവർക്ക് നീ അല്ലെ ഒള്ളു.. അവരുടെ കാര്യങ്ങൾ നീ അല്ലെ നോക്കണ്ടേ…”
അത് കേട്ടപ്പോൾ എനിക്ക് ഒന്നുടെ വിഷമം ആയി.. ഞാൻ അവളുടെ കൈ തട്ടി മാറ്റിയിട്ടു.. നേരെ റൂമിൽ പോയി കിടന്നു.. അവളും പുറകെ വന്നു എന്റെ കൂടെ ബെഡിന് അരുകിൽ ഇരുന്നു…
പുറത്തു നല്ല ശക്തി ആയി മഴ പയ്യൻ തുടങ്ങിയിരുന്നു…അവൾ പയ്യെ എന്നോടു ചേർന്ന് ഇരുന്നു…