“ജിത്തു ഇത് ആതിര ഇവിടെ പുതുതായി ചേർന്നതാണ്. എനിക്ക് ഓഫീസിൽ കുറച്ച് പണി ഉണ്ട്. നീ ഇവൾക്ക് കുറച്ച് നേരം കമ്പനി കൊടുക്ക്”.
ഞാൻ അവളെ നോക്കി. മുഖത്ത് നാണമോ ഒന്നും ഇല്ല നല്ല ബോൾഡ് ആയിട്ട് തന്നെ എന്നെ നോക്കി നിൽക്കുന്നു. അവളോട് എൻ്റെ അടുത്തുള്ള ചെയറിൽ ഇരിക്കാൻ പറഞ്ഞിട്ട് അശ്വതി ചേച്ചി പോയി. അവളോട് എന്ത് പറയണം എന്ന് അറിയാതെ ഇരിക്കുമ്പോൾ.
“താൻ എന്ത് ചെയ്യുന്നു?” അവൾ ആയിരുന്നു.
“ഞാൻ ഡിഗ്രീ കഴിഞ്ഞു ഒരു ജോലി കിട്ടാൻ വേണ്ടി ആണ് ഇത് പഠിക്കാൻ വന്നത്. താനോ?” “ഡിഗ്രീ തന്നെ,ഞാൻ ഈ വർഷം പസ്സൗട് ആയി”.
അവൾ അങ്ങനെ ഓരോ കാര്യങ്ങൾ ചോദിച്ചു ഞാൻ അതിന് ഉത്തരവും കൊടുത്തു. എനിക്ക് അവളെ ഒത്തിരി ഇഷ്ടമായി. അതിൻ്റെ ഇടക്ക് അവൾക്ക് ഒരു കോൾ വന്നു.
“ഞാൻ ഇവിടന്ന് ഇറങ്ങുമ്പോൾ വിളിക്കാം” എന്നും പറഞ്ഞു അവൾ കോൾ കട്ട് ചെയ്തു.
“ആരാ അത്?”
“ഏയ് ആരുമില്ല, ഞാൻ പിന്നെ പറയാം”. കാമുകൻ ആണെന്ന് തോന്നി എങ്കിലും ഞാൻ പിന്നെ ഒന്നും ചോദിക്കാൻ പോയില്ല.
“എന്താടോ ഒന്നും മിണ്ടാതെ? എന്ത് പറ്റി?”
“ഏയ് ഒന്നും ഇല്ല” ഞാൻ മിണ്ടാതെ ഇരിക്കുന്നത് കണ്ട് അവൾ ചോദിച്ചു.
“ഞാൻ ഇത് ആരാണെന്ന് പറയാത്തത് കൊണ്ടാണോ?”
“അതെ”
“അത് എൻ്റെ കസിൻ ആണ്. ഇത് കഴിഞ്ഞ് എന്നെ പിക്ക്അപ് ചെയ്യാൻ വരും” മനസ്സിൽ എന്തോ മഞ്ഞ് പെയ്ത പോലെ. ഒരു ആശ്വാസം. അങ്ങനെ ഓരോന്ന് പറഞ്ഞ് ഇരുന്നപ്പോൾ അശ്വതി ചേച്ചി വന്നു.
“ആതിര നാളെ തൊട്ട് വന്നോളു”
“എടോ എന്നാൽ ഞാൻ പോകുവാ നാളെ കാണാം”
അശ്വതി ചേച്ചി : എന്താടാ ഒരു ഇളക്കം
“ഏയ് ഒന്നുമില്ല” ഞാൻ കണ്ണിറുക്കി കാണിച്ചു. എൻ്റെ ക്ലാസ്സ് കഴിഞ്ഞതും ഞാൻ അവിടന്ന് പോന്നു. വീട്ടിൽ എത്തിയപ്പോഴും മനസ്സിൽ അവൾ തന്നെ. എന്തായാലും നാളെ അവളെ കാണാമല്ലോ എന്ന് ഓർത്ത് ഞാൻ റൂമിലേക്ക് പോയി.
പിറ്റേന്ന് രാവിലെ തന്നെ ഞാൻ എണീറ്റ് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പോയി. സമയം 9 മണി ആയിട്ടെ ഉള്ളൂ. അവൾ വരാൻ ഇനിയും സമയം ഉണ്ട്. അത് വരെ എന്ത് ചെയും എന്ന് കരുതി നിന്നപ്പോൾ ആണ് അശ്വതി ചേച്ചി വരുന്നത്.