പിറ്റേന്ന് രാവിലെ ഫോൺ റിംഗ് ചെയ്യുന്ന സൗണ്ട് കേട്ടാണ് ഞാൻ എണീറ്റത്. ആതിര ആയിരുന്നു.
“എന്താ മാഷേ ഇതുവരെ എണീറ്റില്ലെ”
“ആഹാ താൻ ആയിരുന്നോ?”
“ഇന്ന് വരുന്നില്ലേ ഞാൻ ഇവിടെ കാത്തിരിക്കുകയാണ്. അച്ഛൻ പുറത്ത് പോയി ഇന്ന് നമുക്ക് ഒന്നിച്ച് പോകാം. താൻ റെഡി ആയി വേഗം വാ”
മനസ്സിൽ വല്ലാത്ത ഒരു സന്തോഷം. എൻ്റെ പെണ്ണ് എന്നെ വിളിച്ച് കൂടെ ചെല്ലാൻ പറയുന്നു.
“ഞാൻ ഇപ്പൊ എത്താം ഒരു പത്ത് മിനിറ്റ്”
“ശരി എന്നാ, bye”
ഞാൻ പെട്ടന്ന് തന്നെ റെഡി ആയി എൻ്റെ സ്ക്കൂട്ടി എടുത്ത് അവളുടെ വീട്ടിലേക്ക് വിട്ടു.
അവിടെ ചെന്നപ്പോൾ ജീൻസും ടീഷർട്ടും ധരിച്ച് എന്നെ കാത്ത് നിൽകുന്ന ആതിര. ഞാൻ അമ്മുവിനോട് ബൈ പറഞ്ഞ് അവളേം കൊണ്ട് പോന്നു. എനിക്ക് ഉറപ്പായി അവൾക്ക് എന്നെ ഇഷ്മാണെന്ന്. അങ്ങനെ ഞങ്ങൾ ഇൻസ്റ്റിറ്റൂയൂട്ടിലെത്തി. അശ്വതി ചേച്ചി എവിടെയോ ആണ്. കാണുന്നില്ല. ഇന്നലത്തെ വീഡിയോ മനസ്സിൽ നിന്ന് പോകുന്നില്ല. അപ്പോളാണ് ആതിര വിളിച്ചത്.
“താൻ ഇവിടെ ഒന്നും അല്ലേ?”
ഞാൻ പെട്ടന്ന് സ്വഭോധത്തിലേക്കു വന്നു.
“താൻ എന്താ ആലോചിച്ചിരുന്നത്?”
“ഏയ് ഒന്നുമില്ല”
അപ്പൊൾ അവൾക്ക് ഒരു കോൾ വന്നു. എന്നതെം പോലെ
“ഇതാരാണെന്ന് താൻ ഇതുവരെ പറഞ്ഞില്ല”
“അത് പിന്നെ…”
“പറയാൻ ഇഷ്ടമില്ലെങ്കിൽ വേണ്ട”
“നമുക്ക് ഒരു കോഫി കുടുക്കാൻ പോയാലോ?”
“താൻ വിഷയം മാറ്റേണ്ട”
“ഞാൻ പറയാം താൻ വാ”
അങ്ങനെ ഞങ്ങൾ അടുത്തുള്ള കഫേയിൽ പോയി. രണ്ട് കോഫി പറഞ്ഞു.
“താൻ പറ”
“എടോ എനിക്ക് ഒരാളെ ഇഷ്ടമാണ്”
അത് കേട്ടപ്പോൾ നെഞ്ചിൽ ആരോ കത്തി കൊണ്ട് കുത്തിയ പോലെ
“ഞങ്ങൾ ഈ വരുന്ന 28ന് രജിസ്റ്റർ മാര്യേജ് ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്. അവന് എന്നെ ഭയങ്കര ഇഷ്ടമാണ്. താൻ എൻ്റെ ബെസ്റ്റ് ഫ്രണ്ട് അല്ലേ. എന്നെ ഇതിന് ഒന്ന് സഹായിക്കണം”
എനിക്ക് എന്ത് പറയണം എന്ന് അറിയാതെ ആയി. കോഫി അവിടെ വച്ച് ഞാൻ ഇറങ്ങി പോന്നു. ഇൻസ്റ്റിറ്റ്യൂട്ടിൽ ചെന്നപ്പോൾ അശ്വതി ചേച്ചി എന്നെ നോക്കി. ഞാൻ അത് ഒന്നും ശ്രദ്ധിക്കാതെ ഇരുന്നു. അപ്പൊൾ ആതിര കയറി വന്നു.