അന്യൻ
Anyan | Author : No One
നിങ്ങൾ കണ്ട പല സിനിമകളുമായി ഈ കഥയ്ക്ക് സാമ്യം തോന്നിയേക്കാം പേടിക്കേണ്ട ഇത് ഒരു പാരഡി അല്ല .അപ്പൊ തുടങ്ങാം, ,
ഭൂമിയിൽ നിന്ന് ഏറെ അകലെ സ്ഥിതി ചെയ്യുന്ന ഒരു ഗ്രഹം ഭൂമിയെക്കാൾ ആധുനികതയിൽ ഏറെ മുന്നിൽ നിൽക്കുന്ന ഒരു ഗ്രഹം, എന്നാൽ ഇന്നിവിടെ ഓരോ പുഴയും രക്തവർണ്ണം ആയി മാറിയിരിക്കുന്നു . അല്ല, രക്തത്താൽ നിറഞ്ഞിരിക്കുന്നു.എങ്ങും നിലവിളി ശബ്ദം മാത്രം കണ്ടാൽ ചെന്നായ്ക്കൾ എന്നു തോന്നിക്കുന്ന എന്നാൽ അവയേക്കാൾ വലിപ്പമുള്ള ഒരു പ്രത്യേക തരം ജീവികൾ നഗരത്തിലൂടെ മനുഷ്യ മാംസത്തിന്റെ ഗന്ധം ശ്വസിച്ച്, പല്ലിലും നഖത്തിലും മനുഷ്യ രക്തംപുരണ്ട് , ആരെയും ഭയപ്പെടുത്തുന്ന കണ്ണുകളുമായി തൻറെ അടുത്ത ഇരയെ തിരക്കി നടക്കുന്നു.
അതേസമയം മറ്റൊരിടത്ത് ഒരു പിഞ്ചുകുഞ്ഞിനെ യും കൈകളിലേന്തി ഭയപ്പാടോടെ നിൽക്കുന്ന ഒരു സ്ത്രീ അവർക്കു മുന്നിലായി എന്തോ തിരക്കിട്ടു ചെയ്യുന്ന ഒരു 30 വയസ്സ് പ്രായം തോന്നിക്കുന്ന ആൾ, അവിടെയും സ്ഥിതി വ്യത്യസ്തമല്ല ആ കണ്ണുകളിലും ഭയം മാത്രമാണ് എങ്കിലും വളരെ തിരക്കിട്ട് എന്തോ ചെയ്തുകൊണ്ടിരിക്കുന്നു പെട്ടെന്ന് അയാൾ തിരിഞ്ഞ് ആ സ്ത്രീയെ നോക്കി, അതിൻറെ അർത്ഥം മനസ്സിലായ പോലെ അവർ നിറകണ്ണുകളോടെ അയാൾക്ക് അരികിലേക്ക് നടന്നു, അവരുടെ കണ്ണുകളിൽ നോക്കി കൊണ്ടു തന്നെ അയാൾ ആ കുഞ്ഞിനെ കൈകളിൽ കോരിയെടുത്തു അയാൾക്ക് പുറകിലുള്ള ഒരു പകുതി മുറിച്ച ബോൾ പോലെയുള്ള എന്നാൽ ഒരു കുഞ്ഞിന് കിടക്കാൻ മാത്രം വലിപ്പമുള്ള ഒരു യന്ത്രത്തിൽ കിടത്തി എന്നിട്ട് ആ സ്ത്രീയുടെ മുഖത്തേക്ക് നോക്കി അവർ കരയുകയാണ്
” ഇതല്ലാതെ വേറൊരു വഴിയുമില്ല അവൻ എങ്കിലും രക്ഷപ്പെടട്ടെ” അവരെ ചേർത്തുനിർത്തി കൊണ്ട് അയാൾ പറഞ്ഞു അതിൽ ഒരു സ്വിച്ച് അമർത്തിയതും ആ കുഞ്ഞിനെ മറച്ചുകൊണ്ട് അതൊരു ബോളായിമാറി, നിലവുമായുള്ള ബന്ധം വിച്ഛേദിച്ചു കൊണ്ട് അത് പറന്നുയർന്നു അതിവേഗത്തിൽ അത് ആകാശത്തിൽ ഒരു നക്ഷത്രമായി മാറി, അവർ രണ്ടുപേരും നിറകണ്ണുകളോടെ,അത് നോക്കി നിന്നു പെട്ടെന്നാണ് ആ മുറിയുടെ വാതിൽ തകർത്തുകൊണ്ട് ഒരുകൂട്ടം ചെന്നായ്ക്കൾ മുറിയിലേക്ക് കടന്നു വന്നത്.