അവളിൽ നിന്ന് വിട്ട് മാറുമ്പോൾ ആ ചുണ്ടുകൾക്ക് മതിവരാതെ നിന്ന് വിറച്ചു ആ കണ്ണുകൾ എന്നോട് അവളുടെ പ്രണയം വിളിച്ചോത്തുമ്പോ ആ മുഖത്തെ നിറഞ്ഞ പുഞ്ചിരി എനിക്ക് അത് മനസിലാക്കി തന്നു.
” ഞാൻ നിന്റെ ചേച്ചി….ബാക്കി പറയെടി ചേച്ചിപ്പെണ്ണേ…. ”
” പോ നന്ദുട്ടാ… ”
നാണത്താൽ കലർന്ന ഒരു പുഞ്ചിരി സമ്മാനിച്ചു അവൾ എന്നെ തള്ളിമാറ്റി ഓടി അകലുമ്പോൾ
” നിന്നെ ഞാൻ എടുത്തോളാടി കുറുമ്പി ”
” നി പോടാ ചെറുക്കാ ”
ആ പൊക്കിൽ തന്നെ എനിക്കുള്ള മറുപടിയും കിട്ടി
<><><><><><><><><><><><><><><><><><>
ഇല്ലത് നിന്ന് പുറപ്പെട്ട രണ്ട് വീട്ടുകാർക്കും ഒരേ സമയം ഭയവും ഉള്ളിൽ ടെൻഷൻ ഉം നിറഞ്ഞു, എങ്കിലും മാധവനും ലക്ഷ്മിക്കും തിരുമേനി പറഞ്ഞ കാര്യത്തെ കുറച്ചധികം ആശങ്കയിൽ ആഴ്ത്തി,, അവർ അവരുടെ തറവാട്ടിലേക്ക് തിരിച്ചു
<><><><><><><><><><><><><><><>
ഗൗരിയുടെ അമ്മയുടെ ഫോൺ വന്നതും അവൾ ഒരുപാട് സന്തോഷത്തോടെ അത് എടുക്കുകയും ചെയ്തു.. പക്ഷെ തന്റെ സന്തോഷങ്ങളെ ഇല്ലാതാകുന്ന കാര്യങ്ങൾ ആണ് താൻ അമ്മയിൽ നിന്ന് അറിഞ്ഞത് ലക്ഷ്മിയും മാധവനും പോയ കാര്യത്തെ കുറിച്ച് പറയുകയും ഒപ്പം ഗംഗയുടേയും നന്ദുവിന്റേം കല്യാണം ഉറപ്പിക്കാൻ ആയി പോയ കാര്യവും പറഞ്ഞതോടെ ഗൗരി തളർന്നു പോയിരുന്നു. ഗംഗ അത് പറഞ്ഞപ്പോ അവൾ അത് കാര്യമായി എടുത്തില്ലായിരുന്നു..കാരണം അവൾ അവളെക്കാൾ ഏറെ ഇപ്പോൾ അവനെ അവളുടെ നന്ദുട്ടനെ സ്നേഹിക്കുന്നുണ്ട്.. ഫോൺ വെച്ച് അടുപ്പിൽ ഇരിക്കുന്ന കറിയിൽ വെറുതെ ഇളക്കുക ആണ്.ഗൗരിയുടെ മനസ്സ് മുഴുവൻ അവനെ നഷ്ടപ്പെടുമോ അല്ലങ്കിൽ തന്റെ ഈ സ്നേഹം കൊണ്ട് അവന്റെ ഭാവി നശിക്കുമോ എന്നൊക്കെ ആലോചിച്ചു അവളെ ഒരുപാട് വിഷമത്തിൽ, അല്ലങ്കിൽ അവൻ അറിഞ്ഞുകൊണ്ട് എന്നെ ചതിക്കുവായിരുന്നോ എന്നൊക്കെ ഉള്ള ചിന്ത അവളെ ഒരുപാട് വിഷമിപ്പിച്ചു
അപ്പോളാണ് നന്തു അങ്ങോട്ടേക് വന്നത്