മനോജ് -ഉവ്വാ ചെയ്യതല്ലോ
മനോജ് എന്തെങ്കിലും ആകട്ടെ എന്ന് കരുതി മറുപടി പറഞ്ഞു
രാഹുൽ -ഏയ്യ് മാമൻ കറക്റ്റ് ആയി അല്ല ചെയ്യ്തേ ദേ അവിടെ ഇവിടെ ഒക്കെ വെള്ള മുടി ഉണ്ട്. ഇനി മാമന് വല്ല ഓർമ്മ കുറവും തുടങ്ങിയോ
അതും കൂടി കേട്ടപ്പോൾ മനോജിന്റെ വായ അടഞ്ഞു
രാഹുൽ -കേട്ടോ അഞ്ജലി 58 വയസ്സ് ഉണ്ട് കണ്ടാൽ പറയില്ലല്ലേ
അഞ്ജലി ഒന്ന് ഞെട്ടി കൊണ്ട് പറഞ്ഞു
അഞ്ജലി -58 വയസ്സ് ഉണ്ടോ പക്ഷേ കണ്ടാൽ പറയില്ല
അഞ്ജലി ആ വാക്ക് കേട്ടപ്പോൾ മനോജിന് ചെറിയ സന്തോഷം വന്നു
അഞ്ജലി -എന്റെ അച്ഛനും ഏകദേശം ഈ പ്രായം കാണും. ച്ചെ അച്ഛന്റെ പ്രായം ഉള്ള ആളെ ആയിരുന്നോ ഞാൻ പേര് വിളിച്ചത്
അതും കൂടി കേട്ടപ്പോൾ മനോജ് ആകെ തകർന്നു
മനോജ് -അഞ്ജലി എന്നെ പേര് വിളിച്ചാൽ മതി
അഞ്ജലി -ഏയ്യ് ഇനി ഞാൻ മനോജ് അങ്കിളിന്നെ വിളിക്കൂ. മുതിർന്നവരെ ബഹുമാനത്തോടെ വിളിക്കണം എന്നാ അച്ഛൻ എന്നെ പഠിപ്പിച്ചിട്ടുള്ളത്
മനോജിന് മറുപടി പറയാൻ വാക്കുകൾ കിട്ടിയില്ല
അങ്ങനെ രാത്രി അവർ പോയി കിടന്നു അപ്പുപ്പൻ മനോജിന്റെ അടുത്ത് വന്നു
അപ്പുപ്പൻ -നിനക്ക് വിഷമം ആയോ
മനോജ് -എന്ത് വിഷമം
അപ്പുപ്പൻ -നിന്റെ പ്രായം കൂടി നമ്മൾ ഓർക്കണമായിരുന്നു
മനോജ് -എല്ലാം എന്റെ തെറ്റാ കാണാൻ ഭംഗിയുള്ള ഒരു പെണ്ണിനെ കണ്ടപ്പോൾ ഞാൻ എല്ലാം മറന്നു
അപ്പുപ്പൻ -നിനക്ക് അവളോട് ദേഷ്യം ഒന്നും തോന്നരുത്
മനോജ് -എന്തിന് അവൾ പറഞ്ഞത് ശരി അല്ലേ ഞാൻ അവളുടെ അങ്കിൾ അല്ലേ
അപ്പുപ്പൻ -പോട്ടേടാ
മനോജ് -മ്മ്
അങ്ങനെ പിറ്റേന്ന് അഞ്ജലി മനോജിനെ സമാധാനിപ്പിക്കാൻ അവിടെക്ക് വന്നു
മനോജ് -ആ അഞ്ജലിയോ
അഞ്ജലി -എന്നോട് ദേഷ്യം ഒന്നും തോന്നരുത്
മനോജ് -എന്തിന്
അഞ്ജലി -എനിക്ക് അറിയാം മനോജിന് എന്നെ ഇഷ്ടം ആണെന്ന്
മനോജ് -താൻ അതൊക്ക മറക്കണം അത് എന്റെ ഓരോ വട്ട് ആയി കണ്ടാൽ മതി
അഞ്ജലി -മ്മ്. എനിക്ക് ഒരു മോൻ ഉണ്ട് അവന് വേണ്ടിയാ ഇനി ഉള്ള എന്റെ ജീവിതം