ഞാൻ ഒരു ഞെട്ടലോടെ അത് കേട്ടു…അവൾ പറഞ്ഞിട്ട് തല കുനിച്ചു ഇരുന്നു
“കഴിഞ്ഞു രണ്ടു മാസം ആയി പീരിയഡ് ആവുന്നില്ല.. എനിക്ക് സംശയം തോന്നി ചെക്ക് ചെയ്തു.. “
ഇതൊക്കെ കേട്ടിട്ട്.. എനിക്ക് എന്ത് മറുപടി പറയണം എന്ന് അറിയില്ല.. ആകെ മൊത്തം മരവിച്ച ഒരു അവസ്ഥ…
“എനിക്ക് ഇത് ഒത്തിരി നാൾ മറച്ചു വെക്കാൻ പറ്റൂല.. നീ ഒരു തീരുമാനം ഉണ്ടാക്ക്.. ഞാനാ തെറ്റുകാരി…അന്ന് നിന്നെ ഞാൻ ഒന്നിനും സമ്മതിക്കാൻ പാടില്ലാരുന്നു…”
ഞാൻ അവളുടെ കൈയിൽ പിടിച്ചു..
“എടി..നീ തെറ്റുകാരി ആണ് എന്ന് ആരാ പറഞ്ഞെ…നമ്മൾ രണ്ടു പേരും ഒരുപോലെ ഉത്തരവാദിയാ..”
അവൾ : നീ വേഗം വീട്ടിൽ പറഞ്ഞു നമ്മുടെ കല്യാണം നടത്തു…എന്നിട്ട് മതി ഇനി പഠിത്തമൊക്കെ…
ഞാൻ : നീ പേടിക്കണ്ടാ.. നിന്റെ കൂടെ ഞാൻ ഉണ്ട്..
ഞാൻ അവളുടെ തോളിലൂടെ കൈ ഇട്ടു അവളെ എന്നോടു ചേർത്തു ഇരുത്തി..
ഞാൻ : നീ ഇത് ആരോടേലും പറഞ്ഞോ….
അവൾ : പിന്നെ പറയാൻ പറ്റിയ കാര്യം ആണല്ലോ…
ഞാൻ : നമ്മക്ക് ചേച്ചിയുടെ അടുത്തേക്ക് പോകാം..
അവൾ : എന്തിനാ…
ഞാൻ : ചേച്ചിയോട് കാര്യം പറയാം.. എന്നിട്ട് എന്താ വേണ്ടേ എന്ന് തീരുമാനിക്കാം…
ഞാൻ ചേച്ചിയെ ഫോൺ എടുത്ത് വിളിച്ചു…
“ചേച്ചി എവിടെയാ…”
ചേച്ചി : വീട്ടിൽ ഉണ്ട്.. എന്താടാ…
ഞാൻ : ഞാനും അവളും കൂടെ അങ്ങോട്ട് വരുവാ…
ചേച്ചി : എന്താടാ എന്താ കാര്യം….
ഞാൻ : വന്നിട്ട് പറയാം…
ഞാൻ കാൾ കട്ട് ചെയ്തു.. അമൃതയെ നോക്കി അവളുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്..
ഞാൻ : എന്തിനാ കരയുന്നെ…ഞാൻ ഇല്ലേ…
അവൾ : അവർ എല്ലാരും എന്നെ ഒരു മോശക്കാരി ആയി കാണുലെ…ഞാൻ എങ്ങനെ അമ്മയുടേം ചേച്ചിയുടെ മുഖത്തു നോക്കും…