ഞാൻ അവളുടെ കൈ കോർത്തു പിടിച്ചു…വണ്ടി കുലുങ്ങും തോറും ഞാൻ അവളിലേക്ക് കൂടുതൽ ചേർന്ന് ഇരുന്നു…
അവളുടെ തോളിലൂടെ കൈ ഇട്ടു എന്റെ നെഞ്ചിലേക്ക് ചേർത്ത് ഇരുത്തി.. ഞാൻ ചുണ്ട് അടുപ്പിച്ചു അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു.. പെട്ടന്ന് കൈ മുട്ട് കൊണ്ട് എന്റെ വയറിൽ ഒറ്റ ഇടി..
“അമ്മേ…”
ഞാൻ അറിയാതെ വാ പൊളിച്ചു പോയി…
“എന്തടാ എന്ത് പറ്റി…”
ചേച്ചി പുറകിലേക്ക് നോക്കി ചോദിച്ചു.
ഞാൻ : ഒന്നും ഇല്ല ചേച്ചി കൈ തട്ടിയതാ..
അമൃത കണ്ണ് ഉരുട്ടി എന്നെ നോക്കി ചിരിച്ചു..
ഞാൻ : പോടീ പട്ടി…
ശബ്ദം പുറത്ത് വരാതെ എന്റെ വയറു തിരുമി അവളെ നോക്കി പറഞ്ഞു…
അവൾ എന്റെ അടുത്തേക് നീങ്ങി ഇരുന്നിട്ട് ചെവിയിൽ പറഞ്ഞു…
“അടങ്ങി ഇരുന്നോ അല്ലെ ഇനിയും കിട്ടും നല്ലത് “
ഞാൻ പിന്നെ അവളെ മൈൻഡ് ചെയ്തേ പുറത്തേക്ക് നോക്കി ഇരുന്നു…
കുറച്ചു കഴിഞ്ഞപ്പോൾ എന്റെ ചെവിയിൽ..
“ എന്താ മിണ്ടാതെ പിണക്കമാണോ…”
ഞാൻ അവളുടെ മുഖത്തു നോക്കി ഒരു പുച്ഛം ഇട്ട് പുറത്തേക്ക് നോക്കി ഇരുന്നു…
അവൾ എന്റെ തോളിലൂടെ കൈയിട്ട് എന്നെ അവളിലേക്ക് അടുപ്പിച്ചു..
“ വേദന എടുത്തോ…സോറി.. “
അവൾ എന്റെ ചെവിയിൽ പറഞ്ഞു..അവൾ എന്റെ കവിളിൽ പിടിച്ചു വലിച്ചിട്ടു..
“ ചിരിക്കട…”
ഞാൻ അവളുടെ കൈ തട്ടി മാറ്റിയിട്ടു..
“പോ…”
അവൾ : മരിയാതക്ക് ചിരിച്ചോ അല്ലെ മുൻപത്തെ ഓർമ ഉണ്ടല്ലോ
ഞാൻ അവളെ നിസ്സഹായതയോടെ നോക്കി ചിരിച്ചു
ഞാൻ : എന്തുവാടി ഭിഷണിയോ..
അവൾ : ഇങ്ങുവാ…
അവൾ എന്റെ മുഖത്തു പിടിച്ചു അവളുടെ മുഖത്തോട് അടുപ്പിച്ചു.. പെട്ടന്ന് ചേച്ചി പുറകിലേക്ക് നോക്കി.. അവൾ മുഖത്തു പിടിച്ച കൈ ദൂരേക്ക് ചൂണ്ടി…