സാരംഗിയ്ക്ക് അതൊന്നും മനസിലായില്ല.
എന്നാൽ ശിവ അത് പയ്യെ വായിച്ചെടുത്തു.
അത് ഇപ്രകാരമായിരുന്നു
‘നിനൻഗൈഗഉവ്വലചപു’
അതിന്റെ മലയാളം പരിഭാഷ ഇപ്രകാരമായിരുന്നു.
“ഈ താളിയോല കൈവശം ലഭിക്കുന്നയാൾ ഈ മന്ത്ര പ്രയോഗത്തിനു അർഹനാകുന്നു ”
ശിവ പയ്യെ പറഞ്ഞു നിർത്തി.
അതെന്ത് മന്ത്രമായിരിക്കും?
ശിവ ആത്മഗതം പറഞ്ഞത് ഇച്ചിരി ഉച്ചത്തിലായി.
അതു കേട്ട ശിവ ചുമൽ കൂച്ചിക്കൊണ്ട് അവളെ തന്നെ നോക്കി.
എന്റെ അനന്തച്ഛ വല്ല വശീകരണ മന്ത്രവും ആയിരിക്കണേ
സാരംഗിയുടെ ചങ്കിടിപ്പ് ഉയർന്നു.
ശിവ അടുത്ത താളിയോല എടുത്തു.
അതിൽ മന്ത്രം ഏതാണെന്നു കൊല്പി ഭാഷയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ശിവ അതു പയ്യെ വായിച്ചെടുത്തു.
സാരംഗി മിടിക്കുന്ന ഹൃദയത്തോടെ അത് കേട്ടു നിന്നു.
‘രങ്ങ്ദദ് ഹം ചതുപുര’
ശിവ ആ മന്ത്രം പയ്യെ വായിച്ചെടുത്തു.
ങ്‌ഹേ ഇതോ? ഇതേതു മന്ത്രം? ഡയറിയിൽ വായിച്ചത് ‘വിട്കട് ചതുപുര’ എന്നല്ലേ? അതായത് വശീകരണ മന്ത്രം…… അനന്തച്ചന് കിട്ടിയ മന്ത്രം…… പക്ഷെ ഇത് മറ്റൊന്നാണല്ലോ?
സാരംഗിയുടെ ഉള്ളിലെ ചങ്കിടിപ്പ് പെരുമ്പറ പോലെ കൊട്ടാൻ തുടങ്ങി.
ആന്റിയമ്മേ…… ഇതിന്റെ മീനിംഗ് എന്താ? ഈ മന്ത്രത്തിന്റെ?
ഞാൻ നോക്കട്ടെടി…… എന്നിട്ട് പറയാ
ആ മന്ത്രം രണ്ടാവർത്തി ശിവ മനസിൽ ഉരുവിട്ടു.
യെസ്……. കിട്ടി മോളെ…. ഈ രങ്ങ്ദദ് ഹം ചതുപുരയുടെ മീനിങ് എന്നാൽ മലയാളത്തിൽ കാലന്തര യാത്രാ മന്ത്രം എന്നതാണ്
എന്നുവച്ചാൽ?
ശിവ പറഞ്ഞ മലയാള വാക്കിന്റെ അർത്ഥം അവൾക്ക് പിടി കിട്ടിയില്ല.
അവൾ ആദ്യമായി കേൾക്കുന്നതായിരുന്നു.
ഇംഗ്ലീഷിൽ അതിനെ ടൈം ട്രാവൽ എന്ന് പറയും.
ശിവ പറയുന്നത് കേട്ട് സാരംഗിയ്ക്ക് തല കറങ്ങുന്ന പോലെ തോന്നി.
ഒപ്പം ശരീരമാകെ ഒരു കോരിത്തരിപ്പും.
കഴിഞ്ഞ ദിവസങ്ങളിൽ കണ്ട മായകാഴ്ചകൾ സ്വപ്നമല്ല സത്യം തന്നെയാണെന്ന് ഇതിനോടകം സാരംഗി മനസിലാക്കി.
എന്നാലും എനിക്ക് എന്തിനായിരിക്കും ടൈം ട്രാവൽ ചെയ്യാനുള്ള മന്ത്രം ലഭിച്ചത്.
സാരംഗിയ്ക്ക് ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടിയില്ല.
നിനക്കിതെവിടുന്ന് കിട്ടി മോളെ?
ശിവ അവളോടായി ചോദിച്ചു.
അനന്തച്ചന്റെ ഡയറിയിൽ നിന്നും കിട്ടിയതാ.
മിക്കവാറും അത് ഞങ്ങടെ അച്ഛച്ചന്റെ ആവാനാണ് സാധ്യത….. കാരണം അച്ഛച്ചന്റെ കയ്യിൽ ഇത്തരം ഒരുപാട് താളിയോലകളുടെ കളക്ഷൻ ഉണ്ടായിരുന്നു.