ആ അഘോരി ടൈം ട്രാവൽ മന്ത്രത്തെ കുറിച്ച് അറിഞ്ഞത് അവളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു.
ഇതിനു പുറകെ പോകുന്നത് ബാലിശമാകുമോ എന്നുവരെ അവൾ ഭയന്നു.
എങ്കിലും അവളിലെ ജിജ്ഞസ അതുമായി മുന്നോട്ട് പോകാൻ തന്നെ തീരുമാനിച്ചു.
സാരംഗി നേരെ തിരിഞ്ഞു നോക്കിയതും ആസിഡന്റ് ആയ കാർ പഴയ പോലെ തന്നെ ഒരു കുഴപ്പമോ കേടുപാടുകളോ ഇല്ലാതെ തന്നെ ഇരിക്കുന്നത് കണ്ടു സാരംഗിയ്ക്ക് ഇപ്പൊ ബോധം പോകുമെന്ന പോലെയായിരുന്നു.
ഈ അനന്തച്ഛന്റെ ഓരോ ലീലാവിലാസങ്ങൾ
സാരംഗി ചിരിയോടെ ഓടി വന്നു കാർ എടുത്തു.
ശേഷം വീട്ടിലേക്ക് വേഗം തന്നെ പോയി.
ഇമമ്മയോട് സ്കൂൾ പ്രൊജക്റ്റ് ചെയ്യാൻ 3 ദിവസം ദൂരേക്ക് പോകുവാണെന്നു കള്ളം പറഞ്ഞു അവൾ വീട്ടിൽ നിന്നും ചാടി.
ചിലവിനുള്ള പണം അരുണിമ അവളുടെ കയ്യിൽ കൊടുത്തിരുന്നു.
ഫ്രണ്ടിനോട് പറഞ്ഞു സാൻഫ്രാൻസികോയിൽ നിന്നും ടോക്യോയിലേക്കുള്ള ഫ്ലൈറ്റ് ടിക്കറ്റ് സാരംഗി എടുത്തു വച്ചു.
അരുണിമ ആയിരുന്നു അവളെ സാൻഫ്രാൻസിസ്കോ ഇന്റർനാഷണൽ എയർപോർട്ടിൽ കൊണ്ടുവിട്ടത്.
അമ്മയുടെയും മകളുടെയും സ്നേഹ പ്രകടനത്തിന് ശേഷം സാരംഗി ബാഗുമെടുത്ത് ഇമമ്മയോട് യാത്ര പറഞ്ഞു.
പിന്നെ എയർപോർട്ടിനുള്ളിലേക്ക് നടന്നു.
ആദ്യം അവൾ ചെക്ക് ഇൻ ചെയ്തു.
പിന്നെ സെക്യൂരിറ്റി ഗേറ്റ്സിലൂടെ ചെക്കിങ് ഒക്കെ കഴിഞ്ഞ് സാരംഗിയെ കടത്തി വിട്ടു.
ബോര്ഡിങ് ഗേറ്റ് കണ്ടു പിടിച്ച ശേഷം അവൾ അവിടെ കാത്തിരുന്നു.
എയർ കാനഡയിൽ ആയിരുന്നു അവളുടെ യാത്ര നിശ്ചയിച്ചിരുന്നത്.
വല്ലാത്തൊരു കൗതുകവും ആവേശവും ആയിരുന്നു യാത്രയിൽ ഉടനീളം അവളിൽ ഉണ്ടായിരുന്നത്.
11 മണിക്കൂറുകൾ നീണ്ട യാത്രയ്ക്ക് ശേഷം സാരംഗി Narita international Airport ൽ വന്നിറങ്ങി.
ട്രാവൽ ബാഗുമെടുത്തു അവൾ എക്സിറ് ന്റെ അവിടെയെത്തി.
എയർപോർട്ടിന് പുറത്തിറങ്ങിയാൽ പിന്നെ എങ്ങോട്ട് പോകണമെന്ന് അവൾക്ക് തന്നെ ഒരു നിശ്ചയവുമില്ലായിരുന്നു.
പുറത്തേക്കിറങ്ങിയ സാരംഗി ആ എയർപോർട്ടിലെ തിങ്ങി നിറഞ്ഞ ജനങ്ങളെ കണ്ടു അമ്പരന്നു പോയി.
അപ്പോൾ അവിടെ പുറത്ത് കാഷായ വസ്ത്രം ധരിച്ച ഒരാൾ ഒരു നെയിം ബോർഡുമായി നിൽക്കുന്നത് സാരംഗി കണ്ടു.
അതിൽ SAARANGI എന്നായിരുന്നു എഴുതിയിരുന്നത്.