മിഴികൾ വിടർന്നു.
ശ്വാസം പോലും തെല്ലോന്ന് നിലച്ചു.
ബുള്ളറ്റിന്റെ ആക്‌സിലേറ്റർ തിരിച്ചുകൊണ്ട് ദേവൻ കൊലവെറിയോടെ അട്ടഹസിച്ചു.
അത് കണ്ടതും വേലപ്പന് തന്റെ ജീവൻ പോകുന്ന പോലെ തോന്നി.
പാതി മരവിച്ച ശരീരം പോലെയായിരുന്നു അന്നേരം.
23 വർഷങ്ങൾ മുന്നേയുള്ള ഒരു അർദ്ധ രാത്രി അയാൾക്ക് ഓർമ വന്നു.
അയാളെ കിടിലം കൊള്ളിച്ച ഒരു ദിനം.
—————————————————-
-23 വർഷങ്ങൾക്ക് മുന്നേ-
-ഭൂമി പൂജയുടെ തലേ ദിനം-
—————————————————-
തന്റെ എതിരെ വന്ന അപരിചിതരുടെ ശിങ്കിടികളുമായി ദേവൻ കരുത്തുറ്റ പോരാട്ടത്തിലായിരുന്നു.
കൈ – മെയ് മറന്നുള്ള അവരുടെ പോരാട്ടത്തിൽ തറയിലെ മണ്ണ് പോലും വിജ്രംഭിച്ചു കൊണ്ടു ഉയർന്നു പൊങ്ങിയ നിമിഷം.
വില്ലാളി വീരനായ ദേവനെ കീഴ്പ്പെടുത്താൻ പോയിട്ട് ഒന്നു തൊടാൻ പോലും പത്തു പേര് ചേർന്ന അവരുടെ സംഘത്തിനു പോലുമായില്ല.
തനിക്ക് എതിരായി വന്ന പത്തു പേരിൽ ഓരോന്നിനെയായി ദേവൻ വീഴ്ത്തിക്കൊണ്ടിരുന്നു.
ആ അഭ്യാസിയുടെ പോരാട്ടം കണ്ട് ശത്രുക്കൾക്ക് പോലും അസൂയ തോന്നിപ്പോയ നിമിഷം
അൽപം ദൂരെയുള്ള ഒരു മാവിന്റെ ചില്ലയിലുരുന്ന വേലപ്പൻ ഇതൊക്കെ താത്സമയം കാണുന്നുണ്ടായിരുന്നു.
അങ്ങ് ദൂരെ മാറി ഒരു കറുത്ത അംബാസിഡർ കാറിന്റെ ബോണറ്റിൽ ഇരുന്ന മുറി ചെവിയൻ വികട ചിരിയോടെ വായിലിരുന്ന മുറുക്കാൻ തുപ്പി കളഞ്ഞ ശേഷം വേലപ്പന് നേരെ നോക്കി കണ്ണുകൾ കൊണ്ടു സിഗ്നൽ കാണിച്ചു.
അതുകണ്ട വേലപ്പൻ പൊട്ടിച്ചിരിയോടെ കൈയിലിരുന്ന അമ്പെടുത്തു വില്ലുകുലച്ചു.
കൊടും വിഷം പുരട്ടിയ ആ അമ്പ് ദേവന് നേരെ തൊടുക്കാനായി അയാൾ തയാറെടുത്തു കൊണ്ടിരുന്നു.
ശത്രുക്കളുമായുള്ള ഭീകരമായ പോരാട്ടത്തിനിടെ ഒരു നിമിഷം നില തെറ്റി വീണ ദേവന് നേരെ ഒരിക്കലും ലക്ഷ്യം പിഴക്കാത്ത വേലപ്പൻ അമ്പ് തൊടുത്തത് പൊടുന്നനെയായിരുന്നു.
മിന്നൽ വേഗതയിൽ പാഞ്ഞു വന്ന കാഞ്ഞിരത്തിന്റെ വിഷം പുരട്ടിയ അമ്പ് ദേവന്റെ പിൻ കഴുത്തിൽ തറച്ചു.
ആഹ്ഹ്
അമ്പേറ്റ ദേവൻ അലർച്ചയോടെ നിലം പതിച്ചത് ഒരുമിച്ചായിരുന്നു.
ദേവേട്ടാ………..
ഒരു പെണ്ണിന്റെ ദയനീയമായ കരച്ചിൽ കേട്ടത് ഒരുമിച്ചായിരുന്നു.
വേലപ്പൻ നോക്കി നിൽക്കെ എവിടുന്നോ പാഞ്ഞു വന്ന ഒരു ദാവണിക്കാരി വിഷ പ്രയോഗത്താൽ തളർന്നു വീണ ദേവനെ പൊക്കിയെടുക്കാൻ ശ്രമിച്ചു.