എന്നാൽ അതിനുള്ള ആവത് അവൾക്കുണ്ടായിരുന്നില്ല എന്നതായിരുന്നു സത്യം.
ദേവന്റെ ശിരസ് തേങ്ങലോടെ മാറോട് ചേർക്കുന്ന ആ പെണ്ണിന്റെ മുഖം വേലപ്പൻ ഓർത്തെടുക്കാൻ ശ്രമിച്ചു.
പക്ഷെ സാധിച്ചില്ല.
—————————————————-
ഓർമയിൽ നിന്നും ഉണർന്ന വേലപ്പൻ പേടിയോടെ നിലവിളിച്ചു.
പ്രേതം……………….. പ്രേതം……..
വിളറിയ മുഖത്തോടെ വേലപ്പൻ ഭയന്നുകൊണ്ട് എഴുന്നേറ്റ് ഓടാൻ നോക്കി.
ഭയം കാരണം ശരീരമൊക്കെ മരവിച്ചതിന് സമാനമായിരുന്നു.
ഞെട്ടി പിടഞ്ഞു എഴുന്നേറ്റ വേലപ്പൻ സമയം പഴക്കാതെ പിന്തിരിഞ്ഞു ഇരുട്ടിലേക്ക് ഓടി.
തന്റെ ജീവനും വാരിപ്പിടിച്ചു കൊണ്ട്
ഇരുട്ടിലൂടെ ലക്ഷ്യമില്ലാതെ ഓടുന്ന വേലപ്പനെ കണ്ടു നിർത്താത്ത കൊലച്ചിരിയുമായി ദേവൻ ബുള്ളറ്റ് എടുത്തു.
തന്റെ പിന്നാലെ മരണം ഉണ്ടെന്ന അറിവിൽ തന്റെ ജീവൻ സംരക്ഷിക്കുവാനായി വേലപ്പൻ പായുകയായിരുന്നു.
അതിദ്രുതം.
തന്റെ മരണ ദൂതുമായി അടുത്തുകൊണ്ടിരിക്കുന്ന ബുള്ളറ്റിന്റെ കർണകഠോരമായ ശബ്ദം അയാളെ വിറപ്പിച്ചുകൊണ്ടിരുന്നു.
ദേവന്റെ ആത്മാവ് വർഷങ്ങൾക്ക് ശേഷം അതേ രൂപത്തിലും ഭാവത്തിലും പ്രതികാര ദാഹിയായി ഭൂമിയിലേക്ക് എത്തിയെന്നാണ് വേലപ്പൻ കരുതിയത്.
തിങ്ങി നിറഞ്ഞ കാടുകൾക്കിടയിലൂടെ നൂഴ്ന്നിറങ്ങിയും ഓടി ചാടിയും വേലപ്പൻ കുതിച്ചു.
മുന്നോട്ട്.
പൊടുന്നനെയാണ് ഒരു മരത്തിന്റെ വേരിൽ തട്ടി വേലപ്പൻ മുന്നിലേക്ക് മൂക്കും കുത്തി വീണു.
കരിയിലകൾക്ക് മുകളിൽ വീണ വേലപ്പൻ പരിക്കുകളൊന്നും പറ്റാതെ പിടഞ്ഞെണീറ്റു.
അപ്പോഴേക്കും മുന്നിൽ നിന്നും കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം മുഖത്തു വന്നു പതിച്ചതും വേലപ്പന്റെ കണ്ണുകൾ മഞ്ഞളിച്ചു പോയി.
വേലപ്പൻ കണ്ണു തിരുമ്മിക്കൊണ്ട് മുന്നിലേക്ക് നോക്കി.
അവിടെ സംഹാര രുദ്രനായി ബുള്ളറ്റിൽ ഇരിക്കുന്ന ദേവൻ.
അതു കണ്ടതും തൊണ്ട വരളുന്ന പോലെ വേലപ്പനു തോന്നി.
നാവൊക്കെ കുഴഞ്ഞു പോകുന്ന പോലെ.
രക്ഷയില്ലാതെ വേലപ്പൻ തൊഴു കയ്യോടെ മുട്ടു കുത്തിയിരുന്നു.
ദേവന്റെ കരുണയ്ക്കായി.
ദേവനിൽ നിന്നും രക്ഷ തേടാൻ.
23 വർഷങ്ങൾക്ക് മുന്നേ ചെയ്ത പാപ കറയുടെ ഫലം എന്താകുമെന്ന് വേലപ്പന് ഒരൂഹമുണ്ടായിരുന്നു.
നിന്റെ അന്ത്യമടുത്തു വേലപ്പാ…
ആ കാടാകെ ദേവന്റെ സ്വരം മുഴുങ്ങി.
ഇടി മുഴക്കം പോലെ.
അത് സഹിക്കാനാവാതെ വേലപ്പൻ ചെവികൾ പൊത്തി വച്ചു.
ദേവൻ കൊല വെറിയോടെ ആക്‌സിലേറ്ററിൽ ചന്നം പിന്നം ഞെരിച്ചുകൊണ്ടിരുന്നു.