ദേവൻ മുന്നിലേക്ക് നോക്കിയതും ചുറ്റും തിങ്ങിനിറഞ്ഞു നിൽക്കുന്ന വള്ളിപടർപ്പുകൾക്കിടയിൽ നിന്നും കാട്ടുവള്ളികൾ സർപ്പങ്ങളെപ്പോലെ മുന്നിലേക്ക് ഇഴഞ്ഞുവന്നു.
അവയിൽ ചിലത് വേലപ്പന്റെ ഇരുകാലുകളെയും ഇരുകൈകളെയും കഴുത്തിനെയും ലക്ഷ്യമാക്കി നീണ്ടു.
വേലപ്പന്റെ കൈകാലുകളിലും കഴുത്തിലും പിടുത്തം കിട്ടിയ വള്ളിപടർപ്പുകൾ സർപ്പങ്ങളെപ്പോലെ വേലപ്പനെ ചുറ്റിവരിഞ്ഞു.
വള്ളിപടർപ്പുകളാൽ ബന്ധനം തീർക്കപ്പെട്ട വേലപ്പൻ പതിയെ അന്തരീക്ഷത്തിലേക്ക് ഉയർന്നു.
ബന്ധനത്തിലകപ്പെട്ട വേലപ്പൻ നിസ്സഹായതയോടെ ദേവനിലേക്ക് മിഴികൾ നട്ടു.
കഴുത്തിലെ കുരുക്ക് മുറുകുന്നതിനനുസരിച്ചു വേലപ്പന് ശ്വാസതടസ്സം അനുഭവപ്പെട്ടു.
കണ്ണുകൾ നിറഞ്ഞൊഴുകി.
ആക്സിലേറ്ററിൽ നിന്നും കൈയെടുത്ത ദേവൻ കൊലചിരിയോടെ വേലപ്പനെ ഒന്ന് നോക്കി.
പതിയെ ദേവന്റെ കൈ പിന്നിലേക്ക് പോയി തിരികെ വന്നതും, ആ കൈയിലുള്ള സാധനം കണ്ടു വേലപ്പൻ നടുങ്ങി.
ഇരട്ടകുഴൽ തോക്ക്
തന്റെ തോക്ക് ദേവന്റെ കൈയിൽ കണ്ടതും വേലപ്പന് കാര്യങ്ങൾ കത്തി.
നിന്റെ അന്ത്യം അടുത്തിരിക്കുന്നു വേലപ്പാ….. ഒത്തിരിയൊത്തിരി വർഷങ്ങൾക്ക് മുന്നേ നീയും നിന്റെ കൂട്ടാളികളും ചേർന്നു എന്നെ ചതിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചില്ലേ……. എന്റെ പ്രാണനാഥയെ വധിച്ചില്ലേ നീയും ആ നരാധമന്മാരും കൂടി ചേർന്നു….. വിടില്ല ഞാൻ….. ഓരോന്നിനെയും തേടി കണ്ടു പിടിച്ചു മൃഗ്ഗീയമായി ഞാൻ കൊലപ്പെടുത്തും….. അതിനു കഴിഞ്ഞില്ലേൽ ഈ ലോകത്തെ തന്നെ ഞാൻ നശിപ്പിക്കും….. സർവ്വ ചരാ ചരങ്ങളെയും ഈ പ്രകൃതിയെയും മടക്കം.
ദേവന്റെ അലർച്ച വീണ്ടും ആ വനമാകെ വന്യമായി മുഴങ്ങി.
പാതിയടയുന്ന കണ്ണുകളിലൂടെ ദേവന്റെ ഉഗ്ര രൂപം ഒരു നിമിഷം വേലപ്പൻ കണ്ടതേയുള്ളൂ.
അപ്പോഴേക്കും ദേവന്റെ ചൂണ്ടു വിരൽ ആ ട്രിഗ്റിനെ അള്ളി പിടിച്ചു വലിച്ചു.
ഠേ………………
ഇരട്ട തോക്കിൻ കുഴലിൽ നിന്നും പ്രവഹിച്ച വെടിയുണ്ട കണ്ണടച്ച് തുറക്കും മുന്നേ വേലപ്പന്റെ തലയോട്ടിയും തകർത്തുകൊണ്ട് പിന്നിലെ മരത്തിൽ ചെന്നു തറച്ചു.
വള്ളിപടർപ്പിൽ പിടഞ്ഞു കൊണ്ടു തൂങ്ങിയാടുന്ന വേലപ്പന്റെ ശരീരം കണ്ടു ദേവന്റെ മനം ആനന്ദത്താൽ മുഴങ്ങി.
പിടച്ചിലോടെ അവസാന ജീവ കണികയും വേലപ്പനിൽ നിന്നകന്നതും പുച്ഛത്തോടെ ദേവൻ ബുള്ളറ്റ് എടുത്തു.
മറ്റുള്ളവർക്കൊരു താക്കീതോടെ.
—————————————————-
-സാൻഫ്രാൻസിസ്കോ കാലിഫോണിയ-
-At future-
നീണ്ട മയക്കത്തിൽ നിന്നുമെഴുന്നേറ്റ സാരംഗി കഷ്ടപ്പെട്ട് തന്റെ മിഴികൾ തുറക്കുവാൻ ശ്രമിച്ചു.