പക്ഷെ ഉറക്കച്ഛവി ആയിരുന്നതിനാൽ കൺപോള ഒന്നു തുറക്കാൻ പോലും കഴിഞ്ഞില്ല.
ചടപ്പോടെ സാരംഗി കണ്ണുകൾ അമർത്തി തിരുമ്മിക്കൊണ്ട് തുറന്നു.
എന്നിട്ട് പയ്യെ ബെഡിൽ ചടഞ്ഞിരുന്നു.
തല ചൊറിഞ്ഞുകൊണ്ട്.
അപ്പോഴാണ് ബെഡിന്റെ ഓരത്ത് അഥർവ്വന്റെ ട്രങ്ക് പെട്ടി കിടക്കുന്നത് അവൾ ശ്രദ്ധിച്ചത്.
അത് പാതിയടഞ്ഞ നിലയിലായിരുന്നു.
സാരംഗി സംശയത്തോടെ ആ പെട്ടി പയ്യെ തുറക്കാൻ നോക്കി.
വീണ്ടും ആ പെട്ടിയിലെ ചുഴിയിൽ അകപ്പെട്ടു പോകുമോയെന്ന് അവൾ ഭയപ്പെട്ടു.
കാരണം അത് സ്വപനം കണ്ടതാണോ അതോ മിഥ്യയാണോ എന്നത് ഇപ്പോഴും ആവിശ്വസനീയം.
സാരംഗി ആ പെട്ടി വലിച്ചു തുറന്നു നോക്കി.
അതിൽ ചുവന്ന പട്ടിൽ പൊതിഞ്ഞ ഒരു കിഴി ഉണ്ടായിരുന്നു.
സാരംഗി അമ്പരപ്പോടെ ആ കിഴി കയ്യിലെക്കെടുത്തു.
അൽപം സംഭ്രമത്തോടെ അവൾ അതിന്റെ തുഞ്ചത്തുള്ള ചരടിൽ തീർത്ത ബന്ധനം പയെ അഴിച്ചു മാറ്റി.
പൊടുന്നനെ പട്ട് താഴേക്ക് ഊർന്നു വീണു.
അതിൽ സാരംഗി കണ്ടത് മറ്റൊന്നുമായിരുന്നില്ല.
ഒരു താളിയോല ഗ്രന്ഥം ആയിരുന്നു.
ഒരുപാട് പഴക്കമുള്ളത്.
സാരംഗി ആകെ വാണ്ടറടിച്ചു നിൽക്കുവാണ്.
അനന്തച്ഛനെ പോലെ വശീകരണ മന്ത്രം കിട്ടിയെന്ന ആവേശത്തിൽ.
അവൾ ആ താളിയോലക്കെട്ട് അഴിച്ചെടുത്ത് ഓരോ ചുരുളുകളായി നോക്കി.
അപരിചിതമായ ഏതോ ഒരു ഭാഷ കൊണ്ടു അത് രേഖപ്പെടുത്തിയിരിക്കുന്നു.
അതിലെ അക്ഷരങ്ങൾ ഒന്നും തന്നെ മനസിലായില്ല.
ഇതായിരിക്കാം വൈരജാതരുടെ ഔദ്യോഗികമായ കൊല്പി ഭാഷയെന്ന് ഡയറി വായിച്ചതിന്റെ പരിമിതമായ അറിവിൽ അവൾ ഓർത്തെടുത്തു.
പക്ഷെ ഇതെങ്ങനെ വായിക്കും?
സാരംഗിയെ അലട്ടിയ ചോദ്യം ഇതായിരുന്നു.
അങ്ങനെ ആലോചിക്കവേ പൊടുന്നനെ ഒരു മുഖം സാരംഗിയുടെ മനസിൽ തെളിഞ്ഞു.
സമയം വൈകിക്കാതെ തന്റെ ട്രാവൽ ബാഗിൽ ആവശ്യത്തിന് മാത്രം ഡ്രെസ്സുകളെടുത്ത് അവൾ വീടിന് വെളിയിലേക്ക് ഇറങ്ങി.
നല്ല മഞ്ഞു പെയ്യുന്ന അന്തരീക്ഷം.
മൈനസ്ന് താഴെയാണ് അന്നത്തെ താപനില.
ജാക്കറ്റിന്റെ പോക്കട്ടിൽ കയ്യിട്ടു സാരംഗി മൂളിപ്പാട്ടോടെ കാറിന് നേരെ നടന്നു.
കാറിന്റെ ബൊണറ്റിലും മുകളിലും പറ്റി പിടിച്ചിരുന്ന തൂമഞ്ഞിനെ വകഞ്ഞു മാറ്റി കളഞ്ഞു അവൾ ഡോർ തുറന്ന് ഉള്ളിലേക്ക് കയറി.
കാർ ഓൺ ചെയ്തു കുറച്ചു നേരം ഒന്നു ഇരപ്പിച്ച ശേഷം സാരംഗി സാൻ ഫ്രാൻസിസ്കോ ലക്ഷ്യമാക്കി വണ്ടി ഓടിച്ചു.