സ്റ്റീറിങ്ങിൽ വിരലുകൾ കൊണ്ടു താളം കൊട്ടവേ അവളുടെ നീല നയനങ്ങൾ വല്ലാതെ കുറുകി.
2 മണിക്കൂറോളം നീണ്ട യാത്രയ്ക്ക് ശേഷം അവൾ വാഷിംഗ്‌ടണിൽ എത്തിചേർന്നു.
അവിടെയുള്ള ഡൌൺടൌണും കഴിഞ്ഞ് അൽപം ഉള്ളിലേക്കുള്ള റെസിഡൻഷ്യൽ ഏരിയയിലേക്ക് കാർ ഓടിച്ചു.
അൽപം കഴിഞ്ഞതും ഇരുനില വീടിനു മുന്നിൽ ഫുട്പാത്തിനോട് ചേർന്നു അവൾ കാർ പാർക്ക് ചെയ്തു.
ഡോർ തുറന്ന് പുറത്തിറങ്ങി ഡിക്കിയിൽ വച്ച ട്രാവൽ ബാഗും എളിയിലിട്ട് ആ വീടിനു മുന്നിലേക്ക് പയ്യെ നടന്നെത്തി.
പുൽ പിടിപ്പിച്ച മുറ്റമൊക്കെ കനത്ത മഞ്ഞു വീഴ്ചയാൽ നാശകോശമായിരിക്കുവാണ്.
മരച്ചില്ലകളിൽ വരെ ചില്ലുകൾ പോലെ മഞ്ഞു തണുത്തുറഞ്ഞു പറ്റിപ്പിടിച്ചിരിപ്പുണ്ട്.
അവിടെ കണ്ട കാളിംഗ് ബെല്ലിൽ സാരംഗിയുടെ വിരൽ അമർന്നു.
ട്രണീം………….. ട്രണീം
ബെൽ അടിച്ചു കഴിഞ്ഞ് സാരംഗി അൽപം നേരം വെയിറ്റ് ചെയ്തു.
പൊടുന്നനെ ഡോർ തുറക്കുന്ന ശബ്ദവും ഒപ്പം ഒരു അലർച്ചയും.
സാരൂ മോളെ…………….
ആ വിളി കേട്ടതും ഒന്നും പറയാതെ സാരംഗി ഓടിച്ചെന്നു ഡോർ തുറന്നയാളെ പൂണ്ടടക്കം കെട്ടിപിടിച്ചു.
അത് മറ്റാരുമായിരുന്നില്ല,ശിവപ്രിയ ആയിരുന്നു.
അനന്തുവിന്റെ പെങ്ങൾ
ഓഹ് എന്നെ ഇങ്ങനെ ഞെരിച്ചു കൊല്ലാതെടി കാന്താരി.
ശിവ അവളുടെ ശിരസ്സിൽ ഒരു കിഴുക്ക് കൊടുത്തു.
ആാാഹ്….. നല്ല പെയിൻ ആണ് ആന്റിയമ്മ
സാരംഗി കപട ഗൗരവത്തോടെ ശിരസ്സ് തടവി.
നിന്നെ ഒത്തിരി നാൾ കഴിഞ്ഞ് കണ്ടതിന്റെ സ്നേഹ പ്രകടനം അല്ലെടി?
സാരംഗിയെ വീടിനുള്ളിലേക്ക് ആനയിക്കുന്നതിനിടയിൽ ശിവ പറഞ്ഞു.
എന്റെ അനിയനും അനിയത്തിയും എവിടെ? റൂമിൽ ആണോ?
സാരംഗി ചുറ്റും കണ്ണോടിച്ചുകൊണ്ടു ചോദിച്ചു.
ഹേയ് ഇല്ലെടാ….. അവര് എസ്‌കർഷന് പോയിരിക്കുവാ….2 ഡേയ്‌സ് കഴിഞ്ഞേ വരൂ…….നീ പിന്നെയും കോലം കെട്ടു പോയല്ലോ പെണ്ണെ
ശിവ പരിഭവത്തോടെ സാരംഗിയുടെ മുടിയിലൂടെ പയ്യെ വിരലുകൾ ഓടിച്ചു.
തോളൊപ്പം മുടി മാത്രമാണ് അവൾക്കുണ്ടായിരുന്നത്.
നെവർ…… വീട്ടിൽ നല്ല ഫുഡിങ് അല്ലെ….. ഇമമ്മ എന്നെ ഇരുത്തി കഴിപ്പിക്കും
ചെറു ചിരിയോടെയാണ് സാരംഗി പറഞ്ഞത്.
അതു പിന്നെ അങ്ങനല്ലേ വരൂ…എന്റെ ഏട്ടത്തിയമ്മയല്ലേ അത്
ശിവ അഭിമാനത്തോടെ പറഞ്ഞു.
അതെന്തേലും ആവട്ടെ……ഞാനിപ്പോ ഒരു എമർജൻസി സിറ്റുവേഷനിലാ…… ആന്റിയമ്മ എന്നെ ഹെല്പ് ചെയ്യണം