വേതിയിൽ നിന്നും ഇറങ്ങി അവൾ അവന്റെ അടുത്തേക്ക് ചുവടുകൾ വെച്ചു …
“എങ്ങിനേ ഉണ്ടായിരുന്നു.
അവൾ അവന്റെ കണ്ണിലേക്ക് നോക്കി …
“എന്റെ പെണ്ണ് അലങ്കിലും നാട്യ റാണി അലേ എന്റെ മാത്രം …
” ഉവ്വ് അത് ആദ്യം ഈ കഴുത്തിൽ ഒരു താലി ചാർത്തിയിട്ട് മതി …
അവൾ തെല്ല് കുറുമ്പ് കൂടി പറഞ്ഞു …
” നമ്മുടേ കാര്യമെല്ലാം വീട്ടുകാർ പറഞ്ഞ് വെച്ചതലേ പിന്നേ എന്താ …
അവരേ നാട്ടുകാർ ശ്രദ്ധിച്ച് തുടങ്ങിയപ്പോൾ അവൻ അവളേ നേഞ്ചോട് ചേർത്ത് പിടിച്ച് കാറിൽ കയറി …
അത്ര നേരം സന്തോഷം നിറഞ്ഞ അവളുടേ മുഖത്ത് സങ്കടഭാവം നിറഞ്ഞ് നിന്നു …
അവൾ അവന്റെ മുഖത്ത് നോക്കാതേ പറഞ്ഞു …
” മനുവേട്ടാ … ഞാൻ പറഞ്ഞിരുന്നില്ലേ ഒരു തെറ്റും ചെയ്യാത്ത അവനേ ഞാൻ കാരണം ജയിലിൽ കെടുക്കുന്നുണ്ട് .. അവനേ കാണാതേ ആ കാലിൽ വീണ് മാപ്പ് പറയാതേ എനിക്ക് മനു വേട്ടന്റെ താലി അണിയാൻ പറ്റില്ല …
മനുവിന്റെ ഉള്ളിൽ ദേഷ്യം നിറഞ്ഞ് നിന്നു .. അത് പുറത്ത് കാട്ടാതേ അവൻ അവളോട് പറഞ്ഞു …
” അതിന് നീ മാത്രം മല്ലലോ തെറ്റ് കാരി … അവന്റെ അമ്മകൂടി കൂട്ട് നിന്നട്ടലേ ….
അത് ഒന്നും അവളിലേ ഉള്ളിലേ തീ കെടുത്താൻ പറ്റിയില്ല .. എന്തോ ഒരു അപത്ത് വരാൻ പോകുന്ന പോലേ അവൾക്ക് തോന്നി …
🌹🌹🌹🌹🌹🌹🌹🌹🌹🌹
അതേ സമയം അറക്കൽ തറവാട്ടിൽ ഒരു സ്ത്രീ തന്റെ കയ്യിലേ ഒരു ഫോട്ടോ നോക്കി കരയുകയായിരുന്നു … അവരുടേ കണ്ണിന് ചുറ്റും കറുപ്പ് നിറം പടർന്നിരുന്നു.. ചെറുതായി നര കയ്യറിയ മുടികൾ കാറ്റിൽ പറന്ന് നടന്നിരുന്നു …
അവരുടേ തോളിൽ ഒരു കരസ്പർസം ഏറ്റത് അറിഞ്ഞ് അവർ തിരുഞ്ഞു നോക്കി..