ദിവ്യാനുരാഗം 13
Divyanuraagam Part 13 | Author : Vadakkan Veettil Kochukunj
[ Previous Part ]
ആദ്യം തന്നെ ഏവർക്കും വിഷു + ഈസ്റ്റർ + റംസാൻ ആശംസകൾ…😍 എപ്പോഴത്തേയും പോലെ വൈകിയത്തിൽ ഒരുപാട് ക്ഷമ ചോദിക്കുന്നു…കാരണങ്ങൾ എപ്പോഴത്തേയും പോലെ പലതുണ്ട്… മനപൂർവ്വം എഴുതാൻ മടിക്കുന്നത് കൊണ്ടുള്ള ന്യായികരണമല്ല…ജീവിതം അല്ലേ ഇടയ്ക്ക് പ്രതീക്ഷിക്കാതെ പലതും സംഭവിക്കും അങ്ങനെ അവസാനമായി കിട്ടിയ പണി ആയിരുന്നു റിലേഷൻഷിപ്പ് ബ്രേക്ക് അപ്പ് ആയി…ആകെ വട്ട് പിടിച്ചിരുക്കുമ്പോൾ എഴുതാൻ പറ്റുവോ…?? വല്ലാത്തൊരു അവസ്ഥയിലാണ് പക്ഷെ എഴുതേണ്ടത് അനിവാര്യവും കാരണം ഇങ്ങനെ കാത്തിരിപ്പിക്കുന്നതിൽ നിങ്ങൾക്കുള്ളത് പോലെ എനിക്കും സങ്കടമുണ്ട്… പക്ഷെ കോളേജിൽ ഉള്ളപ്പോൾ എനിക്ക് പറ്റില്ല…ദിവസവും അവളെ കാണുന്നത് കൊണ്ട് ഞാൻ കംപ്ലീറ്റ് ഡൗണ് ആകും…അങ്ങനെ ഇരിക്കുമ്പോൾ വിഷുവിന് ലീവ് കിട്ടി…പോരാത്തതിന് ഞാൻ ഒരു തീവ്ര വിജയ്ഫാനാണ്…പടവും റിലീസായി അതൊടെ മൂഡ് മാറി…അതിനൊപ്പം KGF- കണ്ടതോടെ ആകെ മൊത്തം ഒരു ആവേശം പിന്നേയും വന്നു… പിന്നെ പ്രണയത്തെ പറ്റി എഴുതുമ്പോഴും ഈ ഒരു സമയത്തും ദിവ്യയുടേയും അജ്ജുവിൻ്റേയും കാര്യം ഓർക്കുമ്പോഴും അവരെ പറ്റി എഴുതുമ്പോഴും എനിക്ക് ഇച്ചിരി സമാധാനം കിട്ടുന്നുണ്ട്…പക്ഷെ അവസ്ഥയിൽ ചില സമയം മോശമാണ്… പണ്ടത്തെ പോലെ ഈ പാർട്ട് ഇഷ്ടപ്പെടുവോന്ന് അറിയില്ല…പക്ഷെ നിങ്ങൾ എന്തായാലും അഭിപ്രായം പറഞ്ഞോളൂ….ഒരിക്കൽ കൂടി താമസിപ്പിച്ചതിൽ സോറി…കഴിഞ്ഞഭാഗം ഒന്ന് ഓടിച്ചിട്ട് വേണം ഇത് തുടങ്ങാൻ…. ഒരുപാട് സ്നേഹത്തോടെ…
വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്…❤️
___________________________
വാക്കുകൾ കൊണ്ട് ദിവ്യ എൻ്റെ ഹൃദയത്തെ കീറിമുറിച്ചപ്പോൾ മറുത്തൊന്നും പറയാൻ പറ്റാതെ നിന്ന എൻ്റെ അവസ്ഥയെ ഞാൻ മനസ്സിലിട്ട് കൂട്ടികിഴിച്ചപ്പോൾ ഒരു കാര്യം പിടികിട്ടി…നമ്മുക്ക് വേണ്ടപ്പെട്ടവർ കൂടുതൽ ഒന്നും പറയേണ്ട ഇത്തിരിപോകുന്ന ഒരു നോവ് തന്നാൽ മതി അത് നമ്മുടെ മനസ്സ് തന്നെ ഉള്ളിലിട്ട് ഒരു കനലായി നമ്മളെ എരിയിക്കുമെന്ന്…ഇന്നലെ അവളുടെ അടുത്ത് നിന്നും ഉണ്ടായ കാര്യങ്ങൾ ആലോചിച്ച് വീട്ടിലെത്തിയ ഞാൻ റൂമിൽ കേറി സങ്കടവും ദേഷ്യവും ഓക്കെ കാരണം ഭ്രാന്ത് പിടിച്ച അവസ്ഥയിലായിരുന്നു….ഇത്രയേറെ ഞാൻ അവളെ സ്നേഹിച്ചു പോയോ…? കോളേജിൽ പോകാനൂം ഒന്നിനും ഒരു മൂഡ് ഉണ്ടായിരുന്നില്ല… അതുകൊണ്ട് എല്ലാരേയും പോലെ ഇച്ചിരി മനസമാധാനം ലഭിക്കാൻ അവസാന ആശ്രയം ഉറക്കം മാത്രമാണ്… അതുകൊണ്ട് നന്ദുവിന് വരില്ലാന്നൊരു മെസേജ് അയച്ചതിന് ശേഷം ഒന്ന് മയങ്ങി…