” എന്നോട് സംസാരിക്കാൻ താൽപര്യം ഇല്ലാന്ന് അറിയാം…പക്ഷെ അവസാനമായി ഈ ഒരുതവണ കൂടി മാത്രം കേട്ടാ മതി….തന്നെ ഒരിക്കൽ പോലും ഞാൻ എൻ്റെ കാര്യങ്ങൾക്ക് വേണ്ടി യൂസ്സ് ചെയ്തിട്ടില്ല…ശരിക്കും അന്ന് ഇയാൾ കണ്ടത് വെറും ഒരു തെറ്റിദ്ധാരണ ആണ്…ശരിക്കും ഒന്ന് സംസാരിച്ചാൽ തീരുന്ന പ്രശനമേ അന്നുള്ളൂ…പക്ഷെ ഇയാളതിന് കൂട്ടാക്കിയില്ല… യഥാർത്ഥത്തിൽ എനിക്ക് വേണ്ടി ഇയാൾ അന്ന് കോളേജിൽ വെച്ച് കളിച്ചത് കേവലം ഒരു നാടകം മാത്രമായിരുന്നില്ല ഞാൻ മനസ് കൊണ്ട് ഏതോ സമയറ ആഗ്രഹിച്ച ഒരു നിമിഷം ആയിരുന്നു…കാരണം ആതിരയുടെ ശല്ല്യം അവിടെ തീരുന്നതിനൊടൊപ്പം താനും ഞാനും തമ്മിൽ എൻ്റെ മനസ്സിൽ എന്തൊക്കെയോ ഉണ്ടെന്ന് എന്നെ തന്നെ ഓർമ്മിപ്പിക്കുന്നതായിരുന്നു ആ സംഭവങ്ങൾ… ”
ഞാൻ കാര്യങ്ങൾ പറയുമ്പോഴും മുഖത്തെ ഭാവത്തിനോ നോട്ടത്തിനോ ദിവ്യയിൽ നിന്നും ഒരു മാറ്റവും ഉണ്ടായിട്ടില്ല…
” ഒരു വഴക്കിൽ തുടങ്ങിയ ബന്ധം…അത് പിന്നീട് വർദ്ധിച്ച് ഒരിക്കൽ ദേഷ്യം കാരണം എന്തൊക്കെയോ പറഞ്ഞ് ഞാൻ തന്നെ തല്ലി വിഷമിപ്പച്ചപ്പോൾ കരഞ്ഞ് കൊണ്ട് ഇനി തല്ലല്ലേന്ന് പറഞ്ഞത് ഓർമ്മയില്ലെ…എന്നിട്ട് വിഷമത്തിൽ എന്തൊക്കെയോ പറഞ്ഞ് കരഞ്ഞുകൊണ്ട് താൻ ഓടിപ്പോയി അന്ന് തൊട്ട് എനിക്ക് തന്നോട് ദേഷ്യം തോന്നിയിട്ടില്ല…തനിക്ക് വേണ്ടി ആദ്യമായി അന്ന് ബസ് സ്റ്റാൻഡിൽ വെച്ച് തല്ല് ഉണ്ടാക്കിയതിന് താൻ എന്നെ കോളേജാണെന്നു പോലും നോക്കാതെ അന്ന് കെട്ടിപിടിച്ച് കരഞ്ഞപ്പോ ഇയാളെൻ്റെ ആരോ… ആയി മാറി..പ്പോയി… ”
അത് പറയുമ്പോൾ ഒരുനിമിഷം എൻ്റെ കണ്ഠം ഒന്ന് വലിഞ്ഞ് മുറുകി…
” പിന്നീടങ്ങോട്ട് ഓരോ തവണ തന്നോട് സമയം ചിലവഴിക്കുമ്പോഴും എനിക്ക് തന്നെ അറിയില്ല… എൻ്റെ സ്നേഹം വല്ലാണ്ടങ്ങ് വർദ്ധിച്ചുപോയി…ഒടുക്കം ആതിരയുടെ മുന്നിൽ തന്നെ കാണിച്ചന്ന് അതാണ് ഞാൻ സ്നേഹിക്കുന്ന പെണ്ണെന്ന് പറഞ്ഞതും…തൻ്റോടൊപ്പം അന്ന് അർദ്ധനാരീശ്വര ക്ഷേത്രത്തിൽ വെച്ച് ഭഗവാനോട് ജീവിത കാലം മുഴുവനും താൻ എൻ്റെ കൂടെ ഉണ്ടാവാൻ പ്രാർത്ഥിച്ചതും ആത്മാർത്ഥയോടെ തന്നെയാ… ”
വാക്കുകൾ ഹൃദയത്തിൽ നിന്ന് ഓരാന്നായി ഞാൻ പോലും അറിയാതെ പുറത്തേക്ക് വരുന്നുണ്ടായിരുന്നു…അതൊക്കെ അവൾ കണ്ണൊന്ന് ചിമ്മുക പോലും ചെയ്യാതെ എന്നെ നോക്കുമ്പോൾ ഞാൻ പറഞ്ഞുകൊണ്ടേയിരുന്നു…