നിശ്ചയത്തിൻ്റെ കാര്യം ഓർമ്മ വന്നതും ഞാൻ ചേട്ടത്തിയെ നോക്കി പറഞ്ഞു
” ഞാനെൻ്റെ വിവാഹ നിശ്ചയത്തിൻ്റെ അന്ന് തന്നെ വേണമല്ലെ നിങ്ങടെ കുട്ടികളിക്ക് കൂട്ട്നിൽക്കാൻ… മ്മ്…നടക്കട്ടെ… ”
ചേട്ടത്തി ഒരു ചിരിയുടെ അകമ്പടിയോടെ എനിക്ക് മറുപടി തന്നതും പിന്നെ സംസാരം അതിനെ പറ്റി നീണ്ടു…ഒടുക്കം ബ്രേക്ക് തീർന്നതും ചേട്ടത്തി സ്റ്റാഫ്റൂമിലും ഞാൻ പിള്ളാരുടെ അടുത്തും പോയി…അവന്മാരോട് കാര്യം പറഞ്ഞപ്പൊ എല്ലാറ്റിനും സന്തോഷം…
” മൈരെ ചെലവെട് ചെലവെട്… ”
” അങ്ങനെ പൂച്ചയ്ക്കും പപ്സോ… ”
” കീരിയും പാമ്പും ഇണചേർന്നാൽ എന്ത് ജീവി ഉണ്ടാവും ”
എന്ന് തുടങ്ങിയ കമൻ്റുകൾ പലവഴിക്കായി വന്നുതുടങ്ങി…പക്ഷെ അവന്മാരുടെ കളിയാക്കലിന് പോലും ഒരു സുഖമുണ്ടായിരുന്നു… പ്രണയത്തിന്റെ തുവൽ സ്പർശം കൊണ്ടുള്ള സുഖം…
അങ്ങനെ അവന്മാരുടെ കളിയാക്കലും ഒക്കെ കഴിഞ്ഞ് അന്ന് വീട്ടിൽ എത്തിയത് ഒരുപാട് സന്തോഷത്തോടെയാണ്…വീട്ടിലെത്തിയതും ചെടിക്ക് വെള്ളം നനയ്ക്കുന്ന എൻ്റെ മാതാശ്രീയെ കെട്ടിപിടിച്ചൊരുമ്മയും നൽകി ഉമ്മറത്തിരിക്കുന്ന അച്ഛനൊരു സലാം നൽകി വീട്ടിനുള്ളിലേക്ക് ചാടിക്കേറി…മുറിക്കുള്ളിൽ എത്തിയതും ബെഡ്ഡിലേക്ക് ഒരൊറ്റ വീഴ്ച്ച…അടുത്തുള്ള തലയണയും കെട്ടിപിടിച്ച് ചേട്ടത്തി പറഞ്ഞ വാക്കുകളെ വീണ്ടും ഓർത്തിരുന്നു…
” അതെ അവൾക്കെന്നെ ഇഷ്ടമാണ്…ദിവ്യയ്ക്ക് എന്നെ ഇഷ്ടമാണ്… ”
ഞാൻ സന്തോഷം ആ ആരോടെന്നിലാതെ പറഞ്ഞു… ഒരുമാതിരി പാണ്ടിപടയിലെ പ്രകാശ് രാജിന്റെ അവസഥയായിരുന്നു എനിക്ക്…വരുന്നെടാ റൊമാൻസ് വരുന്നെടാ… ഞാൻ തലയാണയും കെട്ടിപിടിച്ച് നാളെ അവളെ കൊണ്ട് എങ്ങനെ പറയിപ്പിക്കും എന്ന് ആലോചിച്ച് ഒടുക്കം മയക്കത്തിലേക്ക് വഴുതി വീണു…അല്ലേലും കട്ടില് കണ്ടാ ഞാൻ ശവാ….
അന്ന് പിന്നെ ഹോസ്പിറ്റലിലേക്കൊന്നും പോകാൻ നിന്നില്ല…നേരെ അപ്പുറത്തയ സൂര്യയുടെ വീട്ടിലേക്ക വിട്ടു… പിറ്റേന്ന് നിശ്ചയം ആണല്ലോ… എല്ലാവരും അതിന്റെ തിരക്കിൽ ആയിരുന്നു…മിക്ക സമയത്തും പക്ഷെ എൻ്റെ ചിന്ത അവളെ കുറിച്ചാലോജിച്ചായിരുന്നു…നാളെ ഒക്കെ ശരിയാക്കണം…സൂര്യയുടെ വീട്ടിൽ നിന്നും പിന്നെ ഏറെ വൈകിയാണ് വീട്ടിൽ എത്തിയത്…വന്നപാടെ നല്ല ക്ഷീണം കാരണം കിടന്ന് ഉറങ്ങി…പിറ്റേന്ന് അമ്മയുടെ തെറി കേട്ട് എഴുന്നേൽക്കുന്നു…സ്വഭാവികം….
” നിനക്ക് നേരത്തേം കാലത്തേം എഴുന്നേറ്റൂടെ ചെക്കാ…ഒരു മാറ്റവുമില്ല… “