” പിള്ളാരൊക്കെ വലുതായല്ലോ പ്രഭേ…രണ്ടിനേം പിടിച്ചങ്ങ് കെട്ടിച്ചാലോ… ”
അമ്മാവൻ അച്ഛനെ നോക്കി പറഞ്ഞതും ഒരു നിമിഷം ബിരിയാണി നെറുകം തലയിൽ കേറിയ ഞാൻ വെള്ളത്തിൻ്റെ ഗ്ലാസ് എടുത്ത് ഒരു സിപ്പ് കുടിച്ച ശേഷം ആദ്യം പാളി നോക്കിയത് ദിവ്യയുടെ മുഖത്താണ്…അവളുടെ മുഖം കണ്ടപ്പൊ അമവാസി ദിവസം പവർകട്ട് വന്നപോലെ തോന്നി…ആകെ ഇരുണ്ട് മൂടി…
” മ്മ്… പഠിത്തം ഒക്കെ കഴിയട്ടെ…നമ്മുക്ക് ആലോചിക്കാം…നീ എന്ത് പറയുന്നു മോളെ… ”
അച്ഛൻ കൂടി ആ കമൻ്റിനെ പിൻതാങ്ങി ദേവുവിനോട് ചോദ്യം ഉയർത്തിയതും കല്ലറയിലേക്ക് രണ്ടാമത്തെ ആണിയും അടിച്ചിരുന്നു…
” ഓ എനിക്ക് ഡബിൾ ഓക്കെ… ”
അവൾ തമശരൂപേണ മറുപടി പറയുക കുടി ചെയ്തതോടെ എനിക്ക് കഴിപ്പ് മതിയായി…വയറ് നിറഞ്ഞു… ഇവരൊക്കെ എന്ത് ഭാവിച്ചാ…പക്ഷെ എന്നെക്കാൾ മുന്നേ ഒരാൾ കഴിപ്പ് പെട്ടെന്ന് നിർത്തി പതുക്കെ എഴുന്നേറ്റു…വേറെ ആര് എൻ്റെ ദിവ്യ തന്നെ…
” അല്ല നീയൊന്നും കഴിച്ചിലല്ലോ പെണ്ണേ… ”
എഴുന്നേറ്റ അവളെ നോക്കി ചേട്ടത്തി സംശയ രൂപേണ ചോദിച്ചു…
” വിശപ്പില്ല ചേച്ചി…പിന്നെ കഴിക്കാം… ”
അത് മാത്രം മറുപടി നൽകി അവളവിടെ നിന്നും നടന്നകന്നു…അതോടെ ഞാൻ നിസഹായതയോടെ ചേട്ടത്തിയെ നോക്കി…പുള്ളിക്കാരി സംസാരിക്കാം എന്ന അർത്ഥത്തിൽ എന്നെ കണ്ണ് കൊണ്ട് ആശ്വസിപ്പിച്ചു…എന്നാലും എനിക്ക് പിന്നെ ഭക്ഷണം മര്യാദയ്ക്ക് ഇറങ്ങിയില്ല…
” ഡാ ആ കരണോരുടെ ഊമ്പിയ ഡയലോഗ് കേട്ട് ഈ കോന്തന് വേണ്ടി നട്ടുച്ചയ്ക്ക് ചിക്കൻ ബിരിയാണി തിന്നുന്നതിടയിൽ അവളെണീറ്റ് പോയെങ്കിൽ ഇത് ട്രൂ ലഫ് തന്നെ മോനെ… ”
എന്നെ നോക്കി നന്ദു ശ്രീയോട് അടക്കം പറഞ്ഞ് കളിയാക്കി ചിരിച്ചു…ഞാൻ ഇത്രയും ഗതികെട്ടവൻ വേറെ ആരുണ്ട് കർത്താവെ എന്ന ജയസൂര്യ പറയുംപോലെ കളിയാക്കൽ കേട്ട് അവനന്മാരെ നോക്കി നിന്നു… അത് കണ്ട് പിള്ളേര് രണ്ടും ചിരിയും…ദേവുവിന് കാര്യം ഒന്നും കത്തിയില്ല…ഒടുക്കം കഴിപ്പും മതിയാക്കി കൈയ്യും കഴുകി ചേട്ടത്തിയെ വെയിറ്റ് ചെയ്ത് ഉമ്മറത്ത് മാറി നിന്നു…ഒടുക്കം ചേട്ടത്തിയും കഴിച്ച് കഴിഞ്ഞെൻ്റെ അടുത്തു വന്നു…