സമയം പോയത് അറിഞ്ഞില്ല…അമ്മ വന്ന് എപ്പോഴത്തേയും പോലെ ചവിട്ടി വിളിച്ചപ്പോഴായിരുന്നു ഉറക്കം മാറിയത്… പിന്നെ ഒക്കെ പതിവ് പോലെ തന്നെ അച്ഛനോടും അമ്മയോടും സമയം ചിലവഴിക്കുമ്പോൾ ആകെ ഹാപ്പിനെസ്സാണ്…ശരിക്കും പറഞ്ഞാ സിനിമയിൽ ഒക്കെ പറയും പോലെ എൻ്റെ വീട് എൻ്റെ കൊച്ച് സ്വർഗരാജ്യമാണ്…
” അല്ല നീ ഇന്ന് ഹോസ്പിറ്റലിലേക്ക് പോണില്ലേ… ”
അച്ഛൻ്റെ ചോദ്യമാണ് എന്നെ വീണ്ടും മുഷുപ്പിച്ചത്…പോയാ ലവളെ കാണണ്ടെ…കാര്യം ദേഷ്യം ഒക്കെ ഉണ്ടേലും അവളെ കാണാമ്പോൾ ഇങ്ങനെ മിണ്ടാതിരിക്കുന്നത് എനിക്ക് സങ്കടമുണ്ട്…അല്ലേലും നമ്മളെ എപ്പോഴും ശല്ല്യം ചെയ്യുന്നതും നമ്മൾ അങ്ങോട്ട് ശല്ല്യം ചെയ്യുന്നതുമായ ഒരാൾ ഇങ്ങനെ അകന്ന് നിന്നാൽ അത് ബുദ്ധിമുട്ടല്ലേ…
” ഉറപ്പില്ല…നോക്കീട്ടെ പോണുള്ളൂ… ”
തൽക്കാലം അച്ഛന് മുന്നിൽ ഒരു മറുപടി നൽകിയ ശേഷം ഞാൻ ഫോണെടുത്ത് റൂമിനകത്തേക്ക് നീങ്ങി…
” നന്ദുവെ ഒന്ന് വിളിക്കാം…അവനോട് ചോദിക്കാം…. ”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞ് അവനെ കോൾ ചെയ്യ്തു…രണ്ടാമത്തെ റിംഗിൽ തന്നെ അവൻ ഫോണെടുത്തു…
” എന്തോന്നാ മൈരേ പറാ… ”
ഫോണെടുത്തതും അവൻ്റെ ചീവിട് തോറ്റ് പോകുന്ന ശബ്ദം ചെവിയിലേക്ക് തുളഞ്ഞങ്ങ് കേറി…
” എന്തോന്നടേയ് നിന്ന് കാറുന്നെ…വല്ല തുണ്ടും കാണുവായിരുന്നോ… വിളിച്ചതിന് ഇത്ര കാറാൻ… ”
ഞാൻ അവനെ കളിയാക്കി ചിരിച്ചുകൊണ്ട് ചോദിച്ചു..
” അല്ല മൈരെ ഇത് വെച്ച് ഇസ്തിരി ചെയ്യുവാ…നീ വിളിച്ചതിന്റെ കാര്യം പണ…. ”
അവനെൻ്റെ ഊമ്പിയ തമശ പിടിച്ചു കാണില്ല… ശബ്ദം ഒക്കെ ഇത്തിരി ബാസ്സ് ഉള്ളതായിരുന്നു…
” എന്തോന്നെടേയ് ഇത്ര കനം… സംഭവം എന്താ… ”
ഞാൻ കാര്യം അറിയാൻ തിരക്കി…
” അണ്ടി…എന്നെ കൊണ്ടൊന്നും പറയിക്കല്ല മൈരേ…രാവിലെ കോളേജിൽ എഴുന്നള്ളുന്നില്ലെങ്കിൽ ആദ്യമേ പറയണം…ഇത് ഒറ്റയ്ക്ക് പോയി പോസ്റ്റായി ആകെ ഊഫിക്കുവേം ചെയ്യ്ത നിന്നോട് ഞാൻ കിന്നരികാടാ… ”
അവൻ ഫോണീക്കൂടെ ചീറിയപ്പോൾ എനിക്ക് ചിരിയടക്കാൻ ആയില്ല…
” കിണിക്കാതെ വിളിച്ച കാര്യം പറ മൈരേ… “