അവൻ അന്ത്യശാസനം എന്നപോലെ പറഞ്ഞപ്പോൾ എൻ്റെ ചെവി ആദ്യം ഒപ്പിയെടുത്തത് ആ നാമം ആയിരുന്നു ” ജവാൻ “… അല്ലെങ്കിലും അതങ്ങനാണല്ലോ…റം എന്ന് കേട്ടാൽ അഭിമാനപൂരിതമാകണം അന്തരങ്കം…ജവാൻ എന്ന് കേട്ടാലോ തിളക്കണം ചോര നമ്മുക്ക് ഞരമ്പുകളിൽ…
” ജവാനോ എന്നതാ പരിപാടി… ”
” അഭിയുടെ അച്ഛൻ്റേം അമ്മയുടേയും വെഡ്ഡിംഗ് ആനിവേഴ്സറിയാ…അപ്പൊ അവനെ നൈസ് ആയി പൊക്കി…സോ സാധനം എത്തും… ”
” എന്നാ ഞാൻ ദേ എത്തി മൈരെ…ബാക്കി ഒക്കെ അവിടെ എത്തി നോക്കാം… ”
ഞാൻ ഫോൺ കട്ടാക്കി വേഗം റെഡിയാകാൻ തീരുമാനിച്ചു…അല്ലേലും ഇവിടെ മൂഞ്ചിയിരിക്കുന്നതിലും നല്ലത് അവിടെ പോകുന്നത് തന്നാ… പിന്നെ ആകെയുള്ള ഒരു ഇത് അവളെ കാണേണ്ടത് ആണ്…അത് മൈൻഡ് ആകാതെ പോകാം…അല്ലാതെ വേറെ വഴി ഇല്ല…ഞാൻ ഓരോന്ന് മനസ്സിൽ കണക്ക് കൂട്ടി അവസാനം പോകാൻ തീരുമാനിച്ചു…
പിന്നെ ഒരുക്കം ഒക്കെ കഴിഞ്ഞ് പതിവ് പോലെ ചായകുടിയും ഒക്കെയായി ഇച്ചിരി നേരം കൂടി വീട്ടിൽ ചിലവഴിച്ച ശേഷം മനസ്സിലെ വല്ലായ്മയോടെ തന്നെ ഞാൻ വീട്ടിൽ നിന്നും ഹോസ്പിറ്റലിലേക്ക് തിരിച്ചു…
യാത്രയിലും ഒടുക്കം ഹോസ്പിറ്റലിൻ്റെ കോമ്പൗണ്ടിൻ്റെ ഉള്ളിൽ കയറും വരെ അവളെ കുറിച്ചാലോചിക്കുമ്പോൾ രണ്ട് മുഖത്ത് നോക്കി പറയണോ അതോ ആലുവാ മണപ്പുറത്ത് കണ്ട പരിചയം കാണിക്കാതെ നടക്കണോന്നുള്ള ചിന്താകുഴപ്പത്തിലായിരുന്നു…ഒടുക്കം തൽക്കാലം രണ്ടാമത്തേത് ഫിക്സാക്കി മെല്ലെ വണ്ടിയും പാർക്ക് ചെയ്ത് ഞാൻ റൂമിലേക്ക് നടന്നു… ലിഫ്റ്റ് കയറി മുകളിലെത്തിയപ്പൊ വീണ്ടും ഒരു പരവേശം മാക്സിമം നേഴ്സിംഗ് കൺസൾട്ടൻസിയിലേക്ക് നോട്ടം കൊടുക്കാതെ ഞാൻ മുന്നോട്ട് നടന്നു… പക്ഷെ അതിന് മുന്നിൽ എത്തിയതും
” അല്ല ഇതെന്താ മോനെ ഒരു ലക്ക് കെട്ട പോക്ക്…നമ്മളെ ഒക്കെ വല്ല അൽഷിമേഴ്സും വന്ന് മറന്നോ… ”
ശ്രദ്ധയുടെ ശബ്ദം ഒരു നിമിഷം എ ബി എസ് ബ്രേക്കിംഗ് സിസ്റ്റം പോലെ ഒറ്റ പിടിക്ക് എന്നെ അവിടെ നിർത്തി…മടിച്ച് മടിച്ച് ഞാൻ അവിടേക്ക് നോക്കുമ്പോൾ അവൾ മാത്രമേ അവിടുള്ളു…ഹാവു ആശ്വസം…
” ഇയാള് തപ്പണ്ടാ…കക്ഷി ലീവാ…ഓ അപ്പൊ ദദാണ് ഇങ്ങോട്ട് നോക്കാൻ ഒകെ മടി… “