” ഡാ….നന്ദു ….ബാ എഴുന്നേറ്റേ പണിയുണ്ട്… ”
ഞാൻ അവനെ കുലുക്കി വിളിച്ചു…
” ഏതെങ്കിലും പത്ത് കൂതറ റം അടിച്ച് ഓഫായവൻ അല്ല ഞാൻ…ഞാൻ അടിച്ച് ഓഫായ പത്ത് റംമും കൂതറയായിരുന്നു… ”
വിളിച്ചപ്പോൾ ആശാൻ്റെ വായിൽ നിന്നും വന്ന കുന്നുംകുളം റോക്കി ഭായി ഡയലോഗ് കേട്ട് ഒരു നിമിഷം പൊട്ടി ചിരിച്ചു ആ ചിരി കേട്ടിട്ടായിരിക്കണം അവൻ ചാടി എഴുന്നേറ്റു…ബാക്കി ഉള്ളതൊന്നും ഒന്ന് ഞരുങ്ങിയതല്ലാതെ എണീറ്റില്ല…ഇവൻ്റെ ചെവിയുടെ കുണ്ടയ്ക്ക് നിന്നാണല്ലോ ചിരിച്ചത്…അതോണ്ട് നന്നായി ആള് ഉണർന്ന് കിട്ടി…
” എന്തോന്നാ മൈരേ പാതിരാത്രി പേടിപ്പിക്കുന്നോ…ഞാൻ കരുതി ഗരുഡൻ ആണെന്ന്… ”
അവൻ എന്നെ തുറിച്ചു നോക്കിയ ശേഷം നിന്ന് കലിതുള്ളി…
” ഗരുഡൻ്റെ അണ്ടി…നിന്ന് ചെലക്കാതെ വാ മൈരെ പണിയുണ്ട്… ”
ഞാൻ ചിരിയോന്നടക്കിയ ശേഷം അവനെ നോക്കി പറഞ്ഞ് എഴുന്നേറ്റു…
” ഈ പാതിരാത്രി എങ്ങോട്ടേക്ക് മൈരേ… ”
അവൻ കാര്യം മനസ്സിലാകാതെ എന്നെ നോക്കി…അതോടെ ഞാൻ അവനെ ടീവി ചൂണ്ടി കാണിച്ചു…അപ്പോൾ ടീവിയിൽ നിവിൻ പോളി ആയിഷയുടെ റൂമിനടുത്തേക്ക് പോകുന്ന രംഗം…
” എങ്ങോട്ട് മൈരേ ടീവിക്ക് അകത്തേക്കോ… ”
അവൻ പൊട്ടൻ കണക്കെ എന്നോട് ചോദിച്ചപ്പോൾ ഞാൻ അവിടുണ്ടായിരുന്ന പേപ്പറ് കഷ്ണം എടുത്തവൻ്റെ തലമണ്ടയ്ക്ക് എറിഞ്ഞു…
” അതിലെ സീൻ ശരിക്കും നോക്കടാ മൈരെ…”
ഞാൻ അവനെ നോക്കി പല്ലിറുമി…അതോടെ അവൻ വീണ്ടും ടീവീയിലേക്ക് ഒന്ന് ശ്രദ്ധിച്ച ശേഷം ഇത്തവണ അത്ഭുതത്തോടെ എന്നെ നോക്കി…
” മൈരെ കള്ളവെട്ടിന്നോ….(കള്ള വെടി ) ”
അവൻ്റെ ചോദ്യം കേട്ട് ഏത് നേരത്താണോ ഈ മൈരനെ വിളിച്ച് എഴുന്നേൽപ്പിക്കാൻ തോന്നിയത് എന്ന അവസ്ഥയിൽ ആയി ഞാൻ…അല്ല അവനെ കുറ്റം പറയാനും പറ്റില്ല പാതിരാത്രി വിളിച്ച് എഴുന്നേൽപ്പിച്ച് കാണിക്കുന്നത് നിവിൻ പോളി ലുങ്കിയും കൈയിൽ പിടിച്ച് ഇങ്ങനെ ജനാലപുറത്ത് നിൽക്കുന്നത്…
” എൻ്റെ പൊന്ന് മൈരേ…അവളെ ഇപ്പൊ കണ്ട് എനിക്ക് രണ്ട് പറയണം… അതാണ് ഉദ്ദേശിച്ചത്… “