അങ്ങനെ വണ്ടി സ്പീഡിൽ വിട്ടത്ത് കൊണ്ട് പെട്ടന്ന് തന്നെ അവളുടെ വീടിനടുത്തെത്തി…ഗേറ്റിന് കൊറച്ച് അടുത്തായി വണ്ടിയും പാർക്ക് ചെയ്ത് ഞങ്ങൾ ഇറങ്ങി…
” എൻ്റെ പൊന്ന് മൈരേ ഈ അസ്സമയത്ത് ഇത് വേണോ…എനിക്ക് പേടിയുണ്ട്…ആരേലും കണ്ടാ ഒരു ലോഡ് മുറിവെണ്ണ വാങ്ങി ഉഴിയേണ്ടി വരും ദേഹത്ത്… ”
വണ്ടിയിൽ നിന്നെറങ്ങിയതും നന്ദു ചുറ്റിലും ഒന്ന് കണ്ണോടിച്ച ശേഷം എന്നോട് പറഞ്ഞു…അപ്പോൾ സമയം 1:30….
” നീയിങ്ങനെ എന്നെ കൂടി പേടിപ്പിക്കല്ലെ…ചിൽ അപ്പ്…പിന്നെ ഏതാണി അസ്സമയം… ”
അവൻ അങ്ങനെ പറഞ്ഞപ്പൊ ഇച്ചിരി ഭയം തോന്നിയെങ്കിലും രംഗം ഒന്ന് കൂൾ ആക്കാൻ ഞാൻ ക്യൂനിലെ സലീമേട്ടൻ്റെ ഡയലോഗ് അങ്ങ് കാച്ചി അവനെ നോക്കി ചിരിച്ചു…
” നിൻ്റച്ഛൻ ജനിച്ച സമയം…എന്നെ കൊണ്ടൊന്നും പറയിക്കണ്ടാ…പോയി എന്താന്ന് വെച്ചാ പെട്ടെന്ന് ഉണ്ടാക്കി വാ മൈരേ…
എൻ്റെ വർത്താനം കേട്ട് അവൻ പല്ലും കടിച്ച് പത്തുക്കെ പറഞ്ഞെന്നെ ഗേറ്റിനടുത്തേക്ക് തള്ളിവിട്ടു… അതോടെ ഞാൻ നൈസ് ആയി ശബ്ദം ഉണ്ടാക്കാതെ ഗേറ്റ് തുറന്നു…
” അപ്പൊ പെട്ടന്ന് നോക്ക്… പിന്നെ ഫോണെടുത്തിട്ടില്ലേ… ”
ഉള്ളിലേക്ക് കയറാൻ തുടങ്ങിയ എന്നെ നോക്കി അവൻ തിരക്കി…
” ആടേയ്…എന്തേലും ഉണ്ടെങ്കിൽ ഞാൻ വിളിക്കാം… ”
ഞാൻ അവനെ നോക്കി കൈ കൊണ്ട് തംസപ്പ് കാണിച്ചു…
” പഫാ നാറി…എനിക്ക് എന്തേലും പറ്റിയാ അങ്ങോട്ട് വിളിക്കാനാ…തനിച്ചാക്കി പോവ്വാ മൈരൻ…. ”
അവൻ ശബ്ദം താഴ്ത്തി അത് പറഞ്ഞപ്പൊ ഒന്ന് പൊട്ടി ചിരിക്കാൻ എൻ്റെ ഉള്ള് കെടന്ന് വെമ്പി…പക്ഷെ ചിരിച്ചാ പിന്നെ ഒരുപാട് കരയാൻ ഉള്ള വക അതിൽ നിന്നും കിട്ടും… അതൊണ്ട് അവനെ നോക്കി ചെറിയ ഒരു ഇളിയും പാസാക്കി ഞാൻ ഉള്ളിലേക്ക് കയറി…അവൻ ഗേറ്റിന് ഓരത്ത് തന്നെയുണ്ട്…
അങ്ങനെ ഒരുവിധം വീടിന് ഓരത്ത് അന്ന് ഞങ്ങൾ ഇവിടെ വന്നപ്പൊ അമ്പലത്തിൽ പോകുന്നതിനെ പറ്റി സംസാരിച്ച സ്ഥലത്ത് എത്തിയതും ഞാൻ പതുക്കെ കീശയിൽ നിന്നും ഫോണെടുത്തു…അവിടെ സൈഡിലെ ബൾബിന്റെ വെളിച്ചം ഇത്തിരിയുണ്ട്…അതോടെ പേടിയോടെ അതിനേക്കാൾ ഏറെ മദ്യത്തിന്റെ ധൈര്യത്തിലും ഞാൻ അവളുടെ നമ്പറിലേക്ക് ഡയൽ ചെയ്യ്തു…ഒരുതവണ ഫുൾ റിംഗ് ചെയ്തിട്ടും അവളെടുത്തില്ല…ഈ മൈരൻ എന്തിനാ പാതിരാത്രി വിളിക്കുന്നേന്ന് കരുതി കാണും…പക്ഷെ തോറ്റ് പോവാൻ മനസ്സില്ലാത്തത് കാരണം ഞാൻ വീണ്ടും വിളിച്ചു…ഇത്തവണ ഫോണ് എടുത്തു…പൂർണ നിശബ്ദത…രണ്ട് പേരും ശ്വസം വിടുന്നത് ഫോണിലൂടെ പരസ്പരം കേൾക്കാൻ പറ്റും…ഒടുക്കം ധൈര്യം സംഭരിച്ച് ഞാൻ സംസാരിക്കാൻ തീരുമാനിച്ചു…