അമ്മക്കും ആകെ എന്തോ പോലെ ആയി…അനിത ചേച്ചിക്കും സങ്കടം ആയി..
ഫുഡ് കഴിച്ചു ഞങ്ങൾ താഴെ ഇരിക്കുമ്പോൾ മുകളിൽ അച്ഛമ്മ നല്ലോണം ചൂടാവുന്നുണ്ട്..
ഞാൻ റാണിയെ നൈസ് ആയി ഒഴിവാക്കി സ്റ്റെപ്പ് ഒന്ന് കയറി നോക്കി..
നിനക്ക് അത് പറയാം..ദുബൈയിൽ നിന്ന് അവൻ വിളിച്ചു എന്നോട് ആണ് ചൂടവുന്നത്..
അമ്മേ മതി.നമ്മുക്ക് പോകാം..അവരു തരാം എന്ന് പറഞ്ഞല്ലോ..
നീ മിണ്ടാതെ ഇരിക്ക്..അവനെ ഒന്ന് ഇതിൽ വിളിച്ച് താ..അവൻ സംസാരിക്കട്ടെ..
അമ്മ വിളിച്ചു കൊടുത്തപ്പോൾ അച്ഛനും കുറച്ചു മോശം ആയി സംസാരിച്ചു..രണ്ടു ദിവസം സമയം തരാം..അതിനു ഉള്ളിൽ തന്നു തീർത്തില്ലെൽ കേസ് കൊടുക്കും എന്നൊക്കെ അച്ഛൻ പറഞ്ഞു..
അനിത ചേച്ചി ആകെ സങ്കടം ആയി..മുറിയിലേക്ക് പോയി..അച്ഛമ്മ വീട്ടിലേക്ക് ദേഷ്യത്തോടെ പോയി..രണ്ടു ദിവസം കൊണ്ട് തരാൻ ആയി അച്ഛമ്മ കൂടി പറഞ്ഞു ആണ് പോയത്..പിന്നെ അനിത ചേച്ചിയെ കുറെ ചീത്ത വിളിച്ചു പോയി..
മുറിയിൽ അനിത കരയുന്നത് കണ്ടു രാജേട്ടൻ അങ്ങോട്ട് പോയി..നിർത്താതെ കരയുക ആണ് പാവം
കുറച്ച് നേരം അമ്മ ഇത് കേട്ട് സമാധാനിപ്പിക്കാൻ ആയി അങ്ങോട്ട് പോയി..ഞാൻ പിന്നാലെ പോയി നോക്കി
അമ്മ വന്നപ്പോൾ രാജേട്ടൻ മാറി നിന്നു.. അനിത ചേച്ചി കിടക്കുമ്പോൾ അടുത്തേക്ക് ഇരുന്നു..
നിനക്ക് ഞങ്ങളെ വിശ്വാസം ഇല്ലെ? പറ.പറ..
എടീ ഞാൻ എന്ത് പറയും..ഞാൻ ഇതിൽ ഇല്ലല്ലോ..
നീ കൂടി ഒഴിഞ്ഞാൽ പിന്നെ..എൻ്റെ ആകെ ഉള്ള മകളുടെ കഴുത്തിലും കാതിലും കുറച്ചു ഉണ്ട്..അത് ഞാൻ ഊരി തരാം എടി..നീ കൊണ്ട് പോയി കൊടുക്ക്..ബാക്കി എങ്ങനെ എങ്കിലും തരാം..
അതും പറഞ്ഞു അനിത പോകുമ്പോൾ പിന്നാലെ പോയി രാജേട്ടനും അമ്മയും..ഞാൻ മാറി നിന്നു..
എടീ നില്ക്കു..പൈസ കൊടുക്കാം..അതിനു മോളത് ആകെ ഉള്ളത് വേണോ?
പിന്നെ ..ഈ വീട് കൂടി ലോണിൽ അല്ലേ രാജേട്ട..
അനിത പോവുന്നത് കണ്ടു രാജെട്ടനും അമ്മയും പിടിച്ച് നിർത്താൻ നോക്കി..അനിത് ചേച്ചി ആകെ സങ്കടത്തിൽ എങ്ങനെ എങ്കിലും അത് ഊരി കൊടുക്കാൻ ആയി പോകാൻ കുതറി മാറുക ആണ്..