ഇങ്ങനെയൊക്കെ ആണെങ്കിലും എന്റെ പ്രിയ അവളുടെ വ്യക്തിത്വം മാറ്റിയിരുന്നില്ല, ആഡംബര ജീവിതമോ വലിയ വലിയ സ്വപ്നങ്ങളോ അവൾക്കു ഇല്ലായിരുന്നു, ഞാൻ കല്യാണം കഴിക്കുന്നതിനു മുമ്പുള്ള പ്രിയ ആരാണോ അത് തന്നെയാണ് അവൾ ഇപ്പോഴും.
കല്യാണം കഴിഞ്ഞ അതെ മാസം, ഞാൻ ഒരു ചാരിറ്റിക്കായി ലക്ഷങ്ങളുടെ ചെക്ക് എഴുതിക്കൊടുത്തപ്പോൾ അവൾ ചെറുതായി ഒന്ന് അനിഷ്ടം പ്രകടിപ്പിച്ചു, അത് ഒരിക്കലും അവളുടെ മോശം പ്രവർത്തിയായി എനിക്ക് തോന്നിയില്ല, പ്രിയയെ പോലെ അത്ര സാമ്പത്തിക ഉയർച്ച ഇല്ലാത്ത ഒരു കുടുംബത്തിൽ നിന്നും വന്ന ഒരാൾക്ക് തോന്നാവുന്ന സ്വാഭാവിക പെരുമാറ്റം മാത്രമാണ് അതെന്നു ഞാൻ മനസ്സിലാക്കി, ഞാൻ ഒരു ചെറു ചിരിയോടെ എന്റെ അച്ഛൻ എനിക്ക് പറഞ്ഞു തന്ന ഉപദേശം എന്റേതാക്കി ഞാൻ അവളെ കേൾപ്പിച്ചു “നിസ്സഹായനെ ആര് മനസ്സറിഞ്ഞു സഹായിക്കുന്നുവോ അവരുടെ കൂടെ എപ്പോഴും ദൈവാനുഗ്രഹം ഇണ്ടാകും” കടുത്ത ഈശ്വര വിശ്വാസിയായ എന്റെ ഭാര്യ, ഒരു പുഞ്ചിരിയോടെ കണ്ണുകൾ വിടർത്തി എന്നെ നോക്കി എന്റെ ആദർശത്തോടു യോജിക്കുന്നു എന്ന് പറയാതെ പറഞ്ഞു. ഞാൻ കൂട്ടിച്ചേർത്തു, നീ നിത്യവും അമ്പലത്തിൽ ചെന്ന് ദൈവത്തെ തോയാറില്ലേ? പക്ഷെ ഞാൻ അത് ചെയ്യാറില്ല പകരം ഇങ്ങനെയാണ് ഞാൻ ദൈവത്തോട് നന്ദി പറയാറ്.
പിന്നെ ഞാൻ അവളോട് ചോദിച്ചു, നീ എല്ലാ ദിവസവും അമ്പലത്തിൽ പോയി എന്താണ് ദൈവത്തോട് പ്രാർത്ഥിക്കുന്നത്? അവൾ പുഞ്ചിരി തൂക്കിക്കൊണ്ടു എന്നോട് പറഞ്ഞു, കല്യാണത്തിന് മുമ്പ് ഞാൻ ദൈവത്തോട് പ്രാർഥിച്ചത് എന്റെ അച്ഛനും അമ്മയ്ക്കും ആര്യോഗവും ദീര്ഗായുസും കൊടുക്കുവാനും പിന്നെ സമാധാനവും സന്തോഷവും നില നിർത്താനുമാണ്, പക്ഷെ നിങ്ങളുടെ ജീവിതത്തിൽ വന്നതിൽ പിന്നെ ഞാൻ ദൈവത്തോട് നന്ദി പറയാൻ മാത്രമാണ് ഞാൻ അമ്പലത്തിൽ പോകാറുള്ളത്, സത്യമായും!! ഇത്ര നല്ല ഭർത്താവിനെ തന്നതിന്,ഇപ്പോഴുള്ള സന്തോഷ കരമായ ജീവിതം തന്നതിന്, എനിക്കറിയാം എനിക്ക് നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വരാൻ ഒരു യോഗ്യതയുമില്ല, അത് നിങ്ങളുടെ പ്രൊപോസൽ വന്നപ്പോൾ എന്നോട് പലരും പറഞ്ഞിട്ടുണ്ട് എന്റെ ‘അമ്മ ഉൾപ്പടെ, എല്ലാം നിങ്ങളുടെ വലിയ മനസ്സ്, ഇതും പറഞ്ഞു അവൾ എന്റെ മുമ്പിൽ കൈകൂപ്പി നിന്നു 😔