××××××××××××××××××××××××××××××××××××
ഒരു ദിവസം സുലൈമാൻ മുതലാളി കടയിലേക്ക് ഇറങ്ങാൻ നിൽക്കുമ്പോൾ കണ്ടത് തന്റെ വീടിന്റെ പടി കടന്നു വരുന്ന അജ്മലിനെ ആണ്…
എന്താ ചെക്കനേ….. ഇപ്പൊ ഇവിടെ..? ഞാൻ കടയിലേക്ക് ഇറങ്ങാൻ നിക്കാണ്.
മുതലാളി എനിക്ക് കുറച്ച് സംസാരിക്കണം.
നിന്നോട് പറയണ്ടതൊക്കെ ഇന്നലെ പറഞ്ഞതല്ലേ……
പൈസക്ക് ബുദ്ധിമുട്ട് ഉള്ളോണ്ടല്ലേ ഇക്കാ.. നിങ്ങളും ഒരു മനുഷ്യൻ അല്ലെ…..
ഒരു കാര്യം ചെയ്യ് പൈസ കുറച്ചങ് തരാൻ ഇല്ലേ എനിക്ക് നീ….. നിന്റെ പെണ്ണിനോട് എന്റെ കടേൽ ജോലിക്ക് നിക്കാൻ പറ ഒരാളുടെ ഒഴിവ് ഉണ്ട് അവിടെ. അവൾ പണി എടുക്കട്ടേ… എന്നിട്ട് നിന്റെ കടം വീട്ട്.ഞാൻ ഇറങ്ങട്ടെ കടേൽ തിരക്കുള്ളതാ അവളുടെ വാശി മാറ്റിട്ട് വരാൻ പറ.
അജ്മൽ വീട്ടിലേക്ക് വച്ചു പിടിച്ചു.
സൽമേ…. സൽമേ…….
എന്താ ഇക്കാ… ഞാൻ ഇവിടെ ഇണ്ട്.. നിങ്ങള് ബഹളം വക്കണ്ട.
ആഹ്.. എടി ഞാൻ ഇന്ന് അയാളുടെ വീട്ടിൽ പോയിരുന്നു…
എന്ത് പറഞ്ഞു..
അയാള് പറയാ… നിന്നോട് അവിടെ ജോലിക്ക് ചെല്ലാൻ എന്നിട്ട് അവിടെ പണി എടുത്ത് കടം വീട്ടാൻ.
സൽമ കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല.
എന്താ നീ ഒന്നും മിണ്ടാത്തേ…..
എനിക്ക് അറിയാം എന്തിനാ അയാള് എന്നെ പണിക്കു വക്കുന്നതെന്ന്.
ഞാൻ പോണോ ഇക്കാ…….
ജോലിക്ക് അല്ലെ നീ പോയാൽ പിന്നെ അയാള് നമ്മളെ കഷ്ടപെടുത്തില്ല. ജോലിക്ക് അല്ലെ വേറെ രീതിക്ക് നിന്നെ സമീപിച്ചാൽ അപ്പൊ നമുക്ക് നോക്കാം………
××××××××××××××××××××××××××××××××××××
ഒരു തിങ്കളാഴ്ച ആയിരുന്നു അന്ന്.ഉറക്കത്തിൽ നിന്ന് കണ്ണ് തുറന്നതും എവിടെന്നോ മനസ്സിൽ വലിയ വിഷമം നിറയുന്നു.ദൈവമേ….
ഇന്നല്ലേ ആ ദിവസം അയാളുടെ കടയിലേക്ക് ജോലിക്ക് പോകേണ്ട ആദ്യ ദിനം.സൽമ നിശ്ചലമായി കുറച്ചു നേരം മുകളിൽ കറങ്ങുന്ന ഫാനിനെ നോക്കി കിടന്നു. അജ്മൽ അപ്പുറത്ത് പോത്ത് പോലെ കിടന്നു ഉറങ്ങുന്നു.