ഇന്നാണ് പെണ്ണുകാണാൻ വരുന്ന ദിവസം അവരുടെ വീട്ടിൽ നിന്നു. ഞങ്ങളുടെ വീട്ടിൽ എല്ലാം ഒരുക്കി കാത്തിരുന്നു..
ഞാൻ മണിക്കുട്ടിയെ കാണാൻ ആയി റൂമിൽ പോയപ്പോൾ അവൾ നല്ല സെറ്റ് സാരി ഒക്കെ ഉടുത്തു സുന്ദരി ആയി ഇരിക്കുന്നു.. ഇന്നലെ ഞാൻ അവൾക്കു വാങ്ങി കൊടുത്ത സെറ്റ് സാരി.. പെണ്ണുകാണൽ പ്രേമണിച്ചു ഇന്നലെ ഞങ്ങൾ ഒരു ഷോപ്പിങ് നടത്തി…… ഞാൻ അവൾക്ക് ഒരു പച്ചക്കര സെറ്റ് സാരിയും അവൾ എനിക്കു ഒരു ബ്ലൂ ഷർട്ടും വൈറ്റ് പാന്റ്സും എടുത്തു തന്നു.. ഞാൻ അത് ട്രയൽ ചെയ്തു കാണിക്കാൻ വന്നപ്പോൾ ആ ഷോപ്പിലെ സെയിൽസ് ഗേൾസ് മുതൽ കസ്റ്റമർ ആയി വന്ന പെണ്ണുങ്ങൾ വരെ എന്നെ തന്നെ നോക്കി നിന്നു….. കാരണം അത്ര ലുക്ക് ആയിരുന്നു അപ്പോൾ….
……
അങ്ങനെ അവളെ കണ്ടു റൂമിൽ പോയി അവളോട് സുന്ദരി ആയിട്ടുണ്ടെന്നു പറഞ്ഞു 👌🏻👌🏻 അവൾ അത് കേട്ടപ്പോൾ നാണം വന്ന പോലെ തല കുനിച്ചു…
“അയ്യടാ പെണ്ണിന്റെ നാണം നോക്കിക്കേ.. 24 വയസ്സായിന്നു വല്ല വിചാരവും ഉണ്ടോ ”
ഞാൻ അവളുടെ അടുത്ത് പോയി അവളോട് പറഞ്ഞു.. അവൾ കൈ മുറുക്കി എന്റെ നെഞ്ചിൽ ഒരു ഇടി ആണ് മറുപടി തന്നത്…ഞാൻ അവളെ ചേർത്ത് പിടിച്ചു.. അപ്പോൾ പുറത്തു ഒരു കാർ വരുന്ന സൗണ്ട് കേട്ടു.. അവർ വന്നതാണെന്ന് മനസ്സിലായി . ഞാൻ അവളോട് വേഗം റെഡി ആകാൻ പറഞ്ഞിട്ട് അങ്ങോട്ട് പോയി…
ഞാൻ ഉമ്മറത്ത് എത്തിയപ്പോൾ അവിടെ അച്ഛനും കൃഷ്‌ണൻ മാമനും ഉണ്ടായിരുന്നു.. അപ്പോൾ മുറ്റത്തു ഒരു ഇന്നോവ കാർ വന്നു നിന്നു.. കാറിൽ നിന്നും രണ്ടു മദ്യ വയസ്കരും 3 ചെറുപ്പക്കാരും ഇറങ്ങി… അതിൽ ആരാണ് പയ്യൻ എന്ന് മനസ്സിലായില്ല.. ഒന്നു പയ്യനും മട്ടവർ ഫ്രണ്ട്സും ആയിരിക്കും.. ഞങ്ങൾ അങ്ങോട്ട് പോയി അവരെ സ്വീകരിച്ചു വീട്ടിൽ കയറ്റി… അവർ ഞങ്ങൾക്ക് ഒപ്പം വീടിന്റെ ഉള്ളിൽ കയറി അവരെ സോഫയിൽ ഇരുത്തി….. അച്ഛൻ ഞങ്ങളെ എല്ലാവരെയും പരിചയ പെടുത്തു…. അവരുടെ കൂടെ ഉള്ള ഒരു മദ്യ വയസ്കൻ അവരെയും