“ഞാൻ രാജൻ ആകാശിന്റെ അച്ഛൻ ആണ്… ഇത് എന്റെ അനിയൻ ആണ് രവി.. പിന്നെ അതാണ് ആകാശ്..”
അദ്ദേഹം പയ്യണേ ചൂണ്ടി പറഞ്ഞു..കൂട്ടത്തിൽ കാണാൻ ഏറ്റവും ഭംഗി ഉള്ള ആൾ ആണ് പയ്യൻ.. എനിക്കു കണ്ടപ്പോൾ തന്നെ ബോധിച്ചു. മണിക്കുട്ടിക്ക് ചേരും.. അവൻ ബഹുമാനർത്ഥം എന്നെ നോക്കി ചിരിച്ചു.. ഞാനും ബാക്കി രണ്ടു പയ്യന്മാരെയും ചൂണ്ടി ഫ്രണ്ട്‌സ് ആണെന്ന് പറഞ്ഞു…. ഞങ്ങൾ എല്ലാരും പരസ്പരം പരിചയപെട്ടു ഓരോ കാര്യങ്ങൾ പറഞ്ഞിരുന്നു….
അവസാനം അച്ഛൻ അവളെ വിളിക്കാൻ പറഞ്ഞു…
മണിക്കുട്ടി ഒരു ട്രെയിൽ ചായയും ആയി അങ്ങോട്ട് വന്നു… പുറകിൽ അമ്മമാർ പലഹാരം വും കൊണ്ട് വന്നു.. അവൾ ചായ കൊണ്ട് ആദ്യം ആകാശിന് കൊടുത്തു.. അവൻ അവളുടെ മുഖത്തു നോക്ക് ചിരിച്ചു… അവളും അവനെ നോക്കി ഒന്നു ചിരിച്ചു… അവൾ എല്ലാവർക്കും ചായ കൊടുത്തിട്ടു എന്റെ അടുത്ത് വന്നു എന്റെ കൈയിൽ ചുറ്റി നിന്നു.. അവർ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും നോക്കുണ്ട്…. പയ്യൻ കാണാൻ നല്ല പയ്യൻ ആണ്.. അന്നെഷിച്ചപ്പോൾ നല്ല സ്വഭാവവും ആണ്.. മണിക്കുട്ടിക്ക് ഇഷ്ടപെടും… എന്ന് എന്റെ മനസ്സ് പറഞ്ഞു…
കാല കലങ്ങായി ഉള്ള ഡയലോഗ് മാമന്റെ വായിൽ നിന്നും ആയിരുന്നു..
” പിള്ളേർക്ക് എന്തേലും ഒക്കെ സംസാരിക്കാൻ ഉണ്ടേൽ മാറിക്കോട്ടെ അല്ലേ. ”
മണിക്കുട്ടി അത് കേട്ടപ്പോൾ എന്റെ മുഖത്തു നോക്കി… ഞാൻ പൊക്കോളാൻ പറഞ്ഞു.. അവൾ താഴെ അവളുടെ റൂമിലേക്ക് നടന്നു.. പിറകെ എന്നെ നോക്കി ഒന്നു ചിരിച്ചു ആകാശും…
//////////////////////////////////////////////////////////////
(കുറച്ചു ഭാഗം മണിക്കുട്ടിയിലൂടെ )
രണ്ടുപേരും മുറിയിൽ കയറി.. പരസ്പരം ഒന്നും തന്നെ പറയുന്നില്ല.. മണിക്കുട്ടി ജനലിന്റെ സൈഡിൽ പോയി നിന്നു ആകാശ് അവള്ക്കു എതിർവശത്തും… നിശബ്ദത അവസാനിപ്പിച്ചത് ആകാശ് ആണ്…
“എന്താ ഒന്നും മിണ്ടാതെ നിൽക്കുന്നെ.”
ഞാൻ ഒന്നും പറഞ്ഞില്ല
“എന്നെ ഇഷ്ടം ആയില്ലേ… അതാണോ ഒന്നും പറയാതെ നിൽക്കുന്നെ ”
ആകാശ് അതും പറഞ്ഞു എന്റെ മുഖത്തു നോക്കി
” എനിക്കു ഇഷ്ടക്കുറവ് ഒന്നും ഇല്ല… എനിക്കു ജീവിതത്തിൽ ഏറ്റവും വലുത് എന്റെ ചേട്ടൻ ആണ്.. ചേട്ടൻ എപ്പോഴും എന്റെ കൂടെ വേണം എന്നാണ് എന്റെ ആഗ്രഹം… വേറെ ഒന്നും ഇല്ല.. ചേട്ടന് ഇഷ്ടം ആണേൽ എനിക്കും സമ്മതം ആണ് “