ഞങ്ങൾ കാര്യങ്ങൾ പറഞ്ഞു വീട്ടിൽ എത്തി.. അമ്മമാരോട് എല്ലാം കാര്യം പറഞ്ഞു.. അവർക്കു വലിയ സന്തോഷം ആയി.. വീട്ടിൽ അന്ന് ഒരു ഉത്സവ പ്രതീതി ആയിരുന്നു…. അച്ഛൻ അവരുടെ വീട്ടിൽ വിളിച്ചു കാര്യം പറഞ്ഞു..അവർക്കും സമ്മതം ആയിരുന്നു.. വീട്ടിൽ എല്ലാവർക്കും… കല്യാണം പെട്ടന്ന് തന്നെ നടത്തണം എന്നാണ് അവർക്കും.. വരുന്ന ദിവസം തന്നെ ഡേറ്റ് ഒക്കെ നിഴ്ചയിക്കാം എന്ന് തീരുമാനിച്ചു.. മണിക്കുട്ടിക്കും ഇപ്പോൾ നല്ല സന്തോഷം ഉണ്ട്..
എന്നാൽ എന്റെ മനസ്സു മാത്രം ശെരി അല്ലായിരുന്നു.. അത് മറ്റുള്ളവർ അറിയാതെ ഞാൻ നോക്കി… ഞാനും അവരോടു എല്ലാം സംസാരിച്ചു.. എന്നിട്ട് റൂമിൽ പോയി കട്ടിലിൽ കിടന്നു.. മനസ്സിൽ ഉത്തരം കിട്ടാത്ത ചോദ്യവും ആയി..
അവൾ എന്തിനാ സമ്മതിച്ചത്..?
ഇനി എന്നോടുള്ള പക വീട്ടാൽ ആണോ?
അവൾ എന്നോട് ഉള്ള ദേഷ്യം മണിക്കുട്ടിയിൽ തീർക്കുമോ?
ഞാൻ അന്ന് അങ്ങനെ ചെയ്തത് ശെരി ആയിരുന്നില്ലേ?
ഓരോ കാര്യം എന്റെ മനസ്സിനെ അലട്ടി കൊണ്ടിരുന്നു…
എന്റെ ഉറക്കം നഷ്ടം ആകുമെന്ന് എനിക്കു മനസ്സിലായി.. എല്ലാം എന്റെ മണിക്കുട്ടിക്ക് വേണ്ടി.. അവൾ എന്റെ എല്ലാം എല്ലാം ആണ്…..അവൾക്കു വേണ്ടി മരിക്കാൻ പോലും ഞാൻ തയാറാണ്…
ആകെ ഉള്ള ആശ്വാസം ആദ്യമായി ഇഷ്ടപെട്ട പെണ്ണിനോപ്പം ജീവിക്കാം എന്നതാണ്… അവൾക്കു എന്നെ വെറുപ്പാണ് എങ്കിലും അവളെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു ❤️
എന്റെ ചിന്തകൾ 2 വർഷം പിന്നോട്ട് പോയി….
തുടരണോ??? ⚡️
പേജ് കുറവാണെന്നറിയാം.. അടുത്ത പാർട്ടിൽ ശെരി ആക്കാം… ഇഷ്ടം ആണേൽ കമെന്റ് ചെയ്യൂ ❤️🥰😊