ദി ഗ്രേറ്റ് വിനോദിന്റെയും അംബിക യുടേയും രണ്ടു മക്കളിൽ മൂത്തത് ഞാൻ ആണ്.. എന്റെ അച്ഛനും അച്ഛന്റെ ഉറ്റ കൂട്ടുകാരനും ആയ കൃഷ്ണൻ മാമനും കൂടി ഒരു പാർട്ണർഷിപ് ബിസ്സിനെസ്സ് നടത്തുന്നുണ്ട്… കേരളത്തിലെ തന്നെ ഒരു പ്രധാന എക്സ്പോർട്ട് കമ്പനി ആണ് VK ഗ്രൂപ്പ്… അതിന്റെ അമരക്കാർ ആണ് അച്ഛനും മാമനും…
പിന്നെ എന്റെ അമ്മ അംബിക ഒരു തനി നാടൻ വിട്ടമ്മ ആണ്… ഒരു പാവം പൂച്ചാക്കുട്ടി… പിന്നെ ഇവരെകൂടാതെ എന്റെ വീട്ടിൽ എന്റെ ഏറ്റവും ബെസ്റ്റ് ഫ്രണ്ട് ആയ എന്റെ അനിയത്തി വിദ്യ വിനോദ്…. അനിയത്തി എന്റെ എല്ലാം എല്ലാം ആണ്.. അവൾക്കു ഞാനും എനിക്കു അവളും എന്ന് പറഞ്ഞാൽ ജീവൻ ആണ്….. അവൾക്കു ഇപ്പോൾ 25 വയസ്സായി… അവൾ ഒരു ഡോക്ടർ ആണ്…
അച്ഛനും കൃഷ്ണൻ മാമനും കുഞ്ഞുനാൾ മുതലേ ഫ്രണ്ട്‌സ് ആണ്.. മാമനും മാമന്റെ ഭാര്യ ലക്ഷ്മി മാമിക്കും കുട്ടികൾ ഇതുവരെ ഇല്ല.. അതുകൊണ്ട് തന്നെ എന്നെയും അനിയത്തിയെയും അവർ സ്വന്തം മക്കളെ പോലെ ആണ് കാണുന്നത്.. ഞങ്ങൾക്ക് അവരോടു അങ്ങനെ തന്നെ ആണ്.. അവർ ഞങ്ങളുടെ വീടിന്റെ മുന്നിൽ ആണ് വീട് വച്ചു തമാസിക്കുന്നത്… അതുകൊണ്ടി തന്നെ രണ്ടു വീട്ടുകാരും ഭയങ്കര ക്ലോസ് ആണ്…
എന്നെ പറ്റി കൂടുതൽ പറയുക ആണേൽ ഞാൻ B. Com കഴിഞ്ഞു 4 വർഷം ഇന്ത്യ മുഴുവൻ ഒര് യാത്ര നടത്തി ഓരോ അഭ്യാസ മുറകൾ പഠിച്ചു… അങ്ങനെ കുറേനാൾ കറങ്ങി നടന്നു 25 വയസ്സായപ്പോൾ തിരിച്ചു വീട്ടിൽ വന്നു… പിന്നെ ആണ് ഞാൻ M. Com പഠിക്കാൻ ആയി ചേരുന്നതു.. എന്നാൽ പകുതിവഴിക്കു അത് നേർത്തേണ്ടി വന്നു.. അതിന്റ കാരണം വഴിയേ പറയാം…
എന്റെ സ്വഭാവത്തെ പറ്റി പറയുക ആണേൽ പെട്ടന്ന് ദേഷ്യം വരും.. ദേഷ്യം വന്നാൽ പിന്നെ കണ്ണും മുക്കും ഒന്നും കാണില്ല… പിന്നെ നല്ല വാശിയും നല്ല ഈഗോയും ഉണ്ട്.. അങ്ങനെ ഒരുപാട് പ്രശ്നങ്ങൾ ഞാൻ പലപ്പോഴായി ഉണ്ടാക്കിയിട്ടുണ്ട്…. പ്രേശ്നത്തിൽ പലരുടെയും കയ്യും കാലും തലയും എല്ലാം പൊട്ടിയിട്ടുണ്ട്.. എന്നാൽ പിടിപാട് കൊണ്ടും പണം കൊണ്ടും ആ പ്രശ്നം എല്ലാം തേച്ചു മാച്ചു കളയും..