ഒരു മാറ്റകല്യാണത്തിലൂടെ മാത്രമേ ഈ ദോഷം മാറുകയുള്ളു…. എന്നുവച്ചാൽ അവൾ കല്യാണം കഴിക്കുന്ന പുരുഷന്റെ സഹോദരിയെ തന്നെ ഞാനും കല്യാണം കഴിക്കണം.. അതാണ് മാറ്റകല്യാണം…… എന്നാൽ ഇതേ ജാതക ദോഷം അവർക്കും ഉണ്ടായിരിക്കണം…. അങ്ങനെ കല്യാണം ഒരു സമസ്യ ആയി നിന്നിരുന്നു…… അത്തരത്തിൽ ഉള്ള ജാതകം ഞങ്ങൾ അന്നേഷിച്ചു കൊണ്ടിരിക്കുക ആണ് ഇപ്പോൾ… . . . . . എന്നാൽ എന്റെ കൂടെ ഉള്ള ഓരോ നിമിഷവും അവൾ ആഘോഷമാക്കിയാണ് ജീവിച്ചത്.. ഹോസ്പിറ്റലിൽ ഇല്ലാത്ത ദിവസ്സം അവൾ ഫുൾ ടൈം എന്റെ കൂടെ ആണ്.. ഞാൻ ഓഫീസിൽ പോകുമ്പോൾ അവൾ എന്റെ കൂടെ വരും… പിന്നെ ഇടയ്ക്കു കറക്കം സിനിമ അങ്ങനെ ഞങ്ങൾ ലൈഫ് അടിച്ചുപൊളിച്ചു…
എന്നും മണിക്കുട്ടി ആയിരുന്നു എന്റെ അലാറം.. എന്നും 5 മണിക്ക് അവൾ വിളിച്ചു ഉണർത്തും.. ഞാനും അവളും എന്നും ജിമ്മിൽ ഒക്കെ പോയി വർക്ഔട്ട് ഒക്കെ ചെയ്യും…. വീട്ടുകാർ ഞങ്ങൾക്ക് എന്നും എന്തിനും കൂടെ തന്നെ ആയിരുന്നു…. രണ്ടു അമ്മമാരുടെയും അച്ഛന്റെ യും അങ്കിൾ ന്റെയും സ്നേഹത്തിൽ ഞങ്ങൾ അങ്ങനെ ജീവിച്ചു പോയികൊണ്ടിരുന്നു….
>>>>>>>>>>>>>>>>>><<<<<<<<<<<<<<<<<
അങ്ങനെ ഒരു ദിവസ്സം രാത്രി വീട്ടിൽ കിടക്കുക ആയിരുന്നു… ഞാനും അവളും വല്ലപ്പോഴും ഒരുമിച്ചാണ് കിടക്കുന്നെ.. അത് അവൾക്കും ഭയങ്കര ഇഷ്ടം ആണ്… എന്നാൽ ഇന്ന് അവൾ എന്നോട് ഒപ്പം അല്ല കിടന്നതു.. ഞാനും എന്റെ റൂമിൽ ആണ് കിടന്നതു….
ഏകദേശം 12 മണി ആയപ്പോൾ അവൾ എന്റെ ഫോണിൽ വിളിച്ചു…. അവൾ ഈ സമയത്തു ഫോൺ വിളിക്കുന്നത് എന്തിനാണെന്ന് ആലോചിച്ചു ഞാൻ ഫോൺ എടുത്തു….
“ഹലോ മണിക്കുട്ടി എന്ത് പറ്റി മോളെ ”
“കുട്ടേട്ടാ…… പെട്ടന്ന് എന്റെ റൂമിൽ വാ… എനിക്കു എന്തോ പേടിയാകുന്നു…”
അവൾ പറയുന്ന കേട്ടു ഞാൻ ഞെട്ടി… അവളുടെ സൗണ്ടിൽ ഒരു പതർച്ച ഞാൻ കേട്ടു… ഞാൻ എന്റെ മുറിയിൽ നിന്നു ഇറങ്ങി ഓടി…( എന്റെ മുറി മുകളിൽ ആണ്… അവളുടേതു താഴെയും ) ഞാൻ പെട്ടന്ന് തന്നെ സ്റ്റെപ് ഇറങ്ങി ഓടി അവളുടെ മുറി ലക്ഷ്യം ആക്കി… ഉടനെ ഞാൻ അവളുടെ മുറി തള്ളി തുറന്നു… . . . . . ബൂം . . ആ സൗണ്ടിൽ ഞാൻ ആകെ ഞെട്ടി… കുറച്ചു പാർട്ടിപേപ്പർ എന്റെ മുന്നിൽ പറന്നു വന്നു..