മാറ്റകല്യാണം [MR WITCHER]

Posted by

അന്നത്തെ പ്രോഗ്രാം മൊത്തം അവൾ ആയിരുന്നു പ്ലാൻ ചെയ്തതു… രാവിലെ അമ്പലത്തിൽ പോയി…. ഉച്ചക്ക് അമ്മമാർ നല്ല കിടു സദ്യ ഒരുക്കി.. വൈകിട്ട് എല്ലാരുംകൂടി മാളിൽ ഒക്കെ പോയി ഷോപ്പിംഗ് ഒക്കെ നടത്തി… വൈകിട്ട് ബീച്ചിൽ ഒക്കെ പോയി അന്നത്തെ ദിവസ്സം അടിപൊളി ആക്കി…… എന്റെ മണിക്കുട്ടി കാരണം ഞാൻ ജീവിതത്തിൽ എന്നും സന്തോഷം മാത്രമേ എനിക്കു കിട്ടിയിട്ടുള്ളു…. ഞാനും അവള്ക്കു സന്തോഷം മാത്രമേ കൊടുത്തിട്ടുള്ളു….

…………….. ⚡️……………………. ⚡️…………………..

 

ദിവസ്സംങ്ങൾ അങ്ങനെ കൊഴിഞ്ഞു പോയി കൊണ്ടിരുന്നു…. ഞങ്ങൾക്ക് കല്യാണത്തിന് വേണ്ടി ഉള്ള അന്വേഷണം നന്നായി തന്നെ നടന്നു….ഇതിൽ ഉള്ള ഏക ആശ്വാസം ഞങ്ങൾ കല്യാണം കഴിഞ്ഞാലും എനിക്കു മണിക്കുട്ടിയെ പിരിയണ്ട എന്നതാണ്…. അങ്ങനെ ഒരു ആലോചന വരുവണേൽ എന്റെ ഇഷ്ടം പോലും നോക്കാതെ മണിക്കുട്ടിക്ക് പയ്യനെ ഇഷ്ടപെടുവാണേൽ ഞാനും കല്യാണത്തിന് സമ്മതിക്കും എന്ന് പ്രതീക്ഞ്ഞ എടുത്തു…

 

അങ്ങനെ ഒരു ദിവസ്സം ഞാൻ ഉച്ച കഴിഞ്ഞു ഓഫീസിലെ എന്റെ മുറിയിൽ ഇരിക്കുക ആയിരുന്നു… നോക്കുമ്പോൾ അച്ഛനും മാമനും എന്റെ ക്യാബിനിൽ വന്നു.. അവർക്കു എന്തോ കാര്യം പറയാൻ ഉണ്ടെന്നു എനിക്കു അവരുടെ മുഖം കണ്ടപ്പോഴേ മനസ്സിലായി.. രണ്ടുപേരും നല്ല സന്തോഷത്തിൽ ആയിരുന്നു…… ഞാൻ അവരെ കണ്ടപ്പോൾ ബഹുമാന്ർത്ഥം എണിറ്റു… അവർ എന്റെ മുന്നിൽ ഉള്ള കസ്സേരയിൽ ഇരിന്നു ഞാനും എന്റെ സീറ്റിൽ ഇരുന്നു…. ഞാൻ മാമന്റെ മുഖത്തു നോക്കി എന്താണ് എന്ന് എന്ന ഭാവത്തിൽ കണ്ണ് കൊണ്ട് ചോദിച്ചു… മാമൻ ഒന്നും പറയാതെ അച്ഛനെ നോക്കി.. അവസാനം ഞാൻ ചോദിച്ചു…………..

“എന്താണ് രണ്ടുപേരുടെയും മുഖത്തു നല്ല സന്തോഷം ആണോല്ലോ…. പുതിയ ഡീൽ വല്ലതും കിട്ടിയോ ”

“ഓ കിട്ടിമോനെ…. പക്ഷെ ഞങ്ങൾക്കല്ല നിനക്കാണ് ഡീൽ കിട്ടിയേ ”

മാമൻ എന്റെ എന്നെ നോക്കി ആക്കിയ ഭാവത്തിൽ പറഞ്ഞു…. എനിക്കു ഒന്നും മനസ്സിലായതേ ഇല്ല.. അച്ഛൻ അപ്പോൾ തുടർന്നു…

“ഡാ വേറൊന്നും അല്ല മാളുനും നിനക്കും ഒരു നല്ല ആലോചന വന്നിട്ടുണ്ട്.. ഇന്ന് ജ്യോൽസ്യൻ വിളിച്ചിരുന്നു… ആ പയ്യന്റെ പെങ്ങൾക്കും അവളുടെ അതെ ദോഷം തന്നെ ആണ്… പിന്നെ നിങ്ങളുടെ എല്ലാ ജാതകവും ഉത്തമ പൊരുത്തവും ഉണ്ട്….. കുടുംബക്കാർ ഒക്കെ നല്ല കുടുംബം ആണ്…. ഞങ്ങൾ നോക്കിയപ്പോൾ നല്ല ആലോചനയും ആണ്… അതാ ഞങ്ങൾ നിന്നോട് പറയാം എന്ന് കരുതിയത് നിന്റെ അഭിപ്രായം കൂടി ചോദിച്ചിട്ട് ഉറപ്പിക്കാം എന്ന് കരുതി “

Leave a Reply

Your email address will not be published. Required fields are marked *