“എന്താ കുട്ടേട്ട ഒന്നും മിണ്ടാതെ ഇരിക്കുന്നെ…… എന്നോട് വല്ലോം പറയാൻ ഉണ്ടോ??
അവൾക്കു എന്റെ മനസ്സ് വായിക്കാൻ കഴിഞ്ഞു എന്ന് എനിക്കു മനസ്സിലായി.. ഞാൻ അവളുടെ മുഖത്തു അത്ഭുതത്തോടെ നോക്കി…
“അത് മണിക്കൂട്ടി.. നമുക്ക് ഒരു നല്ല ആലോചന വന്നിട്ടുണ്ട്… ജാതകം ഒക്കെ നോക്കിയപ്പോൾ നല്ല ചേർച്ചയുണ്ട്… അത് നിന്നോട് പറയാനാ ചേട്ടൻ വന്നേ…..ഞാൻ നിന്റെ അഭിപ്രായം ചോദിച്ചിട്ട് പറയാം എന്ന് പറഞ്ഞു ”
ഞാൻ അത്രയും പറഞ്ഞു അവളുടെ മുഖത്തു നോക്കി….
“എനിക്കു കുഴപ്പം ഒന്നും ഇല്ല ചേട്ടാ ചേട്ടന്റ തീരുമാനം ആണ് എനിക്കു… ചേട്ടൻ പറഞ്ഞാൽ മതി….. ”
“അങ്ങനെ വേണ്ട മോളെ…. നീ പയ്യനെ കണ്ട് ഇഷ്ടം ആണേൽ പറഞ്ഞാൽ മതി…. ”
“എനിക്കു എന്റെ ചേട്ടന്റെ ഇഷ്ടം ആണ് വലുത്… ചേട്ടന് പെണ്ണിനെ ഇഷ്ടം ആകുവാണേൽ മതി ”
അവളും എന്നെ പോലെ തന്നെ പറഞ്ഞു…
” എങ്കിൽ ചേട്ടൻ പറയട്ടെ… ആദ്യം മോളു പയ്യനെ കാണു…. എന്നിട്ട് നമുക്ക് തീരുമാനിക്കാം ”
” ഒക്കെ…. എല്ലാം എന്റെ കുട്ടേട്ടൻ പറയുന്ന പോലെ ”
അവൾ പറഞ്ഞു എന്നെ നോക്കി ചിരിച്ചു.. ഞാൻ അവളുടെ തലയിൽ വാത്സല്യ പൂർവ്വം തലോടി… അവൾ എന്റെ തോളിൽ തല വച്ചു കിടന്നു.. പിന്നെ അവൾക്കു ഐസ്ക്രീം ഒക്കെ വാങ്ങികൊടുത്തു ഞങ്ങൾ ഒന്നു ചെറുതായിട്ട് ചുറ്റിയിട്ടു ഒക്കെ ആണ്.. വീട്ടിൽ പോയത്.. വീട്ടിൽ അച്ഛൻ അപ്പോഴേക്കും ഉണ്ടായിരുന്നു… ഞാൻ അവരോടു അവളോട് പറഞ്ഞ കാര്യവും അവൾ കാണാൻ സമ്മതിച്ച കാര്യവും എല്ലാം പറഞ്ഞു…
വീട്ടുകാർക്ക് എല്ലാം കേട്ടപ്പോൾ നല്ല സന്തോഷം ആയി.. അവളുടെ കല്യാണം അവരെല്ലാം എത്രമാത്രം ആഗ്രഹിക്കുന്നു എന്ന് മനസ്സിലാക്കാൻ അവരുടെ സന്തോഷം തന്നെ ധാരാളം.. അവൾക്കു പയ്യനെ ഇഷ്ടപെട്ടാൽ പിന്നെ ഒന്നും നോക്കാൻ ഇല്ല ഞാൻ പെണ്ണിനെ കാണുക കൂടി വേണ്ട ഓക്കേ പറയും…
.
. ……………………………………………………………… അങ്ങനെ വീട്ടുകാർ തമ്മിൽ ചർച്ച ഒക്കെ നടത്തി എല്ലാം പറഞ്ഞു പെണ്ണുകാണാലിന്റെ വക്കിൽ എത്തി.. വരുന്ന ശനി മണിക്കുട്ടിയെ അവർ പെണ്ണ് കാണാൻ വരും അവൾക്കു പയ്യനെ ഇഷ്ടപെട്ടാൽ അടുത്ത ദിവസം ഞങ്ങൾ അങ്ങോട്ട് പെണ്ണുകാണാൻ പോകും എന്നും തീരുമാനിച്ചു… രണ്ടു കൂട്ടർക്കും ഇഷ്ടപെട്ടാൽ എത്രയും വേഗം കല്യാണം നടത്തണം എന്നാണ് തീരുമാനം.. അങ്ങനെ എല്ലാം സെറ്റ് ആക്കി വച്ചു . .. . . . .