രാഹുൽ -എടാ അത് പിന്നെ ഞാൻ സ്നേഹിക്കുന്ന കുട്ടിയാണ്
ഋഷി -അപ്പോ ഞാൻ അറിയാത്ത രഹസ്യങ്ങൾ ഒക്കെ ഉണ്ട് അല്ലേ
“ഈ രഹസ്യം നീ അറിഞ്ഞാൽ എന്നെ അവളെ നഷ്ടമായേക്കും” രാഹുൽ മനസ്സിൽ പറഞ്ഞു
രാഹുൽ -എടാ ഞാൻ നിന്നോട് എല്ലാം പറയാം പിന്നീട്
ഋഷി -നിനക്ക് ഒരു ഇഷ്ടം ഉള്ളത് എങ്കിലും എന്നോട് പറയാമായിരുന്നു
രാഹുൽ -എടാ സോറി. ഞാൻ പറയണം എന്ന് കരുതിയതാ പക്ഷേ പറ്റിയില്ല
ഋഷി -ശരി ആൾ എങ്ങനെ ഉണ്ട് കാണാൻ
രാഹുൽ -സുന്ദരി ആണ്. പക്ഷേ അവളെ എനിക്ക് കിട്ടുമോ എന്ന് ഉറപ്പ് ഇല്ല
ഋഷി -അതെന്താ
രാഹുൽ -ഞങ്ങൾക്ക് ഇടയിൽ ഒരുപാട് ചേർച്ച കുറവ് ഉണ്ട്
ഋഷി -നീ അതൊന്നും ഓർത്ത് വിഷമിക്കണ്ട അവൾ എതവൾ ആയാലും ഞാൻ ഉണ്ട് കൂടെ നിങ്ങടെ കല്യാണം ഞാൻ നടത്തിത്തരും
ഋഷിയുടെ വാക്കുകൾ രാഹുലിന് സന്തോഷം പകർന്നു
രാഹുൽ -സത്യം ആണല്ലോ നീ പറയുന്നത്
ഋഷി -സത്യം
ഋഷി രാഹുലിന്റെ കൈയിൽ കൈ വെച്ച് കൊണ്ട് രാഹുലിന് ഉറപ്പ് കൊടുത്തു
അങ്ങനെ പിറ്റേന്ന് രാവിലെ രാഹുലും ഋഷിയും ബ്രേക്ക്ഫാസ്റ്റ് കഴിക്കുകയായിരുന്നു അപ്പോൾ ഋഷി അഞ്ജലിയോട് പറഞ്ഞു
ഋഷി -അഞ്ജലി ഒരു കാര്യം അറിഞ്ഞോ
അഞ്ജലി -എന്താ
ഋഷി -നമ്മുടെ രാഹുലിന് ഒരു പെണ്ണിനോട് പ്രേമം ആണ് എന്ന്
അത് കേട്ടപ്പോൾ അഞ്ജലി ഒന്ന് ഞെട്ടി
അഞ്ജലി -പ്രേമമോ
ഋഷി -അതെ രണ്ടാളും രാത്രി നല്ല ഫോൺ വിളിയാ ഇന്നലെ രാത്രി ഞാൻ അത് പൊക്കി
അഞ്ജലി രാഹുലിനെ നോക്കി രാഹുൽ പേടിക്കണ്ട എന്ന് ആഗ്യം കാണിച്ചു
ഋഷി -പക്ഷേ എത്ര ചോദിച്ചട്ടും അവൻ ആരണ് എന്ന് പറയുന്നില്ല
അഞ്ജലി -അതെന്താ രാഹുൽ രഹസ്യം ആക്കി വെക്കുന്നെ