“നീ അവളെ തല്ലിയിട്ട് എന്തായി. അവൾക്ക് കരട്ടെയോ കുങ്ഫുവോ എന്തോ അറിയാം.”
“അത് ശരിയാ അവൾ ബ്ലോക്ക് ചെയ്തപ്പോൾ എൻ്റെ കൈയ്ക്ക് ചെറിയ വേദന എടുത്തു”
“ഞാൻ നിന്നെ പിടിച്ചില്ലെങ്കിൽ നിന്നെ അവൾ പഞ്ഞിക്കിട്ടനെ.” അത് കേട്ടതും രമേഷ് അവൻ്റെ പെഗ് വായിലോട്ട് കമിഴ്ത്തി
“ഡാ അവൾക്കിട്ട് നമ്മൾ പണിയും. പക്ഷേ നമ്മളാണെന്ന് ആരും അറിയരുത്. അവളുടെ തന്തക്ക് നല്ല പിടിപാടുണ്ട് . അത് കൊണ്ട് ബുദ്ധി ഉപയോഗിച്ചു വേണം പണി കൊടുക്കാൻ. അത് വരെ കാത്തിരിക്കാം അതിനുള്ള അവസരം വരും. രണ്ട് കൊല്ലത്തിനടുത്തുണ്ടല്ലോ”
ആ അർജുന് ഉള്ളതായിരുന്നു കിട്ടിയത് എനിക്കാണ് എന്ന് മാത്രം“
“അവനും രാഹുലും പ്രതീകരിച്ചില്ലെല്ലോ? എനിക്കവരെ കുറിച്ചുള്ള ഇമ്പ്രെഷൻ ഒക്കെ പോയി ” രമേഷ് അവൻ്റെ നീരസം പ്രകടമാക്കി
“എന്തായാലും മാനം പോയി. പെണ്ണ് പിടിയൻ എന്ന പേര് വീഴാതിരുന്നാൽ മതിയായിരുന്നു” രണ്ടു പെഗ് കൂടി അടിച്ചിട്ട് ഒരു ഓട്ട വിളിച്ചു ഹോസ്റ്റലിലേക്ക് പോയി
പക്ഷേ ദീപുവിന് ആ പേര് വീഴുകയും ചെയ്‌തു. ഹോസ്റ്റലിൽ ഉള്ളവർ തമാശയായിട്ടാണ് അവനെ ആദ്യം വിളിച്ചു തുടങ്ങിത്. അവനോട് കമ്പനികാരായ പെണ്ണുങ്ങൾ വിളിച്ചു തുടങ്ങി. എന്തിനേറെ എന്തിന് രമേഷ് വരെ അവനെ പെണ്ണുപിടിയൻ എന്നാണ് വിളിക്കുന്നത്. അങ്ങനെ ‘പെണ്ണുപിടിയൻ’ എന്നത് ദീപുവിൻ്റെ ഇരട്ട പേരായി മാറി. പക്ഷേ ക്ളാസ്സിലെ ചില പെൺപിള്ളേരും സീനിയസും എല്ലാം അവൻ ശരിക്കും പെണ്ണുപിടിയൻ ആണെന്നാണ് കരുതിയത്.
വൈകിട്ട് ലേഡീസ് ഹോസ്റ്റലിൽ അന്നയുടെ റൂമിൽ “ഡി അമൃതേ നിൻ്റെ ടൈമിംഗ് തെറ്റി പോയി വെറുതെ ആ ദീപുവിനെ തല്ലേണ്ടി വന്നു.“
“സോറി ഡി അത് പിന്നെ അർജുനും രാഹുലും അത്ര പെട്ടന്ന് നിന്നെ കടന്നു പോകും എന്ന് വിചാരിച്ചില്ല.”
“എന്തായാലും പറ്റിയത് പറ്റി.”
“ഒരു കാര്യം ശ്രദ്ധിച്ചോ അന്നേ… ഈ വിഷയത്തിൽ അവനു പ്രതീകരിക്കാൻ സാധിച്ചില്ല”
“എന്തായാലും ഞാൻ അവനിട്ട് പണി കൊടുക്കും.” അന്ന സ്വയം പറഞ്ഞു.
തൻ്റെ ശത്രുക്കളെ കുറിച്ച് കൂടുതൽ അറിയാനായി അന്ന ഫേസ്ബുക്കിൽ കയറി അർജുനെയും രാഹുലിനെയും തപ്പി. ആദ്യം അവൾക്ക് അവരെ തപ്പി കണ്ടു പിടിക്കാൻ കഴിഞ്ഞില്ല. പിന്നെ സുമേഷിൻ്റെ ഫ്രണ്ട് ലിസ്റ്റിൽ നോക്കിയപ്പോൾ രണ്ടാളും അതിൽ ഉണ്ട്. പക്ഷേ രണ്ടു പേരുടെയും പ്രൊഫൈൽ ലോക്കഡ് ആണ്. അർജുൻ ആണെങ്കിൽ പ്രൊഫൈൽ ഫോട്ടോ പോലും ഇട്ടിട്ടില്ല.