ജീവിതമാകുന്ന നൗക 3 [റെഡ് റോബിൻ]

Posted by

“ഒരു പ്രൊഫൈൽ പിക്ക് പോലും ഇടാത്ത ഇവനൊക്കെ ഏത് യുഗത്തിലാണോ ജീവിക്കുന്നത്?” അന്ന സ്വയം പറഞ്ഞു

അടുത്ത ദിവസം ക്ലാസ്സിൽ വന്നതും ദീപുവിന് എല്ലാവരും കാൺകെ അന്ന വലിയ ഒരു ചോക്കോളേറ്റും ഒരു സോറി കാർഡും കൊടുത്തു. എന്നിട്ട് ദീപുവിനെയും രമേഷിനെയും നല്ല പോലെ ചിരിച്ചു കാണിച്ചു. “നല്ല അഭിനയം” ഞാൻ മനസ്സിൽ കരുതി.

ആ ആഴ്ച വേറെ ഒരു വ്യത്യസം കൂടി ഉണ്ടായി അന്ന തിരിഞ്ഞിരുന്നുള്ള കലിപ്പിക്കൽ നിർത്തി. “എന്തു പറ്റിയോ ആവൊ ഇവളെങ്ങാനും ഇനി നന്നായോ?”

ഞങ്ങൾ തമ്മിലുള്ള കലിപ്പ് നോട്ടം തീർന്നതോടെ മിക്ക ക്ളാസ്സുകളിലും എനിക്ക് ഉറക്കം വന്നു തുടങ്ങി. അതോടുകൂടി ആ നഗ്‌ന സത്യം ഞാൻ മനസ്സിലാക്കി ക്ലാസ്സിൽ ഇത്രയും നാൾ ഉറങ്ങാതിരുന്നത് അവളോടുള്ള കലിപ്പ് കാരണം ആണെന്ന്.

അരുൺ സാറിൻ്റെ എക്കണോമിക്സ് ക്ലാസും പിന്നെ അഡ്വക്കേറ്റ് ശ്രീരാം സാറിൻ്റെ ബിസിനസ്സ് ലോയും ആണ് ഏറ്റവും ബെസ്‌റ്റ് ഉറക്ക ഗുളികകൾ. ഐ.ഐ.എം മിലെ പോലെ ക്ലാസ്സിൽ ഇൻറ്ററാക്ഷൻ ഒന്നുമില്ല അതാണ് മെയിൻ പ്രശനം. പിന്നെ എല്ലാം ഒരു വട്ടം പഠിച്ച വിഷയങ്ങൾ അതിൻ്റെ വിരസതയും ഉണ്ട്. പിന്നെ ഗുണം എന്താണ് എന്ന് വെച്ചാൽ ഉറങ്ങിയാലും ടീച്ചർസ് ഒന്നും പറയില്ല. എഞ്ചിനീയറിംഗ് ക്ലാസ്സിൽ ഒക്കെ ഉറങ്ങിയതിന് മാത്രം എന്നെ എത്ര തവണ പുറത്താക്കിയിരുന്നു.

അതേ ജിമ്മി ഹോസ്പിറ്റലിൽ നിന്നിറങ്ങിയതും അവൻ്റെ ഒരു കൂട്ടുകാരൻ വഴി മട്ടാഞ്ചേരിയിൽ ഉള്ള കരി സാബു എന്നൊരു ക്വോറ്റേഷൻ ടീമിനെ വിളിച്ചു. “രണ്ടു പേരുടെ കൈ തല്ലി ഒടിക്കണം എത്രയാണ് റേറ്റ്.”

“ഒരാൾക്ക് 25000 രൂപ കേസ് ആയാൽ അഡിഷണൽ ക്യാഷ് തരണം.”

“ശരി സമ്മതിച്ചു “

“ക്യാഷും ഫോട്ടോ അടക്കമുള്ള ഡീറ്റൈൽസും ഹോട്ടൽ സുറുമിയിലെ സലീം ഭായിയെ ഏൽപ്പിച്ചേരെ. എന്നിട്ട് എന്നെ വിളിച്ചു പറ. 2 ആഴ്ചക്കുള്ളിൽ സംഭവം നടത്തിയിരിക്കും”

“ഒക്കെ ശരി ചേട്ടാ ഞാൻ ഡീറ്റെയിൽസ് കൈമാറിയിട്ട് ഒന്നുകൂടി വിളിക്കാം.”

അവൻ എന്നിട്ട് അപ്പൻ്റെ മാനേജറിനെ വിളിച്ചു 50000 രൂപ എത്തിക്കാൻ പറഞ്ഞു. എന്നിട്ട് അവൻ്റെ ഒരു കൂട്ടുകാരനെ ഫോണിൽ വിളിച്ചു.

Leave a Reply

Your email address will not be published. Required fields are marked *