ജീവിതമാകുന്ന നൗക 3 [റെഡ് റോബിൻ]

Posted by

വിളമ്പി വിളമ്പി ഞാൻ മുന്നോട്ട് നീങ്ങിയതും പെട്ടന്ന് ഉടുത്തിരുന്ന മുണ്ട് എവിടെയോ കുരുങ്ങി അഴിഞ്ഞു പോകുന്നതായി തോന്നി. രണ്ടും കല്പിച്ചു മുണ്ട് പിടിക്കാൻ നോൽക്കിയപ്പോളേക്കും മുണ്ട് മുഴവനായി താഴെ വീണു കിടക്കുന്നു. അന്ന എൻ്റെ ബാക്കിൽ നിന്ന് ഒന്നുമറിയാത്ത പോലെ അപ്പുറത്ത സൈഡിലേക്ക് ഓടി മാറി. ഞാൻ ആണെങ്കിൽ ഷർട്ടിൻ്റെ താഴെ ഷെഡ്ഢി പുറത്തും. മുൻപിൽ കഴിക്കാൻ ഇരിക്കുന്നവരുടെ ഇടയിൽ നിന്ന് ചിരി പൊട്ടി തുടങ്ങി. പെട്ടന്നുള്ള റിയാക്ഷനിൽ കൈയിൽ ഇരുന്ന പായസ പാത്രം താഴേക്കിട്ടു മുണ്ട് വാരിയെടുത്തു. പാത്രം വീണ് ശബ്ദം കേട്ടതും കഴിച്ചുകൊണ്ടിരുന്ന ബാക്കി ഉള്ളവരും കൂടി അർദ്ധ നഗ്നനായി നിൽക്കുന്ന എന്നെ കണ്ടു. അതോടെ മെസ്സ് ഹാളിൽ കൂട്ട ചിരിയായി. ഞാൻ ഒരു തരത്തിൽ മുണ്ട് വാരി ചുറ്റി. എൻ്റെ കണ്ണുകൾ ദേഷ്യത്താലും അപമാനത്താലും നിറഞ്ഞിരുന്നു. ടീച്ചേഴ്‌സ് അടക്കം എല്ലാവരുടെയും മുഖത്തു ചിരി മായാതെ നിൽക്കുന്നുണ്ട്. അരുൺ സർ മാത്രം സൈലെൻസ് സൈലെൻസ് എന്ന് വിളിച്ചു കൂകുന്നുണ്ട്. മാത്യുവും രാഹുലും എൻ്റെ അടുത്തേക്ക് എത്തി എന്നെ പുറത്തേക്ക് കൂട്ടികൊണ്ട് പോയി. അടുത്ത പന്തിക്ക് കയറാൻ നിൽക്കുന്ന വാതിൽക്കൽ നിന്ന സീനിയർസടക്കം എല്ലാവരും സംഭവം കണ്ടു എന്ന് എനിക്ക് മനസ്സിലായി.

“ഡാ അവളാണ് ആ അന്ന.”

“മനസ്സിലായി നീ വാ നമ്മക്ക് പോകാം” രാഹുൽ എന്നെ വിളിച്ചോണ്ടിറങ്ങി

ഞാൻ അവളെ തിരഞ്ഞെങ്കിലും കാണാൻ സാധിച്ചില്ല. കൈയിൽ കിട്ടിയിരുന്നേൽ അവളെ അപ്പോൾ തന്നെ വസ്ത്രാക്ഷേപം നടത്തിയേനെ.

വണ്ടിയിൽ കയറി ഞങ്ങൾ കോളേജ് വിട്ട് പുറത്തേക്ക് പോയി. കുറെ നേരത്തേക്ക് അവനും ഒന്നും മിണ്ടിയില്ല. എൻ്റെയും രാഹുലിൻ്റെയും ഫോൺ ആണെങ്കിൽ നിർത്താതെ റിംഗ് ചെയ്യുന്നുണ്ട്. ഞാൻ പുറത്തേക്ക് നോക്കി ഇരിന്നു “ഡാ എന്ധെങ്കിലും കഴിച്ചാലോ” അവൻ ഒരു ഫ്രൈഡ് ചിക്കൻ കടയുടെ മുന്നെലേക്ക് കാർ നിർത്തി. അകത്തു കയറി കുറച്ചു കോഴി കാല് കടിച്ചു പറിച്ചപ്പോളേക്കും എൻ്റെ ദേഷ്യം കുറച്ചു കുറഞ്ഞു. ഞാൻ അവനോട് പറഞ്ഞു.ഡാ നമ്മക്ക് തിരിച്ചു പോകാം.

അത് വേണോ എന്ന തരത്തിൽ രാഹുൽ എന്നെ നോക്കി. “ഡാ പോകുന്നത് ഒക്കെ കൊള്ളാം പക്ഷേ നീ അവളെ കണ്ടാൽ ഇപ്പോൾ ഒന്നും ചെയ്യരുത്. സംഭവം കൈ വിട്ടു പോകും. അല്ലെങ്കിലും നീ ഇപ്പോൾ ഒന്നും ചെയ്യില്ല എന്നെനിക്കറിയാം നീ ആ പുന്നാര മോളുടെ അനിയന് വാക്ക് കൊടുത്തല്ലേ.“

Leave a Reply

Your email address will not be published. Required fields are marked *